എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ "അഗ്നിസാക്ഷി"

Schoolwiki സംരംഭത്തിൽ നിന്ന്
"അഗ്നിസാക്ഷി"

നിൻ നീലമിഴികൾ തുറന്നു നീയെന്നരികത്തണഞ്ഞു
ആദ്യമായ് കണ്ടരാവിൽ ഒരു സൂര്യബിംബമായ്
പൂന്തെന്നലാം പൂമുഖം താഴ്ത്തി നീ നടന്ന വീചിയിൽ
നിൻ ചിരിചെപ്പിനാൽ കൊഴിഞ്ഞു വീണു പോയ് പൂക്കളും
മിന്നൽ നാളമായ് മാത്രം കണ്ടറിഞ്ഞ നിൻ
പൂമുഖതെന്നൽ കാണവാൻ ഒന്നു കൂടെ ഞാൻ കാക്കവേ
കോകില നായിക രാധ കൃഷ്ണനെ കാണാൻ
ഒരുങ്ങി നിന്നപോൽ ഞാനും നിൽപ്പൂ
നിൻ പ്രാണസഖിയായി മാറുവാൻ
ഞാനാണ്ടുപോയാ പ്രണയത്തിനാഴക്കടലിൽ
കൃഷ്ണനാളിൽ നമ്മളൊന്നായണയുന്നതും
കാത്തു ഞാനാ പ്രണയക്കടലിൽ ഇരിപ്പൂ
ഒടുവിലാദിനത്തിൽ അഗ്നിസാക്ഷിയായ് താലിചാർത്തി
സർവ്വമംഗളസുമംഗലിയായ് മാറുവാൻ അഗ്നി അനുഗ്രഹം
ചൊരിയുന്നതും കണ്ടു ഞാൻ
പ്രണയത്തിനാളലിൽ പ്രണയക്കടൽ മുങ്ങി നിവരുവാൻ
എന്നെ പഠിപ്പിച്ചനീയെന്നരികിൽ
ഒരു സ്നേഹനാളമായ് ജ്വലിച്ചു നിന്നു.
ഇന്ന് ആ നാളം എങ്ങുപോയ് മറഞ്ഞു
ഏഴ് ജന്മത്തിലും തുണയാകുമെന്ന
നിൻ വാഗ്ദാന സാക്ഷാത്കാരത്തിനായ്
നീ എന്നെ തനിച്ചാക്കി മാഞ്ഞു പോയോ
ആ കരിനീലമിഴിക്കണ്ണുകൾ എന്തേ നീ
തുറക്കാൻ മറന്നു പോയി?
ആദ്യരാവിൽ തുറന്ന മിഴികൾ നീ
അന്ത്യരാവിൻ സൂചനയായ് അടച്ചു വച്ചതാണേ ?
അഗ്നിസാക്ഷിയായ് ഒന്നായ് ചേർന്ന നമ്മെ
അഗ്നിതന്നെ വേർപിരിച്ചെറിഞ്ഞതെന്തെ?
നിൻ സന്നിധിയിലെ കാഴ്ചയും ഒരുമിക്കലും അന്ത്യമാം വേർപിരിവും എന്തേ കണ്ടു നീ
മൗനമായ് നിൽക്കുന്നുവോ നന്ദ മുരാരേ?
ഏകയായ് ഞാനിനിയെന്തിനീയുല-
കിൽ ജീവിക്കുന്നു
ഏകയായ് ജന്മം കൊണ്ടയെനിക്ക് ഏകയായ
മരണവുമെന്തേ സമ്മാനിച്ചു നീ?
ഞാനും മായുകയാണിവിടെ നിന്ന്
കണ്ടതില്ലല്ലോ നീയി പ്രണയ സംഗമം
എൻ ജീവസഖിയുടെ നീല മിഴിയടച്ച ദിനം
തന്നെഞാനും വെന്തുവെണ്ണീറായ് മറഞ്ഞു
എന്നാലൊന്നു കൂടി ഈ മിഥ്യയാം
ബാഹ്യം വേടിയുന്നു ഞാൻ
ആർദ്രമാം പ്രണയത്തിൻ സംഗമം
മരണത്തിലൂടെ ഒന്നൂടെ തിരികെ
നൽകണേ നീയെൻ നന്ദമുരാരേ
ഒന്നുകൂടി ഈ പ്രണയ സംഗമം നിൻ
നടയിൽ വിരിക്കണേ കൃഷ്ണമുരാരോ
ഞാനുമടയ്ക്കുകയാണ് എന്നുടെ മിഴികൾ
ഒന്നുകൂടെ നിനക്കു വേണ്ടി പുനർജനിക്കാൻ

ബിജിത ബി എസ്
പ്ലസ് 2 ഹ്യുമാനിറ്റീസ് എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത