എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ കാലഘട്ടം : എന്റെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലഘട്ടം  : എന്റെ ചിന്തകൾ


2019 ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ആറു മാസം പിന്നിട്ടപ്പോഴേക്കും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും പടർന്നു പിടിക്കുകയും ഒരുലക്ഷത്തിലധികം ജീവൻ കവർന്നെടുക്കുകയും ചെയ്തിരിക്കുന്നു .ആഗോള സാമ്പത്തിക ശക്തികളായ അമേരിക്ക ,ചൈന ,ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി ,സ്പെയിൻ ,ഫ്രാൻസ് തുടങ്ങിയവയെ അടിമുടി പിടിച്ചുലച്ചുകൊണ്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു .UN കോറോണയെ കോവിഡ് 19 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് . ആഗോളതാപനം ,കാലാവസ്ഥാ വ്യതിയാനം എന്നീ ആഗോളപ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങിയെങ്കിലും അവ വെറും പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങിപ്പോയി .സാമൂഹ്യ അകലം എന്ന അവസ്ഥയിലേക്ക് കോവിഡ് നമ്മെ എത്തിച്ചപ്പോൾ പരിസ്ഥിതിയിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി . ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളും ,വാഹനങ്ങളിൽ നിന്നുള്ള പുകയും കൊണ്ടു അന്തരീക്ഷവും ,പുഴകളും മാലിന്യം നിറഞ്ഞു ഉപയോഗശൂന്യമായിത്തീർന്നിരുന്നു . ഡൽഹി കാൺപൂർ പോലുള്ള നഗരങ്ങളിൽ ശുദ്ധവായു അപ്രത്യക്ഷമായി പോയിട്ട് കാലങ്ങളായി .കോവിഡ് കാലഘട്ടത്തിൽ ഏർപ്പെടുത്തിയ ലോക്‌ഡോൺ അന്തരീക്ഷത്തെയും ,പുഴകളെയും നല്ലൊരു ശതമാനം പരിശുദ്ധമാക്കി .വ്യക്തി ശുചിത്വവും ,പരിസര ശുചിത്വവും മറന്നുപോയ സമൂഹത്തെ അത് വീണ്ടും ഓർമ്മിപ്പിച്ചു ശീലമാക്കി . ആഡംബരവും ധൂർത്തും കൈമുതലായ തലമുറയെ മിതത്വം ശീലിക്കാൻ പഠിപ്പിച്ചു . ഉപഭോഗ സംസ്കാരം ശീലമാക്കിയ ജനങ്ങളെ കൃഷിയുടെ ആവശ്യകത പഠിപ്പിച്ചു .എന്തിനും ഏതിനും മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാകാൻ ഈ കാലം നമ്മളെ പ്രേരിപ്പിച്ചു . നമ്മുടെ രാജ്യം ലോകത്തെ വൻസാമ്രാജ്യ ശക്തികളായ അമേരിക്കയും ചൈനയുമൊക്കെ കോവിഡിന് മുന്നിൽ അടിപതറിയപ്പോൾ നമ്മുടെ രാജ്യം വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു പൗരന്മാരെ സംരക്ഷിക്കുന്ന കാഴ്ചയാണ് നാം കണ്ടത് .ലോകത്തിനു മുന്നിൽ നമ്മുടെ കൊച്ചു കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തപ്പെട്ടു .സ്വന്തം ജനതയെ സംരക്ഷിക്കാൻ ഭരണകൂടവും ,ആരോഗ്യപ്രവർത്തകരും അഹോരാത്രം പണിയെടുത്തു . സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ആളുകൾ സ്വയം നിയന്ത്രിച്ചുകൊണ്ട് അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിഞ്ഞു .ഇങ്ങനെ ഒരു മഹാമാരിയെ നേരിടാൻ മനുഷ്യർ ഒന്നായി പരിശ്രെമിക്കുന്ന ഒരു കാഴ്ചയാണ് ചുറ്റും . അവധിക്കാലം ആഘോഷമാക്കിയ കുട്ടികളും അനുസരണയോടെ വീടുകളിൽ തന്നെ ..വരും തലമുറയ്ക്കുവേണ്ടി ,പ്രകൃതിയ്ക് വേണ്ടി ഈ ലോകം ഇതിലും മനോഹരമായി നിലനിൽക്കാൻ ഈ വിഷമകാലത്തെ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു നന്മകൾ നേരുന്നു .

അംന ഫാത്തിമ എൻ
8 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം