എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ബാലപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ബാലപാഠങ്ങൾ

ഇത് കൊറോണക്കാലം ... മനുഷ്യകുലമൊന്നാകെ പ്രാണഭീതിൽ വീടുകളിൽ കഴിയുന്ന മഹാമാരിക്കാലം. കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും നമ്മുടെ ശരീരത്തിൽ കടന്നു നമ്മെ കേഴ്പ്പെടുത്താൻ ആകണമെങ്കിൽ നമ്മുടെ രോഗ പ്രധിരോധ ശക്തിയെ തോല്പിക്കേണ്ടതുണ്ട് . ആർക്കൊക്കെ പ്രധിരോധ ശേഷി കുറയുന്നുവോ അവരെ രോഗാണുക്കൾ വേഗം കീഴ്പ്പെടുത്തും . ഇവിടെ നമ്മുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം പരമാവധി രോഗ പ്രധിരോധ ശേഷി കൂട്ടുക എന്നത് തന്നെയാണ് .നടൻ വിഭവങ്ങളോട് നമുക്കിന്നു വിമുഖതയാണ് . ഇന്നത്തെ മോഡേൺ ഭക്ഷണക്രമം നമ്മുടെശരീരത്തെ കുറച്ചൊന്നുമല്ല ദുർബലമാക്കുന്നത്. നമ്മുടെ രോഗപ്രധിരോധ ശേഷിയെ തകർക്കുന്ന ഏതാനും കാര്യങ്ങൾ ഒന്ന് പരിചയപ്പെടാം.

1 . പ്രോസെസ്സഡ് ഫുഡിനോടുള്ള ആസക്തി .
അമിതമായ അളവിൽ മധുരവും , ഉപ്പും, പുളിപ്പും, എരിവുമെല്ലാം അടങ്ങിയ കൃത്രിമ ആഹാരങ്ങൾ കഴിക്കുന്ന ശീലം ഇന്ന് സർവ സാധാരണമായിക്കഴിഞ്ഞു . ഇത് നമ്മുടെ ആരോഗ്യം അനുദിനം നശിപ്പിക്കുന്നു.
2 . ശരിയാ ഉറക്കമില്ലായ്മ
ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ താറുമാറാകും . നാം ജീവിതശൈലീ രോഗങ്ങളുടെ അടിമകളാകുവാൻ പ്രദാന കാരണം ഉറക്കമില്ലായ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കകുറവുള്ളവർ രോഗങ്ങൾ വേഗം കീഴ്പെടുത്തും .
3 . മദ്യപാനം , പുകവലി
മദ്യശാലകളെല്ലാം അടഞ്ഞുകിടക്കുന്ന ഈ കൊരോണക്കാലം വളരെയധികം കുടുംബങ്ങളിൽ സന്തോഷത്തിന്റെ അവസരമാണ് . തങ്ങളുടെ പിതാവിനെ മദ്യസത്തിന്റെ മണമില്ലാതെ കാണാൻ സാധിച്ചതിന്റെ സന്തോഷം . സ്ഥിരമായ മദ്യപാനവും പുകവലിയും രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് അറിയാത്തവർ ആരുമില്ല .. എന്നാൽ ഇതിന്റെ കെണിയിൽ പെട്ട് ജീവിതം നശിപ്പിക്കുന്ന പതിനായിരക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട് .
നല്ല ആരോഗ്യ ശീലങ്ങൾ പാലിച്ചുകൊണ്ട് ഒത്തൊരുമയോടെ നമുക്ക് പ്രധിരോധിക്കാം... ഈ കൊറോണക്കാലവും കഴിഞ്ഞുപോകും .. നാം വിജയിക്കുകതന്നെ ചെയ്യും.


ജൂലിയറ്റ ജോഷി
8 B എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം.
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം