Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം, അകന്ന് നിൽക്കാം - നല്ല നാളേക്കായി
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ പട്ടണത്തിൽ ശ്വാസകോശ സംബന്ധമായ ഒരു രോഗം നിരവധിയാളുകൾസ്ഥിതീകരിച്ചതായി 2019 ഡിസംബർ 31-ന് ചൈന ലോകാരോഗ്യ സംഘടനയെഅറിയിച്ചു. പിന്നീട് ആ രോഗത്തിനെകൊറോണ വൈറസ് ഡിസീസ് 2019 അല്ലെങ്കിൽ കോവിഡ് -19 എന്ന് ഔദ്യോകികമായി, നാമകരണം ചെയ്തു.2020 മാർച്ച് 20നോട് കൂടി6000-ത്തിലധികം മരണങ്ങൾ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു ഇന്ത്യയുൾപ്പടെ 180 ലധികം രാജ്യങ്ങളിൽ ഒട്ടനവധി ആളുകൾക്ക് രോഗം സ്ഥിതീകരിച്ചുു.യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂൂട്ട് ഒാഫ് ഹെൽത്തിലെ ശാസ്ത്രജ്ഞൻമരുടെ അഭിപ്രായത്തിൽ ഈ വൈറസിനെ കൃത്യമായി നശിപ്പിച്ചില്ലെങ്കിൽ ഇവക്ക് ഗ്ലാസ്,ലോഹം, പ്ലാസ്റ്റിക് എന്നിവയിൽ 2 മണിക്കൂർ മുതൽ ഒൻപത് ദിവസം വരെ ജീവിക്കാൻ കഴിയും. ചൂടുകുറഞ്ഞഅന്തരീക്ഷമാണെങ്കിൽഇരുപത്തിയെട്ടു ദിവസം വരെയാകാം. രോഗി തുമ്മുകയോ ചുമക്കുകയൊ ചെയ്യുമ്പോൾ ചുറ്റുപാടുമുള്ളവരിലോ അവരുടെ വസ്ത്രങ്ങളിലൊ മറ്റുു വസ്തുക്കളിലോ ഒക്കെ വൈറസുകളെത്തും . ഒറ്റ തുുമ്മലിലൂടെ സ്രവത്തിന്റെ 3000 ചെറുതുള്ളികൾ വരെ പുറത്തെത്തും. 62 മുതൽ 71 ആൽക്കഹോൾഉള്ള സാനിറ്റൈസർ ഉപയോഗിച്ച് മിനിട്ടുകൾ ക്കുള്ളിൽവൈറസിനെനശിപ്പിക്കാം.0.5ശതമാനംഹൈഡ്രജൻപെറോക്സൈഡോ0.1ശതമാനംസോഡിയം ഹൈപ്പോക്ലോറൈഡോ ഉപയോഗിച്ചാലും മതി.
കൊറോണ വൈറസ് വ്യാപനത്തിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിലൂടയും പ്രകൃതി നമ്മെ ഒരു പാഠം പഠിപ്പിക്കുകയാണ് മനുഷ്യർക്ക് പ്രകൃതിയോടുളള ചൂഷണമനോഭാവമാണ് വന്യജീവികളിൽ നിലനിന്നിരുന്ന മാരകരോഗങ്ങളെ മനുഷ്യരിലേക്ക് എത്തിച്ചത്. മനുഷ്യരിൽ പടർന്നുപിടിക്കന്ന പകർച്ചവ്യാധികളിൽ 75%ത്തോളവും വന്യജീവികളിൽ നിന്നാണ്ഇനിയും ഇങ്ങനെയുള്ള രോഗങ്ങൾ പകർന്നു പിടിക്കാതിരിക്കാനായിആഗോളതാപനം ,ഖനനം. വന്യജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചുകൊണ്ടുള്ള കൃഷി ,കെട്ടിട നിർമ്മാണംതുടങ്ങിയവ നിയന്ത്രിച്ചേ മതിയാകൂ.
രാജ്യമൊട്ടാകെയുള്ളഅടച്ചിടൽ,കർഫ്യൂ എയർ പോർട്ടുകളിലെ വിശധമായ പരിശോധന ,ക്വാറൻറയിൻ തുടങ്ങിയ മുൻകരുതലുകൾ കൊണ്ടുമാത്രമേ രോഗനിയന്ത്രണംസാധ്യമാകുകയുള്ളു. പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമാണ് ഇതിനെചെറുക്കാൻ നമുക്കു മുൻപിലുള്ള, ഒരേഒരു മാർ ഗ്ഗം. മരുന്നുകൾ എത്തുംവരെഇതിനുശ്രമിക്കണം . ഇടക്കിടെ സോപ്പോ, ആൽക്കഹോൾ അടങ്ങിയ ഹാൻറ്വഷോ ഉപയോഗിച്ച്20 സെക്കന്റ് എങ്കിലും കൈ കഴുകണം . വ്യക്തി ശുചിത്വവും പരിസരശുചിത്വവം പാലിക്കുക,സാമൂഹിക അകലംപാലിക്കുക, രോഗമുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. രോഗലക്ഷണമുള്ളവരുമായിസംസാരിക്കുമ്പോൾ ഒരുമീറ്റർ അകലംപാലിക്കുക . മനസ്സും ശരീരവും പരിസരവും ശുചിയാക്കി വയ്ക്കണം . അമിതഭയം,ഉത്ക്കണ്ഠ, വിഷാദം എന്നിവ ആരോഗ്യത്തെ ബാധിക്കും . പരിഭ്രമിക്കാതിരിക്കുക, ശുഭാപ്തിവിശ്വാസമുണ്ടാക്കുക എന്നിവ തുണയാകും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|