എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

ഫാത്തിമ, അതായിരുന്നു അവളുടെ പേര്. എന്റെ സ്കൂളിലെ ഏഴാം ക്ലാസുകാരി ആണ്. ഞങ്ങളുടെ വീടിന്റെ അഞ്ചാറു വീടിന്റെ അപ്പുറമാണ് അവളുടെ വീട്. അച്ഛൻ ഗൾഫിൽ ആണ് എന്നറിയാം. കാണുമ്പോൾ ചിരിക്കും. പക്ഷേ വലിയ കൂട്ട് ഒന്നുമില്ല. അങ്ങനെയിരിക്കെയാണ് ആ വാർത്ത വന്നത് . ലോകം മുഴുവൻ വ്യാപിച്ച കൊറോണയെ കുറിച്ചുള്ള വാർത്ത. ഗൾഫിലെ അവളുടെ അച്ഛന്റെ ഫോൺ ഒന്നും വരാറില്ല എന്ന് അമ്മ ആരോട് കുശലം പറയുന്നത് കേട്ടു. ഒരു ദിവസം ഗൾഫിലെ അവളുടെ അച്ഛന്റെ കൊറോണ മൂലമുള്ള മരണവീർത്ത എത്തി, ആ നിമിഷം അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ എന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നതായി തോന്നി. പിന്നെ പലപ്പോഴായി അവളുടെ തേങ്ങൽ എന്റെ കാതിൽ പ്രതിധ്വനിക്കുന്നത് പോലെ.

സ്കൂളിൽ പോകേണ്ട എന്ന് കരുതി കിടന്നുറങ്ങുന്നു എന്ന ചോദ്യം ചോദിച്ചുകൊണ്ട് അമ്മ എന്റെ പുതപ്പു വലിച്ചു മാറ്റിയപ്പോൾ ഞാൻ ഞെട്ടിയുണർന്നു. അപ്പോൾ എല്ലാം ഒരു സ്വപ്നമായിരുന്നോ? അതേ. നമുക്കു ചുറ്റും ഉയരുന്ന കരുതലിനൻ സ്വപ്നം.

ഭവ്യ ബി
7ബി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ