Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെക്കുറിച്ച് ഒരു വിവരണം.
ചൈനയിലെ 2019 ഡിസംബർ വുഹാൻ എന്ന സ്ഥലത്ത് ആണ് കൊറോണ എന്ന വൈറസ് ആദ്യം മനുഷ്യരിൽ കണ്ടെത്തിയത്. അവിടെ ഒരുപാട് മരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ലോകാരോഗ്യസംഘടന ഈ വൈറസിനെ കോവിഡ് 19 എന്ന് നിർദേശിച്ചു. അതിനുശേഷം ആദ്യഘട്ടത്തിൽ വ്യാപനം ഉണ്ടായി. അതിനോടൊപ്പം ഇന്ത്യയിലും വന്നു. ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ 2010 ജനുവരിയിലാണ്. വുഹാനിൽ നിന്ന് തൃശൂരിൽ വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ആണ് ആദ്യം കോവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ ശക്തമായ നിയന്ത്രണങ്ങളും ചികിത്സയും കൊണ്ട് അസുഖം ഭേദമായി. വേറെ ആരിലേക്കും പകർന്നതും ഇല്ല . അങ്ങനെ ഇരിക്കുന്ന അവസരത്തിൽ മാർച്ച് മാസത്തോടെ ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ട സ്വദേശികൾക്ക് ഈ വൈറസ് ബാധ ഉണ്ടായിരുന്നു. അവർ ഇത് അറിയാതെ ബന്ധുക്കൾക്കിടയിൽ കറങ്ങി നടക്കുകയായിരുന്നു. അവരുടെ ബന്ധുക്കളായ സഹോദരങ്ങൾ ആശുപത്രിയിൽ പോവുകയും അവിടുത്തെ ഡോക്ടർക്ക് സംശയം തോന്നുകയും അവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചപ്പോൾ കോവിഡ് 19 സ്ഥിതികരിക്കുകയും ഉണ്ടായി. അതിനുശേഷം കേരളത്തിലെ മിക്കവാറും സ്ഥലങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്നവർക്ക് സമ്പർക്കത്തിൽ രോഗം വ്യാപിച്ചു തുടങ്ങി. ഇന്ത്യയിൽ മിക്കവാറും സ്ഥലങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. അങ്ങനെ ഇന്ത്യ സമ്പൂർണ്ണ ലോക ഡൗൺ 21 ദിവസത്തേക്ക് പ്രഖ്യാപിച്ചു. ലോകത്തെ രോഗ വ്യാപന തോത് താരതമ്യം ചെയ്താൽ നമ്മുടെ രാജ്യവും ഈ കൊച്ചു കേരളവും ഈ വൈറസിനെ അതിജീവിച്ചതിൽ അതിൽ ഒന്നാമതാണ്. ദൈവത്തിൻറെ സ്വന്തം നാട് എന്ന വിശേഷണം ഇപ്പോൾ അർത്ഥവത്തായി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|