എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും, അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി നിരവധി പാരിസ്ഥിതിക പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുന്നു. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. ആരോഗ്യത്തിന്റെയും, വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണത്തിൽ നാം വളരെ പിറകിലാണ്.സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചാൽ പോരാ. നാം നമ്മുടെ പരിസ്ഥിതിയെ കൂടി വൃത്തിയായി സംരക്ഷിക്കണം. അല്ലെങ്കിൽ നമ്മുടെ മനോഹരമായ മലയാള നാടിന്റെ പോക്ക് അപകടത്തിലേക്ക് ആകാം .നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് .ഗ്രാമങ്ങൾ പ്രകൃതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രകൃതി ഒരുക്കിയിട്ടുണ്ട്. എന്നാൽ നഗരങ്ങൾ മനുഷ്യരുടെ സൃഷ്ടിയാണ്.മനുഷ്യരുടെ സ്വാർത്ഥത കാരണം പ്രകൃതിക്ക് മാറ്റങ്ങൾ വന്നു തുടങ്ങുന്നു.വിഷമയമായ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വായു, മണ്ണ്,ഭക്ഷണം, ഇവയിലെല്ലാംതന്നെ വിഷമാലിന്യം ആണ് . "പരിതസ്ഥിതിയും" "പരിസ്ഥിതിയും" രണ്ടാണ്. പരിതസ്ഥിതി മനുഷ്യരുടെയും ജീവികളുടെയും കൂടി സൃഷ്ടിച്ചെടുക്കുന്നത് പരിസ്ഥിതി .നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യണം.

ആർച്ച പ്രേം
7 C മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം