എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മനുഷ്യരാശിയുടെ പ്രതിരോധമരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയുടെ പ്രതിരോധമരുന്ന്

"നീലകാശം, പച്ചപ്പട്ടു പുതച്ച പുൽമെെതാനം, ഉദിച്ചുയരുന്ന പൊൻസൂര്യൻ" ഈ ലോക്ക്ഡൗൺ കാലത്ത് നമുക്ക് പ്രതീക്ഷിക്കുവുന്ന താരോദയം. ഈ കാഴ്ചയെ മറ്റൊരു അവസ്ഥയുമായി താരതമ്യപ്പെടുത്താം. കോറോണ എന്ന മഹാമാരിയുടെ മുന്നിൽ തകർന്നടിഞ്ഞ വിവിധ രാജ്യങ്ങളുടെ പുതുപുത്തൻ ഉയിർപ്പ്.

ഈ കോറോണ കാലത്ത് ലോക്ക്ഡൗൺ തുടരുന്ന ഈ അവസരത്തിൽ വിദ്യാർത്ഥി എന്ന നിലയിൽ ചെയ്യാൽ കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും ചിത്രരചന, കാവ്യരചന തുടങ്ങിയ കൈര്യങ്ങളെല്ലാം നാടിന്റെ നന്മയ്ക്കായി മാത്രമാണ്. നിപ്പ വെെറസ് കൊണ്ടുള്ള ദുരിതത്തിന് ശേഷമായിയാണ്. കോറോണ എന്ന മഹാദുരന്തം കേരളത്തെ ആക്രമിക്കുന്നത്. ഇതെല്ലാം അതിജീവിച്ച് നിൽക്കുന്ന കേരളത്തിന്റെ രഹസ്യമെന്നത് അധികാരികളുടെ അറിയിപ്പുകളെല്ലാം അനുസരിക്കുകയും കോറോണയിക്കെതിരായ ചെറുത്തുനിൽപ്പുകളും ശുചിത്വവും കൊണ്ടാണ് ശുചിത്വം കൊണ്ട് നമ്മൾ നടത്തുന്ന പോരാട്ടങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കും ഒഴിച്ചുകൂടാനാവത്തവയാണ്. പ്ലാസ്റ്റിക്ക് കുപ്പികളും ചിരട്ടകളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ താന്താങ്ങളുടെ കഴിവ് തെളിയിക്കുന്നു. പ്രകൃതിയിലേക്കിറങ്ങിയും പ്രകൃതിയോടേറെയടുത്തും സ്നേഹിച്ചും കൊച്ചുകൂട്ടുകാർ തിരക്കുകളൊഴിവാക്കുന്നു.

ചിരട്ടകളിലും മറ്റ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലും കുപ്പികളിലും ചെയ്യാവുന്ന പെയിന്റിംഗും തുണിയിലും മറ്റും ചെയ്യാവുന്ന തുന്നൽവിദ്യകളും ഈ ലോക്ക് ഡൗൺ ജിവിതത്തിന്റെ തിരക്കേറിയ സന്ദർഭങ്ങളിൽ ‍ തികച്ചും ഫലപ്രദമാണ്. വിശ്വവിശാലതയേറിയ ഈ പുണ്യപ്രപഞ്ചം നമുക്ക് നൽകുന്ന ചില അവസരങ്ങളാണ് ഇതെല്ലാം. മഴക്കാലത്തും മറ്റും പടരുന്ന രോഗങ്ങളെ ഇപ്പോഴെ നിയന്ത്രണവിധേയമാക്കാൻ സാധിക്കും. വീടും പരിസരവും വൃത്തിയാക്കുവാൻ ഈ ലോക്ക്ഡൗൺ തികച്ചും ഫലദായകമാണ്. വീട്ടിലിരുന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് സാധനങ്ങളും മറ്റു ഉപയോഗപ്രദമാക്കാൻ സാധിക്കും. വീട്ടിലിരുന്ന് പൂന്തോട്ടങ്ങളും മറ്റ് ചെടികളും മത്സ്യക്കുളവും നിർമ്മിക്കാൻ സാധിക്കുന്നതാണ്.

വീട്ടിൽ നടാൻ കഴിയുന്ന പച്ചക്കറികളും മറ്റ് പഴച്ചെടികളും വിഷരഹിതമായി ഉത്പാദിപ്പിക്കുവാൻ സാധ്യമാണ്. ധാതുസമ്പന്നമായ പല ചെടികളും കായ്ക്കനികളും ഉത്പാദിപ്പിക്കുക എന്നത് സാധ്യമായ കാര്യമാണ്. ഒരു അടുക്കളത്തോട്ടം തികച്ചും വിദ്യാർത്ഥികൾക്ക് ചെയ്യുവാൻ കഴിയുന്ന കാര്യമാണ് ഇങ്ങനെ വീട്ടിലിരിക്കുന്ന സമയത്ത് ലഭിക്കുന്ന വിഷരഹിതമായ പച്ചക്കറികൾ രോഗപ്രതിരോധത്തിന് സഹായിക്കും ഇലക്കറികളും മറ്റും വിറ്റാമിൻ എ-യാൽ സമ്പുഷ്ടമാണ്. സമ്പന്നമായ പ്രപഞ്ചവും അതിലുൾപ്പെട്ടിരിക്കുന്ന മനുഷ്യരാശിയും ഇന്ന് മരുന്നില്ലാത്ത മഹാമാരിക്ക് കീഴിൽപ്പെട്ടുപോയിരിക്കുന്നു. സുസജ്ജമായ പ്രതിരോധപ്രദമായ ആരോഗ്യമുള്ള ശരീരമാണ് ഇതിന് വേണ്ടത്. ഒരു തരത്തിൽ പറഞ്ഞാൽ ഈ പ്രപഞ്ചം മനുഷ്യവംശത്തിന്റെ പ്രതിരോധമരുന്ന് തന്നെയാണ്. ലക്ഷക്കണക്കിന് ജിവനെടുത്ത മഹാമാരിയായി കോവിഡ് -19 മാറിയിരിക്കുന്നു.

പ്രകൃതിയുടെ സംരക്ഷണവും ശുചീകരണവും എല്ലാം നമ്മുടെ ചുമതല കൂടിയാണ്. ശുചിത്വപൂർണ്ണമായ പ്രപഞ്ചം നമുക്ക് സൃഷ്ടിക്കാം ഈ ലോക്ക്ഡൗണിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം നമുക്ക് നമ്മുടെ നാടിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി സമർപ്പിക്കാം ലോകം മുഴുവന്റെയും സുസ്ഥിതിക്കായി പുതിയ പ്രപഞ്ചത്തിനായി നമുക്ക് കാതോർക്കാം. വിദ്യാർത്ഥികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പ്രകൃതിക്കൊപ്പം കരുതലോടെ ചെയ്യുവാൻ സാധിക്കട്ടെ. കോറോണ എന്ന മഹാവിപത്തിനെ പേടിക്കുകയല്ല വേണ്ടത് അതിജീവിക്കുകയാണ്. തിരക്കേറിയ ജീവിതത്തിൽ ശാന്തമായിരുന്ന് ജീവിതം മുഴുവൻ സന്തോഷഭരിതമാക്കാം.

അനീറ്റ ജയ്മോൻ
10 ബി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം