എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വൈദ്യശാസ്ത്രം എന്ന വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
വൈദ്യശാസ്ത്രം എന്ന വരദാനം

കൊവിട് 19 വികസിത രാജ്യങ്ങളുടെ പോലും വേരുകൾ മുറിക്കുമ്പോൾ ലോകാവസാന ത്തിന് ഇടയാക്കാതെ അതിനെ പ്രതിരോധിക്കാൻ കാരണം നമ്മുടെ വൈദ്യശാസ്ത്രത്തിന് വന്ന പുരോഗതിയാണ്. ആ വൈദ്യശാസ്ത്രത്തിന്റെ ചരിത്ര വഴികളിലേക്കാണ്‌ ഈ ലേഖനം വിരൽ ചൂണ്ടുന്നത്. ഹിപ്പോക്രാറ്റസ് മുതൽ ഹോമിയോപ്പതി കൊണ്ടുവന്ന സാമുവൽ ഹാനിമൻ വരെ........ ആ യാത്രയ്ക്ക് ഒരിക്കലും അവസാനമില്ല.

കേരളീയരുടെ ശരാശരി ആയുദൈർഘ്യം ഇപ്പോൾ 70 വയസാണ്. 1956 ൽ ഐക്യ കേരളം പിറവി കൊള്ളുമ്പോൾ അത് അൻപതിൽ താഴെ മാത്രമായിരുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തിലെ മറ്റു രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെ. എന്നാൽ പിന്നീട് മനുഷ്യന്റെ ആയുർദൈഘ്യം കൂടി. ഇന്നത്തെ ചിട്ടയില്ലാത്ത ജീവിതരീതി മാറ്റിനോക്കിയാൽ വൈദ്യശാസ്ത്രത്തിന്റെ വരവ്‌ മനുഷ്യന്റെ ആയുസ്സ് വർധിപ്പിച്ചതായി കാണാം. മരണം എന്ന ഒഴിവാക്കാനാവാത്ത അന്ത്യത്തെ പരാമാവധി അകറ്റിനിർത്താൻ ബഹുഭൂരപക്ഷത്തിനും കഴിഞ്ഞിരിക്കുന്നു . അതിനു മനുഷ്യ രാശി നന്ദി പറയേണ്ടത് വൈദ്യശാസ്ത്രതിനോടാണ്.

കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാൽ വൈദ്യശാസ്ത്രത്തിന് സംഭാവന നൽകിയ പ്രതിഭാശാലികളായ ചികിത്സകന്മാരോടും അവരെ സഹായിച്ച ശാസ്ത്രജ്ഞന്മാരോടുമാണ്‌. വൈദ്യശാസ്ത്രത്തിന് മനുഷ്യ രാശിയോളം തന്നെ പഴക്കമുണ്ടന്നാണ് കരുതപ്പെടുന്നത്. ഏതു പ്രദേശമാകട്ടെ , ഏതു കാലമാവട്ടെ മനുഷ്യസമൂഹങ്ങൾ എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടെയൊക്കെ എന്തെങ്കിലും തരത്തിലുള്ള ചികിത്സാരീതികൾ നിലനിന്നിരുന്നു. അവയെല്ലാം ശാസ്ത്രീയമായി രുന്നില്ലെങ്കിലും അവയുടെ എല്ലാം ലക്ഷം ഒന്നു തന്നെയായിരുന്നു. മനുഷ്യ നെ രോഗങ്ങളുടെ പിടിയിൽ നിന്നും രക്ഷിക്കുക. ഔഷധ ഗുണമുള്ള ചെടികൾ ഉപയോഗിച്ചുള്ള ചികിത്സ മുതൽ പാട്ടും നൃത്തവും മന്ത്രവാദവും വരെ നീളുന്ന ആ ചികിത്സാരീതികളിൽ ശസ്ത്രക്രിയയുടെ ആദ്യ മാതൃകകളും ഉൾപ്പെടുന്നു.

ഗ്രീസിൽ ജീവിച്ചിരുന്ന ഹിപ്പൊക്രാറ്റസ് മുതൽ വൈദ്യശാസ്ത്രത്തിന്റെ പ്രയാണം തുടങ്ങി. മനുഷ്യന്റെ ആരോഗ്യം ആകാശത്തിന പ്പുറത്തേ അജ്ഞാത ശക്തികളുടെ കൈയ്യി ലാനെന്നായിരുന്നൂ ഹിപ്പോക്രാട്ടസിന് മുൻപുള്ള വിശ്വാസം . രോഗം അവർ നടത്തുന്ന പരീക്ഷയും മരണം അവർ വിധിക്കുന്ന ശിക്ഷയും. എന്നാൽ രോഗങ്ങൾ സൂക്ഷ്മജീവികളായ രോഗാണുക്കളുടെ ആക്രമണഫ ലമാണെന്ന് തിരിച്ചറിഞ്ഞ വൈദ്യശാസ്ത്രം രോഗങ്ങളോടുള്ള യുദ്ധം പ്രഖ്യാപിച്ചു. ചികിത്സാരീതി ഏതുമാകട്ടെ ലക്ഷ്യം ഒന്നു തന്നെ രോഗങ്ങളകറ്റുക, മരണത്തെ മനുഷ്യനിൽ നിന്നും പരമാവധി അകറ്റി നിർത്തുക.

അമൃതവിജയൻ വി എസ്
10ബി എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം