എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ മീമു മുയലും മിന്നു കുരങ്ങനും.

Schoolwiki സംരംഭത്തിൽ നിന്ന്
മീമു മുയലും മിന്നു കുരങ്ങനും

ഒരിടത്തൊരിടത്ത് മീമു മുയലും മിന്നു കുരങ്ങനും ഉണ്ടായിരുന്നു. ഒരിക്കലും പിരിയാത്തകൂട്ടുകാരായിരുന്നു അവർ. ഒരു ദിവസം അവർ നടന്നു പോകുമ്പോൾ ഒരു സിംഹം അതുവഴി വന്നു - അവർ പേടിച്ചു വിറച്ചു. മീമു അങ്ങോട്ടും മിന്നു ഇങ്ങോട്ടും ഒരോട്ടം. അവർ രണ്ടു പേരും രണ്ടു വഴിയിലായിപ്പോയി. . മിന്നു എത്തിയത് ഒരു കാട്ടിലാണ്. അവിടെ കുറെ കുരങ്ങന്മാർ ഉണ്ടായിരുന്നു. പക്ഷേ അവർ മിന്നുവിനെ ഒന്നു നോക്കുക പോലും ചെയ്തില്ല. അവന് സങ്കടമായി. അവൻ വളരെ പാവമായിരുന്നു. പിന്നീട് ചില കുരങ്ങന്മാർ അവനെ കളിയാക്കി. അവനെ വേലക്കാരൻ എന്ന് വിളിച്ച് പല പല ജോലികളും എടുപ്പിക്കും. വിഷമം സഹിക്കാനാവാതെ അവൻ വന്ന സ്ഥലം നോക്കി തിരിച്ചു പോയി. കാടിന്റെ പുറത്തെത്തിയപ്പോൾ അവൻ നേരെ ഒരു വഴി കണ്ടു. അത് മീമു പോയ വഴിയായിരുന്നു. അവൻ അതിലൂടെ പോയി നോക്കുമ്പോൾ മീമു മുയൽ അവിടെ നിന്ന് കളിക്കുന്നു. അവർ രണ്ടു പേരും സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. നീ വിയർത്തിട്ടുണ്ടല്ലോ മീമൂ..... എന്താ പറ്റിയത്? മിന്നു എല്ലാം മീമു വിന് പറഞ്ഞു കൊടുത്തു. മീമു എത്തിയിരുന്നത് ആരും ഇല്ലാത്ത വിശാലമായ ഒരു കാട്ടിലായിരുന്നു. മീമു മിന്നുവിനെയും കൂട്ടിപ്പോയി അവിടെ സുഖമായി ജീവിച്ചു.

റഹ നഹ് ലിജ
II B എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ