എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ആപത്ത്


മുംബൈ എന്ന മഹാനഗരം. നേരം രാവിലെ 10:00 മണി.അവിടെ വലിയൊരു മലയാളി കുടുംബം ഉണ്ടായിരുന്നു. അവർ വലിയ സാമ്പത്തിക ശേഷിയുള്ള ധനവാന്മാർ ആയിരുന്നു. വീട്ടിൽ അച്ഛൻ -ജോൺ അമ്മ- സാറാ അവർക്ക് ഒരു ആൺകുട്ടി- ബില്ലിയും ഉണ്ടായിരുന്നു ജോണും സാറായും ബില്ലിയെ വളരെ അച്ചടക്കത്തോടും അനുസരണയോടും കൂടെയാണ് വളർത്തിയത് യത്. അച്ഛനുമമ്മയും വളരെയധികം ലാളിത്യത്തോടും എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് വളർത്തിയത്.അങ്ങനെയിരിക്കെ ആ നഗരത്തിൽ കോവിഡ് എന്ന വൈറസ് പിടിപെട്ടു. ലോകമാകെ അത് പടർന്നു പിടിച്ചു. എല്ലാവരും വീടുകളിൽ തന്നെ ജാഗ്രതയോടു കൂടിയിരുന്നു. പക്ഷേ ജോണും കുടുംബവും അത് അനുസരിച്ചില്ല. അവർ അതിനെ അതിനെ നിസ്സാരകാര്യമായിട്ടു കണക്കാക്കി. ആരോഗ്യ പ്രവർത്തകരും പോലീസുകാരും ഒന്നും പറയുന്നത് അനുസരിച്ചില്ല. ജോൺ പറയുന്നത് " നമ്മൾ ഇതൊന്നും ഓർക്കേണ്ട ആവശ്യമില്ല . ഇവർ പലതും പറയും. നമുക്ക് പണമുണ്ട്. നമുക്ക് രോഗം വന്നാൽ ചികിത്സിച്ച് മാറ്റാം. നമ്മൾ പേടിക്കേണ്ട ആവശ്യമില്ല" എന്ന് അഹങ്കാരത്തോടു കൂടി ജോൺ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ലോകത്ത് പകുതിയോളം പേരും കോവിഡ് എന്ന മഹാമാരി പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുകയാണ് .അവർ അവർ ഇതിനെയൊന്നും വകവെയ്ക്കുന്നില്ലായിരുന്നു. എല്ലാവരുമായി ഇടപെട്ടും സംസാരിച്ചും കൊണ്ട് ഇവരുടെ കുടുംബം മുന്നോട്ടു പോയി. അങ്ങനെയിരിക്കെ ആ വൈറസ് കുടുംബത്തിലെ ബില്ലിക്ക് പിടിപെട്ടു. "പേടിക്കേണ്ട നമുക്ക് പണമുണ്ട്. നമ്മൾ ധനവാന്മാർ ആണ് .ഇവിടുത്തെ വലിയ ആശുപത്രിയിൽ തന്നെ പോയി ചികിത്സ വാങ്ങാം .നിന്റെ രോഗം മാറും" ജോൺ അഹങ്കാരത്തോടെ പറഞ്ഞു. അങ്ങനെ അവർ ബില്ലിയെ അവിടുത്തെ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറോട് ഞാൻ എത്ര പണം വേണമെങ്കിലും തരാം എന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു "എന്തുകൊണ്ട് നേരത്തെ ശ്രദ്ധിച്ചില്ല. ഇവിടെ പണം അല്ല വേണ്ടത് ജാഗ്രതയാണ് എന്ന് പറഞ്ഞുഅങ്ങനെ ബില്ലിക്കത് മൂന്നാംഘട്ടം ആയിരുന്നു.ഒടുവിൽ കുറച്ചുനാളുകൾക്ക് ശേഷം ബില്ലി മരണമടഞ്ഞു. ഇത് കേട്ട് ജോണും സാറായും ഹൃദയം പൊട്ടിക്കരയാൻ തുടങ്ങി. കുറച്ചു നാളുകൾക്കു ശേഷം സാറായ്ക്കും ഈ രോഗം പിടിപെട്ടു .അപ്പോൾ അവർക്ക് മനസ്സിലായി പണം അല്ലായിരിന്നു ; വേണ്ടത് ജാഗ്രത ആയിരുന്നു എന്നോർത്ത് വിലപിച്ചു കൊണ്ടേയിരുന്നു . സാറായെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രോഗം പതിയെ പതിയെ മാറിക്കൊണ്ടിരുന്നു. അപ്പോൾ ജോൺ ആലോചിച്ചു. ഈ ജാഗ്രത ഞാൻ നേരത്തെ കാണിച്ചിരുന്നുവെങ്കിൽ എനിക്ക് എന്റെ മകനെ രക്ഷിക്കാമായിരുന്നു. അങ്ങനെ അവർ ആർഭാടങ്ങൾ എല്ലാം മാറ്റി ജാഗ്രതയോടെ ജീവിച്ചു.

മിന്ന‍ു മാതൃു
9 G മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ