എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

ചുറ്റുപ്പാടുകൾ എന്ന വാക്ക് നാമിന്ന് ഏറെ പറയുന്ന ഒന്ന് മാത്രം. ആരാലും ചർച്ച ചെയ്യപ്പെടാത്ത പരിതാപാവസ്ഥയിലാണ് നമ്മുടെ ചുറ്റുപാട് എന്നതാണ് യാഥാർത്ഥ്യം..!!

നാം അതിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതി അടങ്ങുന്ന സ്ഥലത്തേയും അതിന്റെ നിലനിൽപ്പിനേയും ചേർത്താണ് പരിസ്ഥിതി എന്ന് നാം പറയുക. എന്താണ് പരിസ്ഥിതിയെക്കുറിച്ച് പറയുന്നതിനുള്ള പ്രാധാന്യം ? നിറയെ കൽപ്പവൃക്ഷങ്ങളും വയലുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ സ്ഥലമായിരുന്നു നമ്മുടെ (ദെെവത്തിന്റെ സ്വന്തം നാട്) കേരളം. എന്നാലിന്ന് വയലുകൾ പകുതിയും അപ്രത്യക്ഷമായിരിക്കുന്നു.

തെങ്ങുകൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നു. ഒരു പറമ്പിലും ഫലവൃക്ഷങ്ങൾ കാണാൻ കഴിയാതെ വരുന്നു. എന്തിന് വിളനിലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നു. അന്തരീക്ഷമലിനീകരണം എന്ന അതിഭീകരമായ പാരിസ്ഥിതികപ്രശ്നം നാമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നു.ഒരു ദിവസം നാം ആരംഭിക്കുന്നിടത്തു നിന്ന് തുടങ്ങുന്നു മലിനീകരണം എന്ന പ്രവർത്തനം. നാമുപയോഗിക്കുന്ന പേസ്റ്റ്, സ്പ്രേ, സോപ്പ്, റെഫ്രിജനേറ്റർ, എയർകണ്ടീഷണർ എന്നിവയോരോന്നിലും അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്ക് നമ്മുടെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് നമ്മുടെ പരിസ്ഥിതിയ്ക്കായി പ്രവർത്തിക്കാം..

നൂറ ആയിഷ
4 എ എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം