എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/ആഹാരവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരവും ആരോഗ്യവും

ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. നമ്മുടെ ആരോഗ്യ പരിപാലനത്തിന് ഏറ്റവും അത്യാവശ്യമായത് പോഷകസമൃദ്ധവും ആരോഗ്യദായകവുമായ ഒരു ആഹാര രീതിയാണ്. പഴയകാലത്ത് സമയക്രമം അനുസരിച്ച് കൃത്യമായി ആഹാരം കഴിക്കുന്നവർ ഉണ്ടായിരുന്നു. എന്നാൽ ആധുനിക ലോകത്ത് ഇത്തരമൊരു സമയക്രമം പാലിക്കാൻ കൂടുതൽ പേർക്കും സാധിക്കുന്നില്ല. എപ്പോഴെങ്കിലും കഴിക്കുക എന്നതായി മാറിയിരിക്കുന്നു നമ്മുടെ മുഖമുദ്ര. ഇത് നമ്മുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നു. രുചിക്ക് നൽകുന്ന പ്രാധാന്യം ആഹാരത്തിന്റെ ഗുണത്തിലും നൽകണം. ഫാസ്റ്റ് ഫുഡുകളുടെ അപകടം പതുങ്ങി ഇരിക്കുന്നത് ഇവിടെയാണ്. ഇതിൽ ഉപയോഗിക്കുന്ന ആകർഷകമായ നിറങ്ങളും രുചിക്കും മണത്തിനും വേണ്ടി ചേർക്കുന്ന അജിനോമോട്ടോ പോലുള്ള രാസവസ്തുക്കൾ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകും. കൊക്കോകോളയ്ക്കും പെപ്സി പെപ്സിക്കും പകരം ഇളനീരും കരിക്കും ഉയർന്നുവരണം. അല്ലാത്ത പക്ഷം ഭാവിയിൽ ഏതെല്ലാം രോഗങ്ങൾ നമ്മെ കീഴ്പെടുത്തും എന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല..

സ്നേഹ വർഗീസ്
9 C എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം