എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/കരുതലുളള സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലുളള സ്നേഹം

200 മീറ്ററും കൂടി തിരിഞ്ഞാൽ ഓട്ടോസ്റ്റാൻഡിനു അടുത്തെത്തി. വഴിയറിയാതെയുളള രാമുവിന്റെ യാത്ര തീരുകയായി. അവിടെ അടുത്തുള്ള ചായകടയിൽ തിരക്കിയാൽ ശങ്കുണ്ണിയുടെ വീട്ടിലേക്കുളള വഴിക്ക് പാടില്ലെന്ന് പറഞ്ഞറിവുണ്ട്. ശങ്കുണ്ണിക്കെപോഴും വീടിനെയും അവിടുത്തെ മനോഹരമായ ഗ്രാമശുദ്ധിയേയും പരിസ്ഥിതി ശുചിത്വത്തിനെയും പറ്റിയ പറയാനെ നേരമുണ്ടായിരുനനുളളൂ. നല്ല ഗ്രാമവാസികൾ. പെട്ടെന്ന് സൗഹൃദം പങ്കുവെക്കുന്നവരും വാചാലരും. ചായകടയിൽ നിന്നും ശങ്കുണ്ണിയുടെ വീട്ടിലെത്താൻ ഒരുപാടുമില്ലായിരുന്നു. അവരെന്നെ നല്ല സ്നേഹത്തോടയും പരിചരണത്തോടയും കൂടി അവൻറ് വീട്ടിലെത്തിച്ചു.

വീട്ടിലെത്തി ശങ്കുണ്ണിയുടെ അമ്മയെ കണ്ടിട്ടും ഞാൻ എന്റെ മനസിലെ വിതുമ്പൽ പറയാൻ മറന്നുപോയി. മാസ്ക്കുകൾ അണിഞ്ഞ് നടക്കുവാൻ തുടങ്ങുന്നതെയുളളു അവർ. വ്യക്തിശുചിത്വം കൊണ്ട് ആ നാടെന്നെ അമ്പരപ്പിച്ചു. എന്നാലും കൊറൊണ എന്ന കൊടുംഭീകരനെ തടുക്കാൻ ഈ നാടിന് കഴിയുമോ എന്ന് ഞാൻ സംശയിച്ചു കൊണ്ട് ശങ്കുണ്ണിയുടെ അമ്മയോട് ചോദിച്ചു.

"അമ്മേ, ഇവിടെ എങ്ങനെ കൊറൊണയൊക്കെ? ദുരിതം തന്നെയാണോ?" "ഏയ് ഇതുവരെയും ഒന്നും വന്നിട്ടില്ല. എന്തേയ്? അവിടെയോ?" "അവിടെ അങ്ങനെയൊന്നുമല്ല. അവിടെ ഒരുപാട് വിദേശികൾ ചേക്കേറുന്ന സ്ഥലമല്ലേ കൂടാതെ ഞങ്ങൾ പ്രശസ്തമായ റിസോർട്ടിലെ ജീവനക്കാരും. ഇവരെ സ്വീകരിക്കാനായി നമ്മൾ കഴിവിന് പരമാവധി ശ്രമിക്കുമ്പോൾ കൊറൊണ എന്നത് വലിയ ആശങ്കയാണ് അമ്മേ" " അവനെങ്ങനെയുണ്ട് മോനെ സുഖം തന്നെയല്ലേ, അവനുവേണ്ടി എന്നേ ഞാൻ അച്ചാറും വറുത്തപൊടിയും ഉണ്ടാക്കിവെചേക്കുവാന്നോ? എപ്പോ ചോദിച്ചാലും തിരക്ക് തിരക്ക് തിരക്ക് "

അമ്മയുടെ സ്നേഹത്തിനുമുന്നിൽ ഞാനൊന്നു പതറി. ആ അമ്മയോട് പറയാതിരിക്കണമെന്ന് കരുതി വന്നത് ഞാൻ പറയാൻ തുടങ്ങിപോയി. " അമ്മേ അവൻ കൊറൊണ സ്ഥിരീകരിച്ചു ആശുപത്രിയിൽ ഐസലഷനിലാണ്. വിദേശികളുമായി സമ്പർക്കം മൂലമാണിങ്ങനെ വന്നത്" ആ അമ്മയുടെ കണ്ണുകൾ നിറയുവാൻ തുടങ്ങി. " ഒരുപാട് ശ്രമിക്കുന്നുണ്ട് ഡോക്ടർമാർ. അമ്മയെ ഒന്ന് കാണാനും സംസാരിക്കാനുമാണ് വന്നത്. ഇന്നാണ് റിപ്പോർട്ട് വരുന്നത്. എല്ലാവരോടും ശ്രദ്ധിക്കാൻ പറയണെ." അമ്മയുടെ കണ്ണീരെന്നെ തളർത്തി. അമ്മേ സമാധാനിപ്പിച്ചു അവിടുന്നെറങ്ങുമ്പൊഴും ആ കണ്ണുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ കാണാമായിരുന്നു. ആ വീടെന്റ കൺമുന്നിൽ നിന്ന് മറയാറാപ്പോഴേക്കും ഒരു ഫോൺകോൾ എനിക്ക് വന്നു. " സർ റിപ്പോർട്ട് വന്നു. ശങ്കുണ്ണിക്ക് ഭേദമായി. ഇനി 14 ദിവസം സൂക്ഷിച്ചു വീട്ടിൽ താമസിക്കണം അതീവ ജാഗ്രതയോടെ." അമ്മേ കാണാനായി ഞാൻ തിരിഞ്ഞോടി. എന്റെ വാക്കുകൾ കേട്ടതോടെ അമ്മ ആഹ്ലാദഭരിതയായി. "അവനിങ് വരട്ടെ ദൂരപോയി സായിപ്പിനെയും മദാമയെയും പരിചരിക്കുമ്പോൾ സ്വന്തം ആരോഗ്യം കളഞേക്കുന്നു. അവനുളള ചൂരൽ വെട്ടി വെചേക്കുന്നുനന് പറഞേക്കു. "ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മ ചിരിച്ചപ്പോഴാണ് എനിക്ക് ആശ്വാസമായത്. പരിസ്ഥിതിയെ സ്നേഹിച്ചാൽ നമ്മളിലേക്ക് നന്മ ചൊരിയും. ഒപ്പം അമ്മയുടെ സ്നേഹവും വെക്തിശുചിത്വം കൂടി ഉണ്ടെങ്കിൽ ഏത് മഹാമാരിയേയും നേരിടാമെന്ന് ആ അമ്മയുടെ ചിരി എന്നെ പഠിപ്പിച്ചു. ഇത് ഓർത്തു കൊണ്ട് ഞാൻ അവിടുന്ന് പടിയിറങ്ങി........

അഭിരാമി
VIII C എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ