എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


കൊറോണ എന്ന മഹാമാരിയുടെ വരവോടെ മനുഷ്യൻ താൻ ഇത്രയും കാലം പ്രകൃതിയോടു ചെയ്ത ദ്രോഹത്തിന്റെ തിരിച്ചടിയാണ് എന്ന സത്യം മനസ്സിലാക്കിയി രിക്കുന്നു. കാടുകൾ നശിപ്പിച്ചും ജലാശയങ്ങൾ മലിനീകരിച്ചും അന്തരീക്ഷം പുകമയമാക്കിയും പ്രകൃതിയെ ദ്രോഹിച്ചപ്പോൾ ഇത്തരത്തിലുള്ള ഒരു തിരിച്ചടി മനുഷ്യൻ പ്രതീക്ഷിച്ചില്ല. പ്രകൃതി മനുഷ്യന് വേണ്ടതായ എല്ലാം തന്നപ്പോഴും മനുഷ്യൻ ആ പ്രകൃതിയെ നശിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുകയായിരുന്നു. ഇൗ മഹാമാരി വന്നപ്പോൾ മനുഷ്യൻ ഓരോന്നിന്റെയും വില മനസ്സിലാക്കി തുടങ്ങി. ഇപ്പോൽ എല്ലാവരും വീടുകളിൽ തന്നെയാണ്. മനുഷ്യൻ ഇൗ വകകാര്യങ്ങൾ മനസ്സിലാക്കാൻ കൊറോണ വൈറസ് തന്നെ വേണ്ടി വന്നു. പ്രകൃതിക്ക് ഇപ്പോൾ സമാധാനമായി. അന്തരീക്ഷം മലിനീകരിക്കാനും ജലം മലിനീകരിക്കാനും മരങ്ങൾ മുറിച്ചു മാറ്റാനും ഇപ്പോൾ ആരുമില്ല. പ്രകൃതി വളരെ സമാധാനമായി വിശ്രമിക്കുകയാണ്. എന്നാൽ മനുഷ്യരോ ഭീതിമൂലം എന്ത് ചെയ്യണമെന്നറിയാതെ വീടുകളിൽ തന്നെയാണ്. എന്നാലും പ്രകൃതി മനുഷ്യന് വേണ്ടതായ വായുവും ഭക്ഷണവും നൽകുന്നുണ്ട്. ഒരുപക്ഷേ പ്രകൃതി അത് തന്നില്ലായിരുന്നുവെങ്കിൽ ഇൗ ലോകത്ത് ആരും ജീവിച്ചിരിക്കില്ലായിരുന്നൂ. കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്–19 എന്ന ഇൗ വൈറസിനെ നശിപ്പിക്കാൻ വേണ്ടി ഇൗ ലോകം ഇന്ന് ഒത്തൊരുമിച്ചിരിക്കുകയാണ്. ഇൗ വൈറസിനെ തടയാൻ നാം ശീലമാക്കേണ്ട ഒന്നാണ് ശുചിത്വം. ശുചിത്വം ശീലമാക്കിയാൽ കോറോണയെ നമുക്ക് തടയാം.

ജെസ്ന ആർ മാത്യു
7D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം