എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ അനുമോളുടെ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുമോളുടെ ഡയറിക്കുറിപ്പ്

എന്റെ അമ്മ ഒരു ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിന് കവലിരിക്കുകയാണ്. ഞാൻ എന്റെ അമ്മയെ കണ്ടിട്ട് ഇന്നേക്ക് മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു. അമ്മയുടെ ശബ്ദം കേൾക്കാൻ കൊതിയാവുന്നു. അമ്മയ്ക്ക് ഒരായിരം ഉമ്മകൾ കൊടുക്കാൻ തോന്നുന്നു. അമ്മയ്ക്ക് സുഖമല്ലേ, ഭക്ഷണമൊക്കെ കിട്ടുന്നുണ്ടായിരിക്കുമല്ലേ എന്ന ചിന്ത മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ.... അമ്മ അത് മാത്രം. എനിക്ക് ഒരനിയനുണ്ട്. അവന് അമ്മയില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല. പിന്നെ എന്റെ അമ്മ രോഗികളായൊക്കെ പരിപാലിക്കുകയല്ലേ എന്നും വിചാരിച്ചു സമാധാനിക്കും എന്റെ വീട്ടുകാർ. ഇന്ന് വരും നാളെ വരും എന്നും വിചാരിച്ചിരിക്കുകയാണ് ഞങ്ങളെല്ലാവരും. എന്റെ അനിയനെപ്പോലെ തന്നെ ഞങ്ങൾക്കാർക്കും അമ്മയില്ലാതെ പറ്റുന്നില്ല. ഞാൻ കുറെ പ്രാവശ്യം അമ്മയെ വിളിച്ചു നോക്കും. സുഖമല്ലേ ഭക്ഷണം കഴിച്ചോ എന്നൊക്ക ചോദിക്കാൻ. പക്ഷെ ഒരിക്കലും എടുക്കാറില്ല അത്രയ്ക്കും കഷ്ടപ്പെടുകയായിരിക്കും അവിടെ. ഇപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അമ്മ ഈ ലോകത്തിൽ കാണാവുന്ന ഏറ്റവും വലിയ ദൈവമാണ്. മാതാപിതാക്കളെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചു പോവരുത് എന്ന്. അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്ന സ്നേഹം മറ്റെവിടുന്നും കിട്ടില്ല.....

ഋതുപർണ
V E എം. ഐ. യു. പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ