എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/കാണാം പുതിയൊരു സൂരോദയം
കാണാം പുതിയൊരു സൂരോദയം
2020 മാർച്ച് 11-ന് ലോകാരോഗ്യ സംഘടന ആഗോള മഹാമാരി എന്ന് പ്രഖ്യാപിച്ച കൊറോണ വ്യാധിയുടെ അതിരില്ലാത്ത കാലമാണല്ലോ ഇപ്പോൾ. ജീവിതത്തിലെ ഒരു ദിവസം പോലും വെറുക്കരുത് . നല്ല ദിവസം സന്തോഷം തരുന്ന. മോഷം ദിവസം പുതിയ തിരിച്ചറിവുകൾ നൽകുന്നം. കടൽ കടന്ന് പല വമ്പൻ രാജ്യങ്ങളെയും കീഴ്പ്പെടുത്തിയ ഈ കോവിഡ് നമ്മുക്ക് നൽകുന്ന ദിവസങ്ങൾ ചില തിരിച്ചറിവുകളാണ്. മണിച്ചിത്ര താഴിട്ട പൂട്ടിൽ എന്തു ചെയ്യാം? ഭീകരനായ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നോ മറ്റു ജീവികളിൽ നിന്നൊന്നുമല്ല പടരുന്നത്. ഭൂലോകം മുഴുവൻ കൈയ്യിലാക്കിയ മനുഷ്യനിൽ നിന്നാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന ഒന്നാണല്ലോ വിവേകം. എന്നാൽ വിവേക ബുദ്ധിയുള്ള മനുഷ്യൻ ഇതിന്റെ തീവ്രത അറിഞ്ഞു കൊണ്ടു തന്നെ മൃഗങ്ങളെക്കായിലും മോശായി പെരുമാറുന്നത് നാം ലോക്ക് ഡൗണിന്റെ ഘട്ടത്തിൽ കാണുകയുണ്ടായി. നാം മരിക്കുന്ന ഘട്ടത്തിലും അപരന് നിലനില്ക്കട്ടെ എന്ന് ചിന്തിക്കുന്നതാണ് ഏറ്റവും വലിയ നന്മ. അവനവന്റെ സുഖത്തിനായി ആചരിക്കുന്നത് അപരന്റെ സുഖത്തിനായി വരേണം എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ഞാൻ ഇവിടെ ഓർമ്മിക്കുന്നു. നമ്മുക്ക് നമ്മുടെ നാടിനോടുള്ള കടമ നിറവേറ്റാൻ കഴിയുന്ന അവസരമാണ് ഈ ലോക്ക് ഡൗൺ. ചേർന്ന് നിന്ന് മരണത്തെ നേരിടാൻ ഒരു പ്രളയം , അകന്ന് നിന്ന് മരണത്തെ നേരിടാൻ ഒരു വൈറസ്സ്.നമ്മുക്ക് ലോക്ക് ഡൗണ്ണിൽ സമ്പൂർണ്ണ പങ്കാളികളാകാം.തന്റെ കൂടിനുള്ളിൽ സുരക്ഷിതരായിരിക്കുമ്പോഴും പുറം ലോകം കാണാതിരിക്കാൻ നമ്മുക്ക് ബുദ്ധിമുട്ടാണ്. കാട്ടിലും മേട്ടിലും പാറി നടക്കുന്ന പക്ഷികളെ അലങ്കരത്തിനായി പിടിച്ചിടുന്ന നമ്മുക്ക് കൂട്ടിയിരിക്കാൻ മടിയോ? ഈ ഘട്ടത്തിൽ ലോക്ക് ഡൗണിന്റെ ഗുണങ്ങൾ മനസ്സിലാക്കാം. മനുഷ്യ ജീവിതത്തിൽ സ്വായത്തമാക്കേണ്ട കുറെ ഗുണങ്ങൾ തന്റെ പാഠ പുസ്തകത്തിൽ നിന്നും പഠിപ്പിക്കുന്നു കോവിഡ്. ആദ്യത്തേത് self Responsibility. അവനവനോടുള്ള ഉത്തരവാദിത്വം. അടുത്തത് തുല്യത. കൊറോണയ്ക്ക് ജാതിയോ മതമോ പാവപ്പെട്ടവനോ എന്ന വിഭജനങ്ങളൊന്നുമില്ല. അവന്റെ മുന്നിൽ എല്ലാവരും മനുഷ്യരാണ്. പുതിയ ജനറേഷൻ മറന്ന നമ്മുടെ സംസ്കാരങ്ങൾ കൊറോണ കാലത്ത് നാം വീണ്ടെടുത്തു. കൈകൾ കൂപ്പി മറ്റൊരാളെ നമസ്കരിക്കുക. അതുപോലെ വീടുകളിൽ നാം തന്നെ നട്ടു വളർത്തുന്ന കൃഷി വിളകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആരോഗ്യം വീണ്ടെടുക്കുന്നു. കൊറോണ കാലത്ത് പരിസ്ഥിതി ശുചിത്വം ഏറെ പ്രാധാന്യം അർഹിക്കുന്നു. കൊറോണയുടെ പ്രതിരോധത്തിൽ പ്രധാനം പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവുമാണ്. ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യമുള്ള പരിസ്ഥിതിയാണാവശ്യം. അതിനാൽ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നിരത്തുകൾ പൊതു സ്വത്താണ് . അവിടെ തുപ്പുകയും മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചേയ്യുന്നത് നിയമ ലംഘനമാണ്, തിന്മയാണ്. എന്നാൽ കൊറോണ ഇതിനൊരറുതി വരുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം പൊതു നിരത്തുകളിൽ തുപ്പാതിരിക്കുക. അങ്ങനെ സാമൂഹിക ശുചിത്വവും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിലൂടേയും കഴുകുന്നതിലൂടേയും വ്യക്തി ശുചിത്വവും പാലിക്കുക. പ്രായമായവരോ കുട്ടികളോ എന്ന വേർതിരിവില്ലാതെ ഇത് നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. ഇത് തുടരുക. പ്രതിരോധിക്കാം. എല്ലാം ശരിയാകും . ഇതും കടന്നുപോകും. കാരണം നമ്മുക്കു ചുറ്റും കാവൽ മാലാഖമാരായി വെള്ള കുപ്പായമണിഞ്ഞ ആരോഗ്യ പ്രവർത്തകരുണ്ട്. ഭയാനകമായ ഈ ലോകത്തു നിന്നും നമ്മെ കയ്യിപ്പിടിച്ചുയർത്താൻ രാവും പകലും കഷ്ടപ്പെടുന്ന എല്ലാവർക്കൂ ഒരായിരം നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. അഭിനന്ദനങ്ങളും. കേരളത്തിൽ ജനിച്ചതിൽ എനിക്കഭിമാനമുണ്ട്. മലയാളമാണ് എന്റെ മാതൃഭാഷ എന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്. കേരളം ചേയ്യുന്നത് ദേശീയ തലത്തിൽ ചർച്ച ചേച്ചപ്പെടുന്നു. ഇവിടെ കേരളം മാതൃകയാ കുന്നത് കാറൽ മാർക്സിന്റെ വാക്കുകൾക്കാണ് .
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം