എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മിഴിതുറക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മിഴിതുറക്കാം


മിഴിതുറക്കാം...

ഒന്ന് നോക്കിടാം ഇന്ന് ചുറ്റും നാം

അധിവസിക്കുമീ പരിസ്ഥിതിയെ

പരിതാപകരം,ദ്രോഹിപ്പൂ നിരന്തരം

നിർദയം നാം അതിനെ...

 സൂക്ഷിപ്പതില്ല നാം ഇന്ന് അമ്മയാം

 പരിസ്ഥിതിയെ,ചൂഷണ വസ്തുവായി

  കാർന്നുതിന്നുന്നു അതിമോഹത്തിനായി നമ്മെ താങ്ങുമീ മാതാവിനെ...

തന്നു നമുക്കായി മണ്ണും വിളവും

എന്തിനു,പൂഴിയാമി ഗാത്രവും,

എന്തേ മറക്കുന്നു നന്ദിയില്ലാതെ നാം

പെറ്റു പോറ്റുമീ അമ്മയെ...
കാർന്നു തിന്നു കുന്നുകളെ, നാം ഇന്ന്

വെട്ടിപ്പിടിച്ചു,പുഴതൻ അടിത്തട്ടിനെ

നഷ്ടവേദനയാൽ വറ്റിവരണ്ടിതാ

ജീവരക്തമില്ലാതെ ജലാശയങ്ങൾ...

അവകാശമാണ് തലമുറകൾക്കും

നാം വേട്ടയാടുമീ പരിസ്ഥിതി

തിരിഞ്ഞുകൊത്തിടും നമ്മുടെ ചെയ്തികൾ

ഫലമോ മനുഷ്യരാശി താൻ ഭീകരനാശം..
.
തീപൊള്ളുമെന്നു തൊട്ടറിയേണ്ടകാലം
  
കടന്നുപോയി,അറിയണം നാം

ഇനി വിവേചനശക്തിയാൽ കരുതലിൻ കാലം,ഇതെന്ന്...

ഓർക്കുക,പരിസ്ഥിതിയെ നിർദയം

ചൂഷണം ചെയ്തിടുമ്പോൾ

നാം ചുരണ്ടി തുളയ്ക്കുന്നതു

പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...

അന്ന മരിയ അഗസ്റ്റിൻ.
8 B എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത