എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/വൈറസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾ

എന്താണ് വൈറസുകൾ കൾ ? സൂക്ഷ്മജീവികൾ അല്ലെങ്കിൽ മൈക്രോ ഓർഗാനിസം എന്നായിരിക്കും പലരുടെയും മറുപടി .എന്നാൽ സൂക്ഷ്മമായ അർത്ഥത്തിൽ അവ ജീവികൾ അല്ല . ലോകത്തിൽ അവയെ ഉൾപ്പെടുത്താനും കഴിയില്ല .  മറ്റു ജീവികളുടെ കോശത്തിൽ അതിക്രമിച്ചുകയറി അവയിൽ രോഗങ്ങൾ ഉണ്ടാകാൻ ശേഷിയുള്ള സൂക്ഷ്മമായ ജനിതക പദാർത്ഥങ്ങളാണ് വൈറസുകൾ .ആ പര ജീവികളുടെ കോശങ്ങളിൽ കയറി കൂടിയാൽ മാത്രമേ ഇവയ്ക്ക് ജീവന്റെ ലക്ഷണം കാണിക്കാനും സ്വയം പെരുകുവനും കഴിയുകയുള്ളൂ . അതിനാൽ ജീവനുള്ളവയ്ക്കും  ഇല്ലാത്തവർക്കും ഇടയിലാണ് വൈറസുകളുടെ സ്ഥാനം . വൈറസുകൾ സർവ്വവ്യാപികളാണ്  . കരയിലും കടലിലും ആകാശത്തിലും ഒക്കെ ഇവയുണ്ട് .ജന്തുക്കളു ടേയും സസ്യങ്ങളുടേയും മാത്രമല്ല സൂക്ഷ്മജീവികളുടെ വരെ കോശങ്ങളിൽ അതിക്രമിച്ചുകയറി രോഗങ്ങൾ വരുത്താൻ വൈറസുകൾക്കാവും .അതായത് മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഒരുപോലെ ഭീഷണിയാണ് വൈറസുകൾ എന്നർത്ഥം . ശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാൻ ആകൂ . വിഷം എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്കുണ്ടായത് . വൈറസുകളെ കുറിച്ചുള്ള പഠനശാഖയാണ് വൈറോളജി .1892 ൽ ദിമിത്രി ഇവനോവിസ്കി എന്ന ഗവേഷകനാണ് ആദ്യമായി വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത് .     വൈറസിനെ പലരീതിയിൽ തരംതിരിക്കാം . ശ്വസന വ്യവസ്ഥ യിലൂടെ പകരുന്ന വ ( eg : swine flu വൈറസ് ) , രോഗമുള്ള ജന്തുക്കൾ കിടക്കുന്ന തിലൂടെ പകരുന്നവ ( eg :  റാബീസ് ) , രക്ത മാറ്റത്തിലൂടെ പകരുന്നവ ( eg : HIV ) , വിസർജ്യങ്ങളിലൂടെ പകരുന്നവ ( eg : റോട്ടാ വൈറസ് ) എന്നീ രീതികളിൽ വൈറസുകളെ തരംതിരിക്കാം .   എല്ലായിനം വൈറസുകളും പ്രോട്ടീൻ കൊണ്ടുള്ള പുറംചട്ട യുണ്ട് . ഇതിനെ കപ്സീഡ് എന്നു പറയുന്നു .ചിലയിനം വൈറസുകൾക്ക് കാപ്സിഡുകൾ നിർമ്മിക്കാൻ മറ്റു വൈറസുകൾ സഹായിക്കാറുണ്ട് .ഹെൽപ്പർ വൈറസുകൾ എന്നറിയപ്പെടുന്ന ഇത്തരം വൈറസുകൾക്ക് സാറ്റ ലൈറ്റ്  വൈറസ് എന്നും പേരുണ്ട്  . ഹെപ്പറ്റൈറ്റിസ് ബി വൈറസ് ഹെപ്പറ്റൈറ്റിസ് ഡി വൈറസുകളെ സഹായിക്കുന്നത്  ഇതിനുദാഹരണമാണ് .   സാക്ഷാൽ വൈറസുകളെ തുരത്താൻ ഉപയോഗിക്കുന്ന വൈറസുകളാണ് വൈറോ ഫേജുകൾ .ഇതിലൂടെ രോഗകാരികളായ വൈറസുകളുടെ ജനിതക ഘടന തന്നെ മാറ്റിയെടുക്കാനാകും .  മനുഷ്യനടക്കമുള്ള ജന്തുക്കളിൽ രോഗങ്ങൾ പരത്തുന്ന പലതരം വൈറസുകൾ ഭൂമിയിലുണ്ട് . അവയിൽ പ്രധാനപ്പെട്ട ചില ഇനങ്ങളെ നമുക്ക് പരിചയപ്പെടാം . ഹെർപ്പസ് വൈറസുകൾ , എബോള, സാർസ് വൈറസ്, റോട്ടാ വൈറസ്, പോളിയോ വൈറസ്, റാബീസ് വൈറസ് , HIV , നിപ വൈറസ്, swine flu virus, yellow ഫീവർ വൈറസ് , rhino വൈറസുകൾ , സിക്കാ വൈറസ്, ഇവയൊക്കെയാണ് വൈറസ് വിഭാഗത്തിലെ പ്രധാനപ്പെട്ട ചില ഇനങ്ങൾ . മനുഷ്യ ജീവന് ഭീഷണിയായ ചില വൈറസുകൾ         ----------------19 , 20 നൂറ്റാണ്ടുകളിൽ ലോകത്തെ  ഭീതിയിലാഴ്ത്തിയ രോഗമാണ് പോളിയോ . രോഗികളിൽ പക്ഷാഘാദം ഉണ്ടാക്കുന്ന പോളിയോ വൈറസുകൾ തലച്ചോറിനെയും നാഡീവ്യവസ്ഥയുമാണ് ബാധിക്കുന്നത് . ഒട്ടേറെ പേരുടെ ജീവിതമാണ് പോളിയോ വൈറസ് ബാധ മൂലം ദുരിതത്തിലായത് . 1909 ൽ കാൾ ലാൻഡ് steener ,എർവിൻ പോപ്പർ എന്നിവർ ചേർന്ന് ഈ വൈറസിനെ ആദ്യമായി വേർതിരിച്ചു . 1950 ആയപ്പോൾ ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിനുകളും ആയി ഗവേഷകർ രംഗത്തെത്തി .   ലോകത്തിൻറെ പലഭാഗങ്ങളിലായി ഏതാണ്ട് മൂന്നര കോടി ആളുകളെ മരണത്തിലേക്ക് നയിച്ച മാരകമായ രോഗാവസ്ഥയാണ് ആണ് എയ്ഡ്സ് .HIV വൈറസ് ആണ് ഇത് പരത്തുന്നത് . 1980 ലാണ് ഈ വൈറസിനെ ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയത് . ശരീര ശ്രവങ്ങളിലൂടെ  പകരുന്ന എച്ഐവി വൈറസിനെതിരെ ഇതുവരെ കാര്യമായ വാക്സിൻ വികസിച്ചിട്ടില്ല . രോഗിയുടെ ജീവിത കാലം ദീർഘിപ്പിക്കാൻ കഴിയുന്ന ചില മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട് . 2009 ൽ ലോകമെങ്ങും പടർന്നുപിടിച്ച പകർച്ചപ്പനി ആയിരുന്നു swine flu വൈറസ് .പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം പന്നിപ്പനി എന്നും അറിയപ്പെട്ടു . H1N1 വൈറസുകളാണ് ഈ രോഗം പരത്തിയത് .   2018 ജൂൺ മാസത്തിൽ കേരളത്തെ ഭീതിയിലാഴ്ത്തി കൊണ്ട്  നിപ എന്ന രോഗം പടർന്നു പിടിച്ചത് നാം ഓർക്കുന്നുണ്ടല്ലോ ? കോഴിക്കോട് , മലപ്പുറം ജില്ലകളിൽ വ്യാപിച്ച ഈ വൈറസ് 17 പേരുടെ ജീവനെടുത്തത് . പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടത്തിയതിനാൽ രോഗം വ്യാപിക്കുന്നതു വളരെ പെട്ടെന്ന് തടയാനായി . അതുകൊണ്ട് നാം ഏവരും സുരക്ഷിതരായി.എന്നാൽ ഇപ്പോൾ നാം ഏവരും വൈറസുകൾക്ക് ഇരയായികൊണ്ടിരിക്കുകയാണ് . ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന ന്യൂമോണിയക്കു കാരണം ഇക്കാലമത്രയും കണ്ട്‌ പിടിച്ചിട്ടുള്ള വൈറസ്  അല്ലത്രേ . അജ്ഞാതമായൊരു വൈറസാണ് പുതിയതരം ന്യൂമോണിയ പരത്തുന്നത് എന്ന് ലോക ആരോഗ്യ സംഘടന ( W. H .O ) അറിയിച്ചിരിക്കുകയാണ് .പുതിയ വൈറസ് എന്ന അർത്ഥത്തിൽ നോവൽ കൊറോണ വൈറസ് എന്നാണിത് അറിയപ്പെടുന്നത് . ഇപ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഈ വൈറസ് കാർന്നു തിന്നുകയാണ് . അക്കൂട്ടത്തിൽ നമ്മളും ഉണ്ട് . സാർസ് , മെർസ് രോഗങ്ങൾക്ക് കാരണമായ കൊറോണാ വൈറസ് കുടുംബത്തിലെ അംഗമാണിത് .                    കൊറോണ കുടുംബത്തിൽ ഒട്ടേറെ വിഭാഗത്തിലുള്ള വൈറസുകൾ  ഉണ്ടെങ്കിലും ആറെണ്ണം മാത്രമേ ഇതുവരെ മനുഷ്യരിൽ ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളൂ . പ്രതിരോധിക്കാൻ കൃത്യമായി മരുന്നു കണ്ടെത്താനായില്ലെങ്കിൽ സാർസ് , എബോള പോലെ ഈ രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട് . ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തിടതോളം ഇത് തടയാനായി ലോകമെമ്പാടുമുള്ള ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം . ഈ മഹാമാരി ഇല്ലാതാക്കാൻ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ അനുസരിചേ മതിയാവൂ .പൊതു സ്ഥലങ്ങളിൽ നിന്നും അകലം പാലിച്ചും വ്യക്തി ശുചിത്വത്തിലുടെയും നമുക്ക് ഈ മഹാമാരിയെ  തുരത്താം . ഗവൺമെൻറ് നൽകുന്ന   നിർദ്ദേശങ്ങൾ പാലിക്കാം . ഇത്രയൊക്കെ കേട്ടപ്പോൾ തന്നെ ഈ വൈറസുകൾ ഈ ലോകത്ത് വേണ്ടായിരുന്നു എന്ന് നമുക്ക് തോന്നുന്നുണ്ടാവാം . പക്ഷേ വൈറസുകളെ കൊണ്ട് ചില ഉപയോഗങ്ങളും ഉണ്ട് .വളരെ എളുപ്പത്തിൽ ജനിതകഘടനയിൽ മാറ്റം വരുത്താവുന്നവയാണ് വൈറസുകൾ . സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇങ്ങനെ ഘടനാവ്യത്യാസം വരുത്തിയ വൈറസുകളെ മറ്റു ജീവജാലങ്ങളിൽ  കടത്തിവിട്ട് പരീക്ഷണങ്ങൾ നടത്താം . മരുന്നുകൾ , പ്രോട്ടീനുകൾ , വാക്സിനുകൾ എന്നിവയെല്ലാം ഇങ്ങനെ ഉണ്ടാക്കാം .   സസ്യങ്ങളിലും വൈറസ് ഉപയോഗിച്ചുള്ള ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട് .സസ്യങ്ങളെ ആക്രമിക്കുന്ന രോഗങ്ങളെയും  ഒക്കെ തുരത്താൻ കഴിയുന്ന രാസവസ്തുക്കളും എൻസൈമുകളും വൈറസുകൾ ഉപയോഗിച്ച് നിർമിക്കാനാകും .

നിവേദ.എസ്
6 B എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം