എസ്സ്.എം.ജി.എൽ.പി.എസ്സ്. തോപ്രാംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.എം.ജി.എൽ.പി.എസ്സ്. തോപ്രാംകുടി
വിലാസം
തോപ്രാംകുടി

തോപ്രാംകുടി പി.ഒ.
,
ഇടുക്കി ജില്ല 685609
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ04868 265108
ഇമെയിൽsmglpstpkdy@gamil.com
കോഡുകൾ
സ്കൂൾ കോഡ്30207 (സമേതം)
യുഡൈസ് കോഡ്32090300806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംവാത്തിക്കുടി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ203
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജുമോൻ തോമസ്
പി.ടി.എ. പ്രസിഡണ്ട്നിഷാദ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി സുഭാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

സെൻ്റ്. മരിയ ഗൊരേത്തി എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ  സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്.

കോവിഡ് പകർച്ചവ്യാധി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്നെങ്കിലും ഡിജിറ്റൽ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ ക്ലാസ്സുകൾ എസ്.ജെ.എൽ.പി.എസിൽ ജൂൺ ഒന്നാം തീയതി തന്നെ ആരംഭിച്ചു. എല്ലാ കുട്ടികൾക്കും ക്ലാസ്സിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ഭൂരിഭാഗം രക്ഷിതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഗൂഗിൾ മീറ്റ് ആപ്പ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ടൈം ടേബിൾ അനുസരിച്ച് സമയബന്ധിതമായി നടത്തി വരുന്നു. ഓൺലൈൻ ക്ലാസ്സിലും കുട്ടികളുടെ ഹാജർ നില തൃപ്തികരമാണ്.

തിരികെ സൂളിലേയ്ക്ക്

ലോക്ഡൗണിന് ശേഷം ഈ വർഷം നവംബർ ഒന്നിന് സ്കൂൾ പ്രവർത്തനം പുന:രാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികൾക്ക് സ്വീകരണം ഒരുക്കി. ഓൺലൈൻ ക്ലാസ്സ് പ്രവർത്തനങ്ങളുടെ എക്സിബിഷനും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. 'ഹലോ ഇംഗ്ലീഷ്' പാഠാസൂത്രണകളികളിലൂടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതിലൂടെ അവർക്ക് അതിനുള്ള ആത്മവിശ്വാസം ലഭിക്കുന്നു. എസ്.എസ്.എ നല്കിയ ഓൺലൈൻ ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടിയിൽ എല്ലാ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുത്തു.

മന്ത്‌ലി ടെസ്റ്റ്

ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തിവരുന്നു. പഠനത്തിൽ ഉത്സാഹപൂർവ്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുവാനും കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ അധ്യാപകരെ സഹായിക്കാനും മന്ത്ലി ടെസ്റ്റ് സഹായിക്കുന്നു.

ടേം മൂല്യനിർണയം

ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു.

ക്ലാസ്സ് പി.ടി.എ.

എല്ലാ മാസവും മുടങ്ങാതെ നടത്തുന്ന ക്ലാസ്സ് പി.ടി.എ. കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങളുടെ വിലയിരുത്തലിന് ഏറെ അനിവാര്യമാണ്. ഓൺലൈനായി നടത്തുന്ന മീറ്റിംഗുകളിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു.

എസ്.ആർ.ജി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി അധ്യാപകരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ ഉദ്ദേശ്യം. പഠഭാഗങ്ങളെ ആധാരമാക്കിയും അതുമായി ബന്ധപ്പെട്ടുമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെയും പൂർത്തീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു

സോഷ്യൽ സയൻസ് ക്ലബ്

സ്കൂളിൽ എല്ലാ ദിവസവും പത്രമെത്തിക്കുകയും പത്രവായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ ദിനാചരണ സന്ദേശം, ക്വിസ്, രചനാമത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

ഗണിതമൂല

എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

സ്കൂൾ അസംബ്ലി

ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.

സർഗ്ഗവേള

കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

സൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തി വരുന്നു. ഇത് കുട്ടികളുടെ കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പ്രകടമാക്കാനുള്ള ഒരു നല്ല വേദിയാണിത്.

ഉത്സവാഘോഷങ്ങൾ

ഓണാഘോഷം

ഓണപ്പാട്ട്, മാവേലി /മലയാളി മങ്ക തുടങ്ങിയവ പരിപാടികൾ കൂടാതെ  ഓരോ ക്ലാസ്സുകാർക്കും പ്രത്യേകമായി കുഞ്ഞോണാശംസ, മാവേലി വര, ഓണച്ചൊല്ല്, എൻ്റെ വീട്ടിലെ ഓണം-ക്യാപ്ഷൻമത്സരം എന്നീ മത്സരങ്ങളും നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ശിശുദിനം

സ്പെഷ്യൽ അസംബ്ലി, പ്രസംഗം ഫാൻസി ഡ്രസ് എന്നീ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. ചാച്ചാജി വേഷമണിഞ്ഞ് കുട്ടികൾ ആശംസകൾ നേർന്നു.

ക്രിസ്തുമസ്

ചെറിയ ആഘോഷങ്ങളോടെ ഈ വർഷവും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് മത്സരം, കരോൾഗാനം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ കുട്ടികളെ സന്തോഷിപ്പിച്ചു.

ദിനാചരണങ്ങൾ

അദ്ധ്യാപക ദിനം

എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു

പരിസ്ഥിതി ദിനം

ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു.

ചാന്ദ്രദിനാചരണം

ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചന്ദ്രനെപ്പറ്റി, ചാന്ദ്രയാൻ, ബഹിരാകാശ യാത്രകൾ തുടങ്ങി വിവിധ വീഡിയോ പ്രസൻ്റേഷൻ, ഫോട്ടോഗ്രഫി മത്സരം, കവിതാമത്സരം, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

വായനാദിനം

പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. പോസ്റ്റർ നിർമാണം, വായനാദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.

പച്ചക്കറി കൃഷി

നവം.1 സൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ അധ്യാപകരുടെയും എം.പി.ടി.എ. യുടെയും കുട്ടികളുടെയും സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുകയും ഫലങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നു.

ഉച്ചഭക്ഷണം

കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കി, ഓരോ ക്ലാസ്സിലും എത്തിക്കുകയും ക്ലാസ്സ് ടീച്ചേഴ്സ് തന്നെ കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്നു. സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിഭവങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

കുട്ടികളുടെ ഭവന സന്ദർശനം

ഓരോ ക്ലാസ്സുകളിലേയും കുട്ടികളുടെ വീടുകൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map