എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക്ക് മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക്ക് മലിനീകരണം

ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിൽ പ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. മണ്ണിലലിയാത്ത പ്ലാസ്റ്റിക് മണ്ണിനും വെള്ളത്തിനും ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായ ഒരു എൻസൈം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ബ്രിട്ടനിൽ പോർട്സ്മൗത്ത് സർവ്വകലാശാലയിലേയും യുഎസ് ഊർജവകുപ്പിന് കീഴിലുള്ള നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറിയിലേയും ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ. 'പ്രൊസീഡിങ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസി'ലാണ് കണ്ടുപിടുത്ത വിവരം പ്രസിദ്ധീകരിച്ചത്.അപ്രതീക്ഷിതമായൊരു കണ്ടുപിടിത്തമായിരുന്നു ഇത്.

2016 ൽ ജപ്പാനിലെ കിയോ സർവ്വകലാശാലയിലേയും ക്യോടോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ഗവേഷകസംഘമാണ് മാലിന്യശേഖരത്തിൽ നിന്ന് പ്ലാസ്റ്റിക് വിഘടനത്തിന് സഹായിക്കുന്ന ഇഡിയോനെല്ല സകായെൻസിസ് സഎന്ന ബാക്ടീരിയയെ കണ്ടെത്തിയത്. ഇതിനെ വിശദമായി പരിശോധിക്കുന്നതിനിടെയാണ്, പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പോളിഎതിലീൻ ടെറിഫ്തലേറ്റ് എന്ന പ്ലാസ്റ്റികിനെ വിഘടിപ്പിക്കാൻ സകായെൻസിസ് 201-എഫ് എന്ന എൻസൈമിന് സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയത്. സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കൽ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം.ഈ എൻസൈമിനെ മെച്ചപ്പെടുത്തിയാൽ, വിവിധ പ്ലാസ്റ്റിക് രൂപങ്ങളെ വിഘടിപ്പിക്കാനുള്ള അവസരമാണ് കൈവരുന്നിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പാകത്തിൽ ഈ എൻസൈം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോൾ.

തീപിടിച്ച ആമസോൺ ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനേം, വെനിസ്വേല എന്നിങ്ങനെ 9 രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ആമസോൺ ആഗസ്റ്റ് മാസത്തിൽ നേരിട്ടത്ത് വലിയൊരു കാട്ടുതീയാണ്. ഭൂമിയുടെ ശ്വാസകോശങ്ങളായിയാണ് ആമസോൺ മഴക്കാടുകള കണക്കാക്കുന്നത്.ലോകത്തിന് മുഴുവൻ ആവശ്യമായ ഓക്‌സിജന്റെ 20% ഉൽപ്പാദിപ്പിക്കുന്നത് ആമസോൺ കാടുകൾ ആണ്. അതോടെപ്പം ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനിൽക്കുന്ന മേഖലയാണിത്. മൊത്തം 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവയുടെ നാശം ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാവുന്ന ഒന്നാണ്.

നമ്മുടെ കേരളത്തിന് ആകെ 38,863 ച.കി.മീ. വിസ്തൃതിയാണുള്ളത് എന്നോർക്കണം. ഇന്ത്യയാകട്ടെ 32 ലക്ഷം ച.കി.മീ വിസ്തൃതിയുള്ള രാജ്യവും. അതായത് 145 കേരളത്തിന്റെയും ഏകദേശം ഒന്നേമുക്കാൽ ഇന്ത്യയുടെയും വലിപ്പമുള്ള മഴക്കാടാണിത്. ബ്രസീലിലെ വടക്കൻ സംസ്ഥാനമായ റോറൈമയുടെ ഇരുണ്ട ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തീപ്പിടുത്തം ബഹിരാകാശത്തു നിന്നും കാണാൻ സാധിക്കുണ്ടെന്ന് നാസ വ്യക്തമാക്കി.നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്‌പേസ് റിസർച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽത്തന്നെ ആമസോൺ മേഖലയിൽ 74,000 -ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2018 -നെ അപേക്ഷിച്ച് 83 ശതമാനം വർധനവാണ്കാട്ടുതീയുണ്ടാകുന്നതിൽ ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. ആ പുകച്ചുരുളുകൾ 3,200 കിലോമീറ്റർ അപ്പുറം സാവോപോളോ നഗരത്തെയും കരി പൂശി ഇരുട്ടിലേക്കു വീഴ്ത്തിപ്രകൃതിയുടെ ഈ അക്ഷയഖനി നശിപ്പിക്കുന്നത് ആധുനിക മനുഷ്യന്റെ അശാസ്ത്രീയ മനമോഹങ്ങൾ തന്നെ.1978 മുതൽ മനുഷ്യൻ മാത്രം നശിപ്പിച്ചത് 7.5 ലക്ഷം ചതുരശ്ര കിലോമീറ്റർ ആമസോൺ വനഭൂമിയാണ്.ഈ നില തുടർന്നാൽ അടുത്ത നൂറ് വർഷത്തിനകം ആമസോൺ വനം പൂർണമായും ഇല്ലാതാകും. ഇതിന്റെ ആദ്യ ഫലമെന്നോണം ഇല്ലാതാകുന്നത് ലോകത്തെ ഏറ്റവും വലിയ ജൈവവൈവിധ്യമായിരിക്കും. ഇത് പ്രകൃതിയുടെയും ജൈവ ശൃംഖലയുടെയും താളം തെറ്റിക്കും. കർഷകരും മരംവെട്ട് മാഫിയക്കാരും കാടുവെട്ടിതെളിക്കാൻ മനപൂർവ്വം തീയിടുകയും അത് പിന്നീട് വമ്പൻ കാട്ടുതീയുമായി മാറുന്നു.നാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കപ്പെടണം. മനുഷ്യന് സാധ്യമായതെല്ലാം ഭൂമിയുടെ മഴക്കാടുകളുടെ സംരക്ഷണത്തിനായി ചെയ്യണം. നാടിന്റെ ഭാവി സുന്ദരവും ശോഭനവുമാകട്ടെ.

‍‍ഹൃദ്യ ജിജോ
9 എ എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം