എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ കൊറോണ കാലത്ത് മാവേലിമന്നാൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്ത് മാവേലിമന്നാൻെറ നാട്


- കൊറോണ എന്ന സാംക്രമികരോഗം ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോൾ ചൂരലുമായി കാവലാളായി മുഖത്തൊരു ‍പു‍‍‍ഞ്ചിരിയുമായി ടീച്ചറമ്മ കേരളത്തിനുണ്ട് നെറ്റി ചുളുങ്ങാതെ സാരഥിയായി ഒരു സവാവുണ്ട്. മാലാഖ ചിറകുകളുമായി താങ്ങാൻ നഴ്സുമാരും, ഡോക്ടർമാരുമുണ്ടു. ചുട്ടുപൊള്ളുന്ന വെയിലത്തു വിയർപ്പുകണങ്ങൾ തുടച്ച കൂടെ നിൽക്കാൻ ആരോഗ്യപ്രവർത്തകരും , പോലിസുകാരും ഉണ്ട്. സമാധാനവും സന്തോഷവും കേരളത്തിൽ നിറയാൻ ഇവരുടെ പിന്നിൽ അണിനിരത്തുന്ന പൊതുജനം ഉണ്ട് . ഇതാണ് കേരളത്തിന് ലഭിക്കുന്ന പ്രശംസയുടെ കാരണം. ഒരുമയുടെ കൈത്താങ്ങലാണ് കേരളത്തിന് കിട്ടിയ വിഷുകൈനീട്ടും . ഒരു ചെറിയ സംസ്ഥാനം നിപ്പയുടെ മുൻപിലും പ്രളയത്തിന്റെ മുന്നിലും പിടിച്ചുനിന്നതെങ്ങനെ? പോരായ്മകളുടെയിടയിലും കൂട്ടായ്മയുടെ സാന്ത്വനം കൊണ്ട് ജീവിക്കുന്ന കാലമാണിത്. എന്നാൽ അതിനുമപ്പുറം ഇനിയെന്തായിരിക്കും എന്നതിനും കടപ്പാടിൻെറ കാലമാണിത്, ഈ കൊറോണ നമ്മിലോ രോരുത്തരുടെയും ഹൃദയത്തെ പരിശോധന ചെയ്യാൻ ഒരവസരമാണ് നീട്ടിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളിലെ നന്മകളെ കണ്ടെത്താൻ ഒരവസരം. പ്രഥമസ്ഥാനം ഇതിൽ നൽകേണ്ടത് ആദ്യ ഘട്ടത്തിൽ തന്നെ വേണ്ട മുൻകരുതലുകൾ നൽകിയ നമ്മുടെ ഭരണകൂടത്തെയാണ്. അതീവഗുരുതരമായി മാറുന്നതിനു മുൻപോ പല രാജ്യങ്ങളെക്കാൾ ആശ്വാസകരമായി നേരിടാൻ ഇന്ത്യക്ക് കഴിഞ്ഞത് മുൻപേ തുടങ്ങിയ പ്രവർത്തനങ്ങൾമൂലമാണ്. നമ്മുടെ സംസ്ഥാനത്ത് പ്രതീക്ഷ നൽകുന്ന കണക്കുകൾ ആണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വീട്ടിൽ കാര്യങ്ങൾ ' ചിട്ടയോടെ ചെയ്യാൻ കഴിയുന്ന സ്ത്രീക്ക് ദീർഘവീക്ഷണത്തോടുകുടെ നാടിനെ നയിക്കാൻ കഴിയും എന്നു കാട്ടിത്തന്നു നമ്മുടെ ടീച്ചർ. നാട്ടിലെ അതിഥിതൊഴിലാളികളെയുെം,പലപ്പോഴും ഓർക്കാതെ പോകുന്ന മൃഗങ്ങളെകുറിച്ചു പോലും ഈയൊരു ഗുരുതര അവസ്ഥയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു നമ്മുടെ സാരഥികൾ . ചെറുതും വലുതുമായ സേവനങ്ങളാൽ ഇവരെ പിൻതാങ്ങുന്ന ഉദ്യോഗസ്ഥവൃത്താന്തത്തെയും ഇപ്പോൾ നാം നന്ദിയോടെ ഓർക്കണം. മനസോടുള്ള സേവനത്തിൻ്റ മറുപേരായി നമ്മുടെ മെഡിക്കൽ രംഗം ഈ കൊറോണയുടെ മധ്യത്തിൽ മാറിയിരിക്കുന്നു. കുടുംബത്തെ കാണാതെ ആതുരശുശ്രയിൽ മുഴുകുന്ന ,ഡോക്ടർമാരും നഴ്സുമാരും ഈശ്വരസാനിധ്യം തന്നെയല്ലെ പ്രധാനം ചെയ്യുന്നത്.മറ്റു ആശുപത്രി ജീവനക്കാരും മറയത്തുനിന്ന് ജീവിതങ്ങൾ തിരിച്ചുപിടിക്കാനും ,ജീവിതങ്ങൾക്കായി പടപൊരുതാനും സ്വയം പ്രചോദനം നൽകുന്നു. പിറുപിറുപ്പുകളെയും,അനുസരണകേടിനെയും മുന്നിൽ ക്ഷമയോടെ ജനജീവിതം കാക്കാൻ നിൽക്കുന്ന പോലീസുകാർ.ഭീതിനിറക്കുന്ന കാലത്ത് നിരത്തുകളിൽ ഇവർ ചെയ്യുന്നത് സേവനത്തിൻ്റ ഉത്തമദൃഷ്ടാന്തമാണ്. ഈ കാലത്ത് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ.വീടുകളിൽ ഏകന്തവാസം നടത്തേണ്ടുന്നവരെ ചെന്നുകണ്ട് അവർക്ക് വേണ്ടത് ചെയ്തുകൊടുക്കുകയും കൃത്യമായ കണക്കുകൾ അധികാരികൾക്ക് നൽകുകയും മറ്റും ചെയ്തുകൊണ്ടുള്ള ഇവരുടെ സേവനങ്ങൾ ഇല്ലാതിരുന്നെങ്കിൽ മുകളിൽ പറഞ്ഞ മേഖലകളിലെ കാര്യക്ഷമത ഒരിക്കലും ഉറപ്പാകുകയില്ലായിരുന്നു. ഇരുൾ നിറയ്ക്കുന്ന സന്ധ്യയുടെ പിന്നാലെ പ്രതീക്ഷയുടെ കിരണങ്ങൾ നിറയുന്ന പൊൻപുലരിയുണ്ടെന്ന പ്രതീക്ഷയോടെ കണ്ണിയെ മുറിക്കാം എന്ന ചിന്തയോടു കുടി നമുക്ക് മുന്നോട്ട് പോകാം. പ്രവാസികൾ നേരിടുന്ന വിഷമസ്ഥിതിയും പരിഹരിച്ച് ,ഈ കൊറോണയെ പൂർണ്ണമായി നാട്ടിൽ നിന്നും അകറ്റി ലോകത്തിന് മാതൃകയാക്കി തുടരാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ

മെൽബിനാ ഷാജി
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം