എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പക്ഷിനിരീക്ഷണം
പക്ഷിനിരീക്ഷണം
ഏപ്രിൽ 9 വ്യാഴം ശുഭപ്രതീക്ഷയോടെ രാവിലെ 5:30 എഴുന്നേറ്റ് 6:00 മണിക്ക് പക്ഷി നിരീക്ഷണത്തിന് പുറപ്പെട്ടു ഇന്ന് കാര്യങ്ങൾ ശുഭകരമായിരുന്നു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ഒരു പാട് കിളികളെ എനിക്ക് കാണാൻ കഴിഞ്ഞു കാക്ക, മരംകൊത്തി തേൻ കുരുവികൾ, കുയിൽ ,വണ്ണാത്തിപുള്ള്, ചവേല, എന്നിങ്ങനെ കുറേയുണ്ട് പക്ഷെ എനിക്ക് നന്നായ് നിരീക്ഷിക്കാൻ കഴിഞ്ഞത് മരം കൊത്തിയെ ആണ്. മൂപ്പർ തീറ്റയ്ക്കൂ വേണ്ടി തെങ്ങിൽ മാളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നാട്ടുപുറങ്ങളിൽ സാധാരണമായ് കണ്ടു വരുന്ന പക്ഷിയാണ് മരംകൊത്തി. മരംകൊത്തികൾ ഒരുപാടി നം ഉണ്ട് ഇന്ന് ഞങ്ങൾ നിരീക്ഷിച്ചത് (Pilated wood pekar എന്ന ഇനമാണ് ( Googel referance) രൂപം :- കാക്കയേക്കാൾ ചെറുതും കുയിലിനേക്കാൾ വലുതുമായ ഒരു ആകൃതിയാണ് മരംകൊത്തിയുടേത് തലയിൽ ചുവന്ന പൂവ്, കാപ്പി കലർന്ന ഓറഞ്ച് നിറത്തിൻ കറുപ്പ്, വെള്ള എന്നീ നിറങ്ങളും ചേർന്ന ദേഹം. മരത്തിൽ തീറ്റയ്ക്കു വേണ്ടി പൊള്ളയായ ഭാഗം കൊത്തി പൊത്തുണ്ടാക്കുന്നു അതിനായ് ബലമേറിയ കൊക്കുകൾ, കാലുകൾ ചാരനിറത്തിലുള്ള ചെറിയ വാലും ഉണ്ട് കൊത്തിയുണ്ടാക്കിയ പൊത്തിൽ തീറ്റ തേടിയ ശേഷം മറ്റു മരങ്ങൾ തേടി പോകുന്നതാണ് മരംകൊത്തിയുടെ രീതി ആൺ ,പെൺ എന്നീ രണ്ട് ഇനങ്ങൾ ഉണ്ട്........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ നിരീക്ഷണക്കുറിപ്പ്കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം നിരീക്ഷണക്കുറിപ്പ്കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 നിരീക്ഷണക്കുറിപ്പ്കൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ