എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും--ലോക്ഡൗണും

Schoolwiki സംരംഭത്തിൽ നിന്ന്
ഉണ്ണിക്കുട്ടനും--ലോക്ഡൗണും


ഉണ്ണി രാവിലെ എഴുന്നേറ്റപ്പോൾ മുതൽ കേൾക്കുന്ന വാക്കാണ് 'ലോക്ഡൗൺ’,എന്താണാവോ അറിയില്ല എന്തായാലും അച്ഛൻെറ കുടെ വല്യച്ഛൻെറ വീട്ടിൽ ഇന്നു തന്നെ പോകണം.അച്ഛനെ വരാന്തയിൽ കണ്ടില്ല ,പറമ്പിലിറങ്ങിക്കാണും .അമ്മയോട് ഈ ആവിശ്യം ഉണ്ണി പറഞ്ഞു :'അമ്മാ ഞാൻ കുക്കു ചേട്ടൻെറ വീട്ടിൽ പൊയ്ക്കോട്ടേ?’ 'ഉണ്ണി പുറത്ത് പോകേണ്ട' അമ്മയുടെ മറുപടി 'അതെന്താമ്മോ?’ ഉണ്ണിക്ക് സംശയം.'ഇനി കുക്കു ചേട്ടനെ കാണാൻ പറ്റില്ലല്ലോ,കുറച്ചു നാളുകൾക്ക് ശേഷം എല്ലാവരെയും കാണാമല്ലോ’.'ഇല്ല എനിക്ക് ഇന്നു തന്നെ വല്യച്ഛൻെറയടുത്ത് പോകണം' ,ഉണ്ണി കരച്ചിൽ ആരംഭിച്ചു ഇതു കേട്ട് അച്ഛൻ കൃഷിപ്പണി നിർത്തി പറമ്പിൽ നിന്നും കയറിവന്നു 'എന്താ എൻെറ ഉണ്ണി കരയുന്നേ ?’ ഉണ്ണിയോട് അച്ഛൻ ചോദിച്ചു :'അച്ഛാ അമ്മ പറയുവാ ഞാൻ മാത്രം പുറത്ത് പോകേണ്ടാന്ന്" . അച്ഛൻ പറഞ്ഞു : "ഉണ്ണീ അച്ഛൻ വാർത്ത കാണുമ്പോൾ കൊറോണ എന്ന വാക്കു ശ്രദ്ധിക്കില്ലേ' 'ഉണ്ടച്ഛാ ഉണ്ണിയുടെ' മറുപടി.മിടുക്കൻ, 'മോനേ ഇതൊരു രോഗമാണ്,ഈ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ്,ആദ്യം ചൈനയിലാണീ രോഗം സ്ഥിതീകരിച്ചത്,പിന്നീട് ഈ രോഗം രാജ്യങ്ങൾ തോറും പടർന്നുപിടിച്ചു,ഇപ്പോൾ ഇന്ത്യയിലും .ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ പ്രധാനമന്ത്രിയുടെ തീരുമാനമാണ് ഇന്ത്യ മഹാരാജ്യം ഏപ്രിൽ വരെ ലോക്ഡൗൺ എന്നത് .ആരും പുറത്തിറങ്ങരുത്,ആരാധനാലയങ്ങൾ തുറക്കരുത്,വാഹനങ്ങൾ ഓടില്ല ,ആവിശ്യമില്ലാതെ പുറത്തിറങ്ങരുത്,പ്രതേകിച്ച് കൊച്ചു കുട്ടികൾ പുറത്തിറങ്ങരുത് എന്നും" അച്ഛൻ പറഞ്ഞു 'അപ്പോൾ ഈ ലോക്ഡൗൺ ഒരു സംഭവമാല്ലേ 'ഉണ്ണിയുടെ കലക്കൻ മറുപടിയും.അപ്പോൾ ഉണ്ണിയെ പരീക്ഷിക്കാൻ അമ്മയുടെ ചോദ്യം: ‘ കളിക്കാൻ പോകണോ ഉണ്ണീ 'വേണ്ടമ്മേ ഉണ്ണിയുടെ മറുപടി’.'മിടുക്കൻ എന്നാൽ എൻെറ മോൻ ഇനി ലോക്ഡൗൺ കഴിഞ്ഞിട്ട് പുറത്തിറങ്ങിയാൽ മതി കേട്ടോ' 'ശരിയച്ഛാ' എന്ന് പറഞ്ഞുകൊണ്ട് ഉണ്ണി ടീവി കാണാൻ പോയി.

അക്സഎ തോമസ്
8 I മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ