എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഒന്നിച്ച് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് പ്രതിരോധിക്കാം


പരീക്ഷകൾ മാറ്റിവെച്ചതിന്റെയും ഉപേക്ഷിച്ചതിന്റെയും സന്തോഷത്തിലാണ് നാം ഏവരും. എന്നാൽ എത്രയോ ജനങ്ങൾ കോവിഡ് 19 പകരുന്ന അവസ്ഥയിൽ കഷ്ടപ്പെടുന്നു. തൊഴില്ലാതെ ഒരു ദിവസത്തെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനും.ആരോഗ്യപ്രവർത്തകർ ഈ അവസ്ഥയെ തടയാൻ വേണ്ടി രാപകലോളം കഷ്ടപ്പെടുന്നതും. ഈ അവസ്ഥയ്ക്ക് കാരണം ദൂരെ എവിടെയോ ജന്മമെടുത്ത കോവിഡ് 19 ആണ്. ചൈനയിലെ വൂഹാനിൽ തുടക്കം കുറിച്ച കോവിഡ് 19 ലോകമെമ്പാടും പടർന്നിരിക്കുന്നു. ലോകമെമ്പാടുമുള്ള ജനങ്ങലുടെ സമാധാനം കെടിത്തിയിരിക്കുന്നു രാജ്യങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. കരുതലോടെ മുന്നേറിയാൽ മാത്രമേ കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ നാം ഏവർക്കും സാധിക്കുുകയുള്ളു. സമൂഹിക അകലമാണ് ഏറ്റവും അടുത്ത ബന്ധം എന്ന വാക്യം മുറുകെ പിടിക്കുകയും ജീവിതത്തിൽ പ്രാവർത്തികം ആക്കുകയും ചെയ്യുക. കോവിഡ് 19 ഭീകരമായാലുള്ള അവസ്ഥയെ ഓർത്ത് പ്രവർത്തിക്കാം. കോവിഡ് 19 സമൂഹ വ്യാപനം ഉണ്ടായാൽ ചികിത്സ ലഭിക്കാതെ ആകുകയും. സംസ്കരിക്കാൻ സ്ഥലമില്ലാതെയും ആകുന്ന അവസ്ഥ ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു അല്ലെ. ഒരു നിമിഷം ചിന്തിച്ച് പോകും ഈ ലോകം അവസാനിക്കാൻ പോവുകയാണോ എന്ന്. കുട്ടികളായ നാം ജീവിക്കേണ്ട ലോകത്തിനാണ് ഈ അവസ്ഥ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയെ നേരിടാൻ വ്യക്തി ശുദ്ധിയും പരിസ്ഥിതി ശുദ്ധിയുമാണ് വേണ്ടത്. നാം പുറത്തേക്ക് യാത്ര പോകിമ്പോഴും കടകളിൽ സാധനം വാങ്ങാൻ പോകുമ്പോൾ വ്യക്തി ശുദ്ധി നേടാൻ മാസ്ക് ധരിക്കുക. ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കാം.മാസ്ക് ധരിക്കുന്നത് കൊണ്ട് നമ്മെയും നമ്മുടെ ഉള്ളിൽ നിന്ന് രോഗം പകരാതെ ഇരിക്കാൻ മറ്റുള്ളവരെയുമാണ് സംരക്ഷിക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുപ്പാതെ ഇരിക്കുക. ഇതിനാൽ പരിസ്ഥിതി ശുദ്ധിയാകുന്നു നമ്മുടെ ഉള്ളിലെ രോഗം പടരാതെ ഇരിക്കുന്നു. ഈ ശീലം ജീവിതക്കാലം മുഴുവൻസ്വീകരിക്കാവുന്നതാണ്. ഇടയ്ക്കിടെ കെെകൾ കഴുകുക ഹാൻഡ് വാഷ് അതവാ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കാവുന്നതാണ്. വീട്ടിലിരിക്കുന്നതിലൂടെ കൊറോണ വൈറസ് എന്ന വിപത്തിനെ തടയാൻ കുട്ടികളായ നാം പങ്കാളിയാവുകയാണ്. സമൂഹിക അകലം പാലിക്കുന്നതിലൂടെ നാം രക്ഷപ്പെടുത്തുന്നത് സമൂഹത്തെ കൂടിയാണ്.

മാഷ ഫാത്തിമ
9 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം