എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ അതിജീവിക്കാം കാെറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കാെറോണയെ


നമ്മുടെ കാഴ്ച്ചപ്പാടിനെ തന്നെ ഭയപ്പെടുത്തിയ ഒന്നാണ് കൊറൊണ എന്ന മഹാമാരി. നമ്മൾ ദിനം പ്രതി പത്രങ്ങളിലൂടെയുംമാധ്യമങ്ങളിലുടെയും ഇതിന്റെ പല വിവരങ്ങൾ അറിയുന്നുണ്ട്. നമ്മുടെ ബഹുമാനപ്പെട്ട സർക്കാർ അതിജിവനത്തിനു വേണ്ടി പ്രയത്നിക്കുകയാണ്. നമ്മൾ സർക്കാർ പറയുന്ന മാർഗനിർദ്ദേശങ്ങൾ അതേപടി അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ . ഇത് ആദ്യം അറി‍ഞ്ഞത് ചൈനയിലാണ്. പിന്നെ ഇത് അമേരിക്ക ഫ്രാൻസ്, ഇറ്റലി, ഗൾഫ് എന്നീരാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ നാമ്മുടെ സർക്കാർ കൊറൊണയെ തടയാനുളള മാർഗ്ഗങ്ങൾ മുൻപേ എടുത്തു, ഇപ്പോൾ ലോകമെമ്പാടും കൊറോണ ബാധിച്ചു മരിച്ച വരുടെ എണ്ണം1,26, 000' കടന്നു. ഇന്ത്യയിലും മരണത്തിനു കുറവില്ല ഇതു വരെ 324രാജ്യങ്ങളിൽ കൊറോണ പിടിപെട്ടു . മരണങ്ങളുടെ എണ്ണം കുറക്കാൻ വേണ്ടി സമൂഹവ്യപനം ആദ്യം ഒഴിവാക്കണം ,അതിനായി സ‍ർക്കാർ പൂർണ ലോൿഡൗൺ പ്രഖ്യാപിച്ചു .പൊതുസ്ഥലങ്ങൾ അടച്ചിടാൻ പറഞ്ഞപ്പോൾ വിദ്യാഭാസ സ്ഥാപനങ്ങളും , മാളുകളും , ആരാധനാലയങ്ങളും അടച്ചിടേണ്ടി വന്നു .ഇപ്പോൾ മേയ് 3ന് വരെ ലോൿഡൗൺ നീട്ടി. കേരളം രോഗമുക്തിയിൽ ലോകത്ത് ഒന്നാം സ്ഥനത്താണ്.കേരളത്തിലാണ് രാജ്യത്തിൽ തന്നെ കുറച്ച് മരണം രേഖപ്പെടുത്തിയ സംസ്ഥാനം.ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 3 മാത്രമാണ്.സംസ്ഥാന സർക്കാരിൻെറ്റ മുൻകരുതലുകളാണ് മരണ നിരക്ക് കുറക്കാൻ കാരണം . ഈ കൊറോണ കാലത്ത് ഏറ്റവും നന്ദി പറയേണ്ടത് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി 'എ.കെ ശൈലജ ടീച്ചർക്കും' ബഹുമാനപ്പെട്ട മുഖ്യമന്ത്രി 'പിണറായി 'സാറിനുമാണ്.നിപ്പയുടെ കാലത്തും രോഗികളെ സ്നഹത്തോടും കരുതലോടും പരുപാലിച്ചവരാണ് നമ്മുടെ ഡോക്ടർമാരും നഴ്സുമാരും, ഇപ്പോഴും ഇവരാണ് സൂപ്പ‍ർ ഹീറോസ് .സ്വന്തം കുടുംബങ്ങളെ കാണാതെ അവർ കൊറോണയെ പ്രതിരോധിക്കാൻ വേണ്ടി ഹോസ്പിറ്റലുകളിലാണ്.അവർക്കുവേണ്ടിയല്ല നമ്മൾക്കു വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ഓർക്കണം . ഇതൊക്കെ കേട്ടിട്ടും കണ്ടിട്ടും തന്നെ നമ്മളിൽ ചിലർ വീടുകളിൽ നിന്നും പുററത്തിറങ്ങുന്നത് നമുക്ക് കാണാം. ഇതിനായി പോലീസുകാർ രോഗവ്യാപനം തടയുന്നതിനു വേണ്ടി രാപകൽ അധ്വാനിക്കുകയാണ്. ഏതു മഹാമാരി വന്നാലും ഒറ്റക്കെട്ടായി നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ . ഈ കാലത്ത് ജോലിക്കുപോകാൻ കഴിയാത്തവ‍ർക്കു വേണ്ടി ധനസഹായവും ആവിശ്യസാധനങ്ങളും സർക്കാരും പൊതുപ്രത്തകരും കൃത്യമായി എത്തിച്ചു കൊടുക്കുന്നുണ്ട്,അതുപോലെ തന്നെ സമൂഹ അടുക്കളയും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. നമ്മൾ എങ്ങനയാണോ പ്രളയത്തെയും , നിപ്പയെയും അതിജീവിച്ചത് അതുപോലെ കൊറോണയെയും അതിജീവിക്കും. അതിനുവേണ്ടി സർക്കാരിൻെറ്റയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കുക.വ്യാജപ്രചാരണങ്ങൾ ഒഴിവാക്കുക.മാസ്കുകൾ ധരിച്ച് പുറത്തിറങ്ങുക.അനാവിശ്യ യാത്രകൾ ഒഴിവാക്കുക. ജീവിക്കാൻ വേണ്ടി അതിജീവിക്കാം

പ്രാർത്ഥന.എസ്
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം