എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ കൊവിഡ് നൽകുന്നപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് നൽകുന്നപാഠം

ലോകം മുഴുവൻ തന്റെ കീഴിലാണ് എന്ന് അഹങ്കരിച്ചു നടന്ന മാനവരാശി ഇന്ന് വെറുമൊരു സൂക്ഷമജീവിയുടെ പിടിയിലാണ്. കൊവിഡ് 19 എന്ന മഹാരോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ പിടിയിൽ. ബഹിരാകാശം പോലും നിയന്ത്രിക്കാൻ കഴിയുന്ന മനുഷ്യന് സൂക്ഷ്മജീവിയായ വൈറസിൻമേൽ ഒരു നിയന്ത്രണവുമില്ലാതാവുന്നത് പ്രകൃതി നൽകുന്ന താക്കീതാണ്. പ്രകൃതിയോട് മനുഷ്യർ ചെയ്യ്ത ചൂഷണങ്ങൾക്ക് തിരിച്ചടിയായാണ് നാൾക്കുനാൾ ഇത്തരം വൈറസുകൾ രൂപം കൊള്ളുന്നത് . ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾ അടച്ചിടൽ പ്രഖ്യാപിച്ചപ്പോൾ സന്തോഷിച്ചത് പ്രകൃതി തന്നെയാണ് അന്തരീക്ഷമലിനീകരണംകൊണ്ട് ശ്വാസംമുട്ടിയിരുന്ന ഡൽഹി ഇന്നതിന്റെ പൂർവ്വസ്ഥിതിയിലേക്ക് വരികയാണെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത് . ചൈനയാണ് പ്രഭവകേന്ദ്രമെങ്കിലും ഇറ്റലിയും സ്പെയിനും അമേരിക്കയുമെല്ലാമാണ് അതിന്റെ ഭീകരമുഖം കണ്ടത്. കറുത്തമരണം എന്നറിയപ്പെടുന്ന പ്ലേഗിനും സ്പാനിഷ് ഫ്ലൂവിനും ശേഷം ലോകം വിറങ്ങലിക്കുന്നത് കൊവിഡിലാണ്. 30 ലക്ഷം കടന്ന രോഗബാധിതരും 2 ലക്ഷത്തിലേറെ മരണങ്ങളുമാണിന്നുളളത്. ഇത്രയും രൂക്ഷമായി കാര്യങ്ങൾ കടന്നുപോകുമ്പോൾ ഇനിയും ബുദ്ധിയുദിക്കാതെ അലഞ്ഞുനടക്കുന്ന വിവരദോഷികളുണ്ടെന്നുളളത് സമൂഹത്തിനു തന്നെ നാണക്കേടാണ് . മനുഷ്യരുടെ അഹംഭാവത്താലാണ് നാമീ കൊറോണയെയും നേടിയത് . നഗ്നനേത്രംകൊണ്ട്കാണാൻകഴിയാത്തത്രചെറിയ ജീവിയാണ്ഇന്ന് ലോകസമ്പദ് വ്യവസ്ഥയെപ്പോലും നിയന്ത്രിക്കുന്നത്. വികസിതരാജ്യമായ അമേരിക്കയെപോലും തകിടംമറിച്ചു ഈ വില്ലൻ വൈറസ്. കൊവിഡ് 19 ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയുംപട്ടിണിയിലേക്ക് നയിച്ചുകൊണ്ടിരിക്കയാണ്.

നിവേദിത . വി
VI E എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം