എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി - കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - കോവിഡ് 19


കോവിഡ്19 അഥവാ കൊറോ വൈറസ് എന്ന മഹാമാരി ഇതിനോടകം തന്നെ ലോക രാഷ്ട്രങ്ങളെ പിടിച്ചു കുലുക്കിയിരിക്കുകയാണ് .ചൈനീസ് നഗരമായ വുഹാനിലെ അനധികൃതമായ വന്യജീവികളെ വിൽക്കുന്ന ഭക്ഷ്യവിപണിയിൽനിന്നാണ് വൈറസ്ഉത്ഭവിച്ചത് .ചൈനയിലെ വുഹാനിൽ ഡിസംബർ 31നാണ് കോവിഡ് 19 ആദ്യമായി സ്ഥിതീകരിച്ചത്.കോവിഡ് 19 ന്റെ അർത്ഥം കൊറോണ വൈറസ് ഡിസീസ് - 2019 എന്നാണ് . ചുമക്കുമ്പോഴും തുമ്മുമ്പോഴും വീഴുന്ന വെള്ളത്തുള്ളികളിൽ നിന്നാണ് കോവിഡ് 19 പകരുന്നത്. ആദ്യമായി ജനുവരി 30നാണ് കേരളത്തിൽ സ്ഥിതീകരിച്ചത്, തൃശൂരൂകാരിയായ ചൈനയിലെ വുഹാനിൽ നിന്ന് വന്ന ഒരൂ വിദ്യാ‍‍‍ർഥിനിക്കായിരന്നു. പ്രകൃതിയോട് പുലർത്തേണ്ട കരൂതലും ആദരവുമാണ് ഈ മഹാമാരി നമുക്ക് നൽകുന്ന മറ്റൊരു പാഠം എന്നു തോന്നുന്നു.മറ്റെല്ലാ ജീവജാലങ്ങളെയും അടക്കിവാണ്,ഭൂമിയുടെ മുഴുവൻ നിയമനിയന്ത്രണങ്ങളെയും ഏറ്റെടുത്ത് ,എന്തിന് ചന്ദ്രനെ പോലും കാൽകീഴിലാക്കിയ ഒരേ ഒരു ജീവിവ‍ർഗം മനുഷ്യനാണ് എന്നി‍ട്ടും ഒരു സൂക്ഷമാണുവിന്റെമുന്നിൽ നമ്മുക്ക് തലകുനിക്കേണ്ടി വന്നു ,എന്തൊക്കെ ആയാലും ജൈവഘടനയിലുള്ള വെറും ജീവികൾ മാത്രമാണ് നാം എന്ന് അറിയണം . പ്രകൃതിയെ മാനിച്ച് സ്നേഹിച്ചാൽ മാത്രം പോരവ്യകതി ശുചിത്വവും വളരെ പ്രധാനമാണ്.വ‍ൃത്തിയും വെടിപ്പും ഏറ്റവും അടിസ്ഥാനപരമായപൗരഗുണങ്ങളിൽ പെടുന്നവയായതിനാൽ അവയുടെ പ്രാധാന്യം തിരിച്ചറിയപ്പടാതെ പോകാൻ സാധ്യത ഏറെയാണ്. പ്രകൃതിയെ മാതാവായി കണ്ടവരാണ് നമ്മുടെ പൂർവികർ,പ്രകൃതിയെ ബഹുമാനിക്കാനാണ് അവ‍ർ അഥവാ നമ്മുടെ പൂർവികർ നമ്മോടും മറ്റുള്ളവരോടും ആവശ്യപ്പെട്ടത്.കാലത്തിന്റെ കുത്തൊഴുക്കിലെവിടയോ നമ്മുക്ക് ആ പൗരാണിക വിവേകംകൈമോശം പോയി മഹാമാരികളും അസാധാരണ കാലവസ്ഥ മാറ്റങ്ങളും പതിവാകുമ്പോൾ ഈ ഓട്ടം നിർത്തി നമ്മുക്കൊന്ന് ചിന്തിക്കാം, നാം വ്യകതി ശുചിത്വം പാലിച്ചിരുന്നുവെങ്കിൽ ഈ അവസ്ഥ വരുമായിരുന്നോ?ഇനി മനസ്സിൽ ഒറ്റ മുദ്രാവാക്യം ‘ശാരീരിക അകലം സാമൂഹിക അടുപ്പം' ഇനി നമ്മുക്ക് ആരോഗ്യമുള്ള ഒരു തലമുറയെ മെനെ‍ഞ്ഞെടുക്കാം.കൊറോണ വൈറസിനെ ചെറുത്തു നിർത്താം

അന്ന വർഗ്ഗീസ്
7 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം