എം ആർ യു പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ആർ യു പി എസ് മാട്ടൂൽ
വിലാസം
മാട്ടൂൽ

മാട്ടൂൽ സൗത്ത്. പി.ഒ. പി.ഒ.
,
670302
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 5 - 1924
വിവരങ്ങൾ
ഫോൺ0497 2844725
ഇമെയിൽmattulmrups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13557 (സമേതം)
യുഡൈസ് കോഡ്32021400406
വിക്കിഡാറ്റQ64458686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ204
ആകെ വിദ്യാർത്ഥികൾ410
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ.പി. വി
പി.ടി.എ. പ്രസിഡണ്ട്യഹ്‌യ ടി.
എം.പി.ടി.എ. പ്രസിഡണ്ട്ജു മൈല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

            1924 ജൂൺ മാസത്തിൽ പ്രവർത്തനം തുടങ്ങിയ മുസ്ലിം വിദ്യാലയമാണ് മദ്രസ്സ രിഫാഹിയാ അഥവാ എം ആർ യു പി സ്‌കൂൾ ആദ്യകാലത്തു മതപഠനത്തിനാണ് പ്രാധാന്യം നൽകിയത് .ആത്മീയവിദ്യാഭ്യാസത്തിനുപുറമെ ഭൗതിക വിദ്യാഭ്യാസത്തെ കൂടി ഉൾകൊള്ളുന്ന തരത്തിൽ സ്ഥാപനത്തെ വിപുലപ്പെടുത്തി .മുഹ്‌ളാർദർസ് കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നിർവഹിക്കുന്നത് 
          കവ്വായി പുഴയും വളപട്ടണം പുഴയും സംഗമിച്ചു അറബി കടലിൽ പതിക്കുന്ന പ്രകൃതി രമണിയമായ മാട്ടൂൽ സൗത്തിലെ അഴിക്കൽ മുനമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അറബിക്കടലിന്റെ തീരത്തു 100 കി .മി .ദൂരത്തിൽ തെക്കു വടക്കായി നീണ്ടുനിൽക്കുന്ന ഗ്രാമമാണ് മാട്ടൂൽ .ഗ്രാമത്തിന്റെ കിഴക്കും തെക്കും പുഴകളാണ് .ജല ഗതാഗതത്തിനു പ്രാധാന്യമുള്ള മാട്ടൂലിൽ മൽസ്യ ബന്ധനമാണ് പ്രധാന തൊഴിൽ .വൈദേശികമായ സാമ്പത്തിക സ്രോതസ്സും നാടിന്റെ നട്ടെല്ലാണ് .
             1909 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കിഴിൽ സ്ഥാപിക്കപ്പെട്ട മാട്ടൂൽ ബോർഡ് മാപ്പിള ബോയ്സ് എലിമെന്ററി സ്‌കൂൾ ആയിരുന്നു മാട്ടൂലിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം.1924 ലാണ് മദ്രസ്സ രിഫാഹിയാ യു പി സ്‌കൂൾ സ്ഥാപിതമായത് .ശ്രീ കെ വി തങ്ങൾ പ്രസിഡന്റും ശ്രീ എസ് കെ പി അബു ഹാജി മാസ്റ്റർ സെക്രട്ടറിയുമായിട്ടുള്ള തൻവീറുൽ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രസ്തുത വിദ്യാലയം നിലവിൽ വന്നത് ഒന്ന് മുതൽ അഞ്ചു വരെയുള്ള എലിമെന്ററി സ്‌കൂളും എട്ടു വരെ ക്‌ളാസ്സുള്ള ഹയർ എലിമെണ്ടറിയും ചേർന്നതാണ് ഇന്ന് കാണുന്ന എം ആർ യു പി സ്‌കൂൾ.

ശ്രീ ആയർ പക്കർ ആയിരുന്നു സ്‌കൂളിന്റെ ആദ്യ മാനേജർ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇ കെ മുഹമ്മദ് കുഞ്ഞി ശ്രീമതി ടി കെ വി അലീമയും സ്‌കൂൾ മാനേജരായി പ്രവർത്തിച്ചു .

ഭൗതികസൗകര്യങ്ങൾ

                 മുസ്ലിം ആരാധനാലയത്തിന് ചുറ്റിലും മൂന്നിടത്തായിട്ടാണ് വിദ്യയാലയങ്ങൾ വികേന്ദ്രികരിച്ചു നിൽക്കുന്നത് .സ്കൂൾ നിയന്ത്രണത്തിലും അച്ചടക്ക പരിപാലനത്തിലും തെല്ലു പരിമിതയുണ്ടെന്നു തോന്നിക്കുമെങ്കിലും അതൊരു വലിയ   പ്രശ്നമായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല .വിദ്യാലയ ഓഫീസ്,സ്റ്റാഫ് മുറി ,സ്മാർട്ട് ക്ലാസ് മുറി ,ഭക്ഷണ ശാല എന്നിവയ്ക്ക് പുറമെ 19 ക്ലാസ് മുറികളുള്ള വിശാലമായ കെട്ടിടങ്ങൾ നമുക്കുണ്ട് .പ്രത്യക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ് മുറിയിലെത്താൻ റാമ്പുകളും കാലിനു സ്വാധിനക്കുറവുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വീൽ ചെയറുകളുംസ്കൂളിലുണ്ട് 
                  ഉച്ച ഭക്ഷണം  തയ്യാറാക്കാൻ അടുത്ത കാലത്തു പണിത അടുക്കളയുംസ്റ്റോർ മുറിയും ഉണ്ട്.പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4               എന്നക്രമത്തിൽ ഉപയോഗ യോഗ്യമായ 8 ടോയ്‍ലെറ്റുകൾ ഉണ്ട് .ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നുണ്ട് .പൈപ്പിലെ വെള്ളവും കിണറിലെ  വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു വൈദ്യുതി കണക്ഷൻ എല്ലായിടത്തുമുണ്ട്മൂന്നിടത്തും പൂർണ്ണമായി ചുറ്റുമതിലുകളുണ്ട് .സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ലൈബ്രറി നമുക്കുണ്ട് .നേരത്തെ പി ടി എ യുടെ നേതൃത്വത്തിൽ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചിരുന്നു .അടുത്തകാലത്തായി കല്ലിയാശ്ശേരി നിയോജക മണ്ഡലം എം ൽ എ ശ്രീ ടി വി രാജേഷ് 6 കമ്പ്യൂട്ടർ നൽകുകയുണ്ടായി .അതിനാൽ കമ്പ്യൂട്ടർ ലാബ് എപ്പോഴു സജീവമാണ്പഠിപ്പിക്കാൻ  പി ടി എ യുടെ നേതൃത്വത്തിൽ ഒരു അദ്ധ്യാപികയുണ്ട്.ആവശ്യമായ ഫർണ്ണിച്ചറുകളും  നമുക്കുണ്ട് .പ്രൊജക്ടർ അടക്കമുള്ള സ്മാർട്ട് ക്ലാസ് മുറി പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുതന്നെ അധ്യയനം മുന്നോട്ടുകൊണ്ടുപോകുന്നു .ഒന്നാംതരം ഒന്നാംതരമാക്കുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസ് തികച്ചും ശിശു സൗഹൃദപരമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട് .ശ്രീ ടി വി രാജേഷ് എം ൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിച്ച എൽ സി  ഡി ടി. വി ഉപയോഗപെടുത്തി ഒന്നാം തരത്തിലെ ഇംഗ്ലീഷ് പഠനം മികവുറ്റതാക്കി  തീർത്തിട്ടുണ്ട് .
\\\\

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

              മുഹ്‌ളാർ ദർസ് കമ്മിറ്റിയാണ് സ്‌കൂൾ മാനേജ്‌മെന്റ് .ദർസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എന്ന നിലയിൽ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കിറ്റുകണ്ടി മൂസാൻ ഹാജിയായിരുന്നു.ശ്രീ എ പി മഹ്മൂദ് ,ശ്രീ കെ കെ അബ്ദുൽകരീം ,ശ്രീ ചെള്ളക്കര മമ്മു ,ശ്രീ സി വി മായിൻ ഹാജി ,ശ്രീ അബ്ദുൽ കലാം ഹാജി ,ശ്രീ സി ടി കുഞ്ഞഹമ്മദ്‌ ,കരീം ഹാജി , ശ്രീ ഉസ്മാൻ ഹാജിതുടങ്ങി നിരവധി പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ വിദ്യാലയത്തിന്റെ മാനേജര്മാരായി പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോഴത്തെ മാനേജർ ശ്രീ യു . കെ മുസ്‌തഫയാണ് . 

മുൻസാരഥികൾ

ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ ,ശ്രീ എം കേളൻ മാസ്റ്റർ, ശ്രീ ബാലൻ മാസ്റ്റർ ,ശ്രീ അബ്ദുറഹ്മാൻ മാസ്റ്റർ ,ശ്രീ പി വി നാരായണൻ മാസ്റ്റർ ശ്രീ ഓ എം മധുസൂദനൻ മാസ്റ്റർ , ശ്രീമതി പി വി ഗിരിജ ടീച്ചർ , ശ്രീമതി പി വി ജയശ്രീ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ആബിദ്

ഡോക്ടർ താഹിറ

ഡോക്ടർ സാജിദ

വഴികാട്ടി

  • പഴയങ്ങാടി ബസ് സ്റ്റാന്റിൽ നിന്നും മാട്ടൂൽ ബസ്സിൽ 12 കിലോമീറ്റർ യാത്രചെയ്താൽ സ്‌കൂളിൽ എത്താം.

|----

  • പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും മാട്ടൂൽ റോഡിൽ 10 കിലോമീറ്റർ യാത്ര ചെയ്താൽ സ്കുളിൽ എത്താം.

|----

"https://schoolwiki.in/index.php?title=എം_ആർ_യു_പി_എസ്_മാട്ടൂൽ&oldid=2535782" എന്ന താളിൽനിന്ന് ശേഖരിച്ചത്