എരുവട്ടി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ കാർന്നുതിന്നു കയാണ്. ചൈനയിലെ വുഹാൻ എന്ന ചെറുപട്ടണത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ദിവസവും ആയിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുന്നു. നമ്മുടെ രാജ്യവും കൊറോണയുടെ പിടിയിലാണ്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും കൊറോണക്കെതിരെയുള്ള പോരാട്ടം പ്രശംസനീയമാണ്. രോഗം വരാതിരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുക. 1. അനാവശ്യമായി പുറത്തിറങ്ങരുത്. 2. കൈകൾ സോപ്പോ സാനിറ്ററൈസറോ ഉപയോഗിച്ച് വൃത്തിയായി കഴുകുക. 3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. 4. പുറത്ത് ഇറങ്ങേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുക. ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചാൽ കൊറോണ രോഗത്തെ നമുക്ക് തുരത്താം. രണ്ട് മഹാപ്രളയങ്ങളെയും നിപാരോഗത്തെയും പ്രതിരോധിച്ച നമ്മൾ ഇതിനെയും ഒറ്റക്കെട്ടായി നേരിടും. അതിന് കൂട്ടായി നല്ലൊരു സർക്കാരും നമ്മുടെ കൂടെയുണ്ട്.

നിഷാൻ പി.
4 എരുവട്ടി. വെസ്റ്റ്.എൽ.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം