എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ കോവിഡ് 19:ഒരു മഹാമാരി
കോവിഡ് 19:ഒരു മഹാമാരി
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസിന്റെ ആരംഭം. അവിടെ നിന്നും മറ്റെല്ലാ രാഷ്ട്രങ്ങളിലേക്കും മഹാമാരി പടർന്നു. ആ മഹാമാരിയുടെ ചികിത്സക്കായി പ്രത്യേക ഐസൊലേഷൻ വാർഡുകളും നിർമ്മിച്ചു. ഈ വൈറസിനെ തുരത്താൻ ജനങ്ങൾ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുകയാണ് ഏകവഴി. അങ്ങനെ ലോകരാജ്യങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങളുടെയെല്ലാം ജീവിതം സ്തംഭിച്ചു. കോവിഡ് 19 കാരണം വലിയ സാമ്പത്തിക നഷ്ടം തന്നെ ഉണ്ടായി. ലോകരാജ്യങ്ങൾ ആകെ ഭീതിയിലാണ്. ദിവസം കഴിയും തോറും രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഈ വൈറസ് അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെ എല്ലാ രാജ്യങ്ങളിലും പടർന്നു. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിൽ ഏറെ വിജയിച്ച രാജ്യം ഇന്ത്യ ആണ്. അതിൽ കേരളമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആ കാര്യത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. ഈ മഹാമാരിയെ എതിർക്കുന്നതിനായി ലോകം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണം. വ്യക്തി ശുചിത്വം പാലിക്കുകയും സമ്പർക്കം ഒഴിവാക്കുകയും ചെയ്യുന്നതാണ് കൊറോണയെ ചെറുക്കുന്നതിനുള്ള മാർഗ്ഗങ്ങൾ. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിച്ച് കൊറോണ വൈറസ് ഈ ലോകത്ത് പടരുന്നത് തടയുന്നതിനും കോവിഡ് 19 എന്ന മഹാമാരിയെ പൂർണ്ണമായി ഇല്ലാതാക്കുന്നതിനും നമ്മളെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. ബ്രേക്ക് ദ ചെയിൻ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം