എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കാവതികാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
കാവതികാക്ക


നേരം വെളുത്തപ്പോൾ കാവതി കാക്ക - ഉറക്കം ഉണർന്ന് സൂര്യനെ കണി കണ്ടുകൊണ്ട് പറക്കുവാൻ ആരംഭിച്ചു പറന്ന് തുടങ്ങിയപ്പോൾ ഇടയ്ക്ക് ഒരു മരക്കൊമ്പിൽ ഇരുന്നു എന്നിട്ട് താഴേക്ക് നോക്കി അപ്പോഴാണ് അത് കാണുന്നത് . ആ കാഴ്ച കണ്ടപ്പോൾ അവൾ‍‍‍‍‍ക്ക് വല്ലാത്ത വേദന തോന്നി കാരണം എന്നെ കേരള സർക്കാർ ശുചിത്വ മിഷന്റെ ലോഗയിൽ ഉൾപ്പെടുത്തിയരിക്കുന്ന്. ഒരു പക്ഷേ എന്നെ ഇതിന് തെരഞ്ഞെടുത്തത് എന്തായിരിക്കാം . കാക്ക എന്ന് കേൾ‍‍‍‍ക്കുമ്പോൾ പലർക്കും അറപ്പുും വെറുപ്പുും ആണല്ലോ കാക്കകുളി ചൊല്ലുു പോലുംപ്രസിദ്ധമാണല്ലോപക്ഷേചിലർക്കെങ്കിലുംതൻെറ്റസേവനവുംവൃത്തിയുംമനസ്സിലായതുകൊണ്ടാകാം എന്നെതിരഞ്ഞെടുത്തത് അതിന് നന്ദി . മനുഷ്യർ ഇവിടെമാകെ എന്തക്കെയാണ് കാട്ടികൂട്ടി വെച്ചിരിക്കുന്നത് . ഇന്ന് എനിക്ക് ഒരുപാട് ജോലിയുണ്ടല്ലോ, പരിസരം ആകെ വൃത്തികേടായി കിടക്കുന്നു ആഹാരവശിഷ്ടങ്ങളും പച്ചമാംസ മത്സ്യവശിഷ്ടങ്ങളും ഒക്കെ ആയി . ഞാൻ പറന്ന് താഴെ ഇറങ്ങി ആഹാരവശിഷ്ടങ്ങൾ വ്യത്തിയാക്കാൻ തുടങ്ങി . എന്നാൽ പച്ച മത്സ്യത്തിന്റെ അടുത്ത് ചെന്നപ്പോൾ എന്റെ മനസ്സ് പിടഞ്ഞു . കാരണം - കാൻസർ പോലും വരാൻ സാധ്യതയുള്ള മാരക വിഷം അടിച്ച മീൻ ഞാൻ എങ്ങാനെ കഴിക്കും എന്നാലും മനുഷ്യൻെറ്റ നന്മയ്ക്കുവേണ്ടി കാവതി കാക്ക അതും തിന്നു വ്യത്തിയാക്കി കുറച്ച് വിശ്രമിക്കാൻ വേണ്ടി അവൾ വീണ്ടും വന്ന് മരത്തിൽ ഇരുന്നു ,അപ്പോഴാണ് അവിടെ ഇവിടെയായി മുറുക്കിയും അല്ലാതെയും തുപ്പുന്നത് കണ്ടത്. അപ്പോഴാണ് അവൾക്ക് അത് ഓർമ്മ വന്നത് ഒരിക്കൽ തന്റെ മകൻ ബസ്റ്റാൻറ്റിൽ തുപ്പിയത് തന്റെ മകനെ കൊണ്ട് തന്നെ തിരിച്ചു നക്കിയെടുപ്പിച്ച കാര്യം,ഇതുപോലുള്ള അമ്മമാരുണ്ടെങ്കിൽ ജോലി കുറെ കുറഞ്ഞേനെയെന്നും അവൾ ഒാർത്തു അതാ അവിടെ പുക ഉയരുന്നു ക്യാൻസറിന് കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയാണ് എന്നാൽ പ്ലാസ്റ്റിക്കിന്റെ വരവ് കുറഞ്ഞു കൊണ്ട് അതിന് തെല്ല ശമനം ഉണ്ട്. കാവതികാക്ക ജോലിയെടുത്ത് ക്ഷീണിച്ചു.അവൾ വിചാരിച്ചു കുറച്ച് വെള്ളം കുടിക്കാം എന്ന് നദിക്കരയിൽ ചെന്ന് വെള്ളം കുടിച്ചു അവൾക്ക് ആശ്വാസം തോന്നി പ്ലാസ്റ്റിക്ക്, നിരോധിച്ചതും പത്തിരുപത് ദിവസമായി ലോക്കഡൗൺ ആയതുകൊണ്ടാകാം നദിയിലെ വെള്ളം മാലിന്യമുക്തമായി കുടിക്കാൻ പറ്റുുന്ന തരത്തിലായ കോവിഡ് 19 എന്ന മഹാമാരി ഇപ്പോൾ‍ ലോകരാജ്യങ്ങളിൽ ഭീതിയും മരണവം ആശങ്കയും ഉയർത്തി കൊണ്ടിരിക്കുമ്പോൾ‍ അതിന് യഥാർത്ഥ മരുന്ന് കണ്ടുപിടിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ ശുചിത്വം എന്ന് ഒരു മരുന്ന മാത്രമേ ശേഷിക്കുന്നുള്ളുൂ .വ്യക്തി ശുചിത്വം,കുടുംബ ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം,സാമൂഹിക അകലം എന്ന ശുചിത്വ വ്യവസ്ഥ ജാഗ്രതയോടെ പാലിക്കാം .ആരോഗ്യം സംരക്ഷിക്കാംഅതിനായി തന്നാൽ ആവുന്നത് ചെയ്യാം എന്ന് കാവതികാക്ക വിചാരിച്ചു .ജോലിക്കൂടുതൽ കാരണംനേരം വൈകിയത് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് കാവതികാക്ക സ്വയം പറ‍ഞ്ഞുകൊണ്ട് അടുത്തു കണ്ട കുുളത്തിനരികിലേക്ക് പറന്നു ചെന്നു.അവൾ‍ കുളത്തിലെവെള്ളത്തിൽ പല പ്രാവിശ്യം മുങ്ങി കുുളിച്ചു ,വെള്ളം കുടഞ്ഞുകള‍ഞ്ഞു.തൂവലുകൾ ഉണക്കി ,എന്നിട്ട് തൻെറ്റ കൂട്ടിലേക്ക് പറന്ന് പോയി. നന്ദി,നമസ്കാരം

സ്നേഹ മറിയം മാത്യു
7 D മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ