സഹായം Reading Problems? Click here


എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.

Schoolwiki സംരംഭത്തിൽ നിന്ന്
(31066 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
31066 1.jpg
വിലാസം
രാമപുരം ബസാർ പി.ഒ.,കോട്ടയം

രാമപുരം
,
686576
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04822260761
ഇമെയിൽshghsrpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31066 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീസ്
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം480
വിദ്യാർത്ഥികളുടെ എണ്ണം480
അദ്ധ്യാപകരുടെ എണ്ണം25
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. മേഴ്സി മൈക്കിൾ സി.എം.സി.
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. സാമ്പു മാത്യു.
അവസാനം തിരുത്തിയത്
02-02-2019Shghsrpm


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം എന്ന പുണ്യഭൂമിയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1949ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ എയിഡഡ് സ്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.


ചരിത്രം

തേവർപറമ്പിൽ കുഞ്ഞച്ചന്റേയും പാറേമാക്കൽ ഗോവർണ്ണദോറിൻറേയും രാമപുരത്തു വാര്യരുടേയും ലളിതാംബിക അന്തർജനത്തിന്റെയും പുണ്യസ്പർശമേറ്റ രാമപുരത്തെ പ്രശസ്തമായ സരസ്വതീക്ഷേത്രമാണ് ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമായ സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ. രാമപുരത്തും പരിസരപ്രദേശങ്ങളിലുമുളള പെൺകുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി 1922 -ൽ എസ്. എച്ച് , എൽ. പി. സ്കൂൾ പ്രവർത്തനം തുടങ്ങി. 1924 - ൽ ഇതൊരു മലയാളംമിഡിൽ സ്കൂൾ ആയി. 1949 - ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂ ളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ ഗൊരേത്തി സി.എം.സി. ആയിരുന്നു, സ്കൂളിനെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്നെല്ലാം സംരക്ഷിക്കുവാനും പുരോഗമനാത്മകമായ പലപദ്ധതികളും സ്കൂളിൽ ഏർപ്പെടുത്തുവാനും സിസ്റ്റർ മരിയ ഗൊരേത്തിക്കു സാധിച്

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ കളിസ്ഥലവും, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പൂട്ടർ ലാബും, സുസജ്ജമായ സയൻസ് ലാബും , പതിമൂവായിരത്തോളം പുസ്തകങ്ങളുളള ലൈബ്രറിയും ഈ സ്കൂളിൽ ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ് ക്ലബ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂ ൾ പ്രവർത്തിക്കുന്നത്. റവ.ഫാ. മാത്യു ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ലോക്കൽ മാനേജർ റവ.ഫാ. ജോർജ്ജ് ഞാറക്കുന്നേലും ഹെഡ്മിസ്ട്രസ് സി. ലില്ലി സി.എം.സി. യും ആണ്.

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സി. മരിയ ഗൊരേത്തി - 1949-1978
  • സി. റോസറിറ്റാ - 1978-1990
  • സി. ജോലന്റാ - 1990-2002
  • സി. എൽസി ജോസ് - 2002-2006
  • sr.Riya Therese 2006

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി ലിസി ജോസ്
  • ശ്രീമതി കെ . എം . സെലിൻ

പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം

രാമപുരം എസ്.എച്ച്.ഗേൾസ് ഹൈസ്ക്കൂളിൽ 2017 January 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനു തുടക്കം കുറിച്ചു. രാവിലെ പത്തു മണിക്ക് സ്ക്കൂൾ അസംബ്ലിയിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടികളെ സംബന്ധിച്ച ഒരു ലഘുവിവരണം ഹെഡ്മിസ്ട്രസ് നടത്തി. തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തി. "ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോക്കോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നു" എന്ന പ്രഖ്യാപനത്തിനു ശേഷം എന്താണ് ഗ്രീൻ പ്രോട്ടോക്കോൾ എന്ന് അദ്ധ്യാപക പ്രതിനിധി സി. എലിസബത്ത് വിശദമാക്കി. തുടർന്ന് പൊതു വിദ്യാഭ്യാസ സസംരക്ഷണ പ്രതിജ്ഞ ചൊല്ലി

വഴികാട്ടി

എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം