എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം സുന്ദര കേരളത്തി നായി...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം സുന്ദര കേരളത്തി നായി...

കേരളത്തിന്‌ തനതായ ഓരോ പാരമ്പര്യം ഉണ്ട്. അത് ശുചിത്വത്തിന്റ കാര്യത്തിൽ ആയാലും സംസ്കാരത്തിന്റ കാര്യത്തിൽ ആയാലും. കേരളം ഇന്ന് അനുകരണ ങ്ങളിൽ ആണ്. വസ്ത്ര ധാരണത്തിൽ ആയാലും ജീവിത ശൈലി ആയാലും മറ്റു രാജ്യങ്ങളെ അനുകരിക്കാൻ ശ്രമിക്കുന്നു. പക്ഷെ ശുചിത്വ കാര്യത്തിൽ അനുകരിക്കാൻ നമ്മുക്ക് ലജ്ജ ആണ്. വേറെ ഒന്നും കൊണ്ടല്ല അത് അനുകരിക്കാൻ നമ്മുക്ക് താല്പര്യം ഇല്ല. കേരളം വീണ്ടും ലോകത്തിന്റെ മുന്നിൽ തല കുനിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ സർവേ യിൽ 200-ൽ പോലും എത്താൻ കഴിയാത്ത അവസ്ഥ ആണ്. കേരളത്തിൽ ഏറ്റവും വൃത്തി ഉള്ള സ്ഥലം പാലക്കാട്‌ ജില്ല ആണ്. അതിന്റ സ്ഥാനം 211, തൊട്ടു പിന്നിൽ ആയി ആലപ്പുഴ 220 സ്ഥാനത്തുമാണ്. ഇതൊക്കെ ആണ് സാക്ഷര കേരളത്തിന്റെ ശുചിത്വ നിലവാരം. ഒരു വർഷം മുൻപ് കേരളം ജനത ഒന്നടങ്കം പ്രളയത്തിൽ മുങ്ങി താഴ്ന്നു. അതും നമ്മുടെ ശുചിത്വ കുറവും പരിസ്ഥിതി സംരക്ഷിക്കാൻ ഉത്തരവാദിത്വം നടപ്പിലാക്കാത്തതുമാണ്. അതുപോലെ നമ്മൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയും ശുചിത്വ കുറവ് കൊണ്ടാണ്. നമ്മൾ മനുഷ്യൻ ശരീരവും വസ്ത്രവും ശുചിയായി സൂക്ഷിക്കുക. നമ്മൾ കുട്ടികൾ വിദ്യാലയം വീട്, പരിസരം, എന്നിവയെല്ലാം ശുചിയായി സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

മന്ഹ ഫാത്തിമ
6D എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം