എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം

ഹൈജീൻ എന്ന പദകരരത്തിനും സാനിറ്റേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവരിക്കാൻ വേണ്ടി പണ്ടുള്ളവർ ഉപയോഗിക്കുന്ന ഒരു വാക്കാണ് ശുചിത്വം. ഈ ശുചിത്വത്തെ പണ്ടുള്ള മഹാന്മാരെല്ലാം ഒരു പാട് തരത്തിലാക്കിയിട്ടുണ്ട് അതിൽ ഏറ്റവും പ്രധാനപെട്ടതാണ് വ്യക്തി ശുചിത്വം.

നമ്മുടെ ലോകത്ത് ഇപ്പോൾ കാണപ്പെടുന്ന ഈ വൈറസിനെ നശിപ്പിക്കാൻ നമ്മളിലോടു ആവിശ്യ പെടുന്നതും ഈ ഒരു കാര്യം മാത്രമാണ്. പരിസര വൃത്തി, വെടുപ്പു ,ശുദ്ധി ,മാലിന്യ സംസ്കാരം ,കൊതുക് നിവാരണം ഇതൊക്കെ വ്യക്തി ശുചിത്വത്തിൽ പെട്ട ഒരു കാര്യമാണ്. ഇതൊക്കെ നമ്മൾ പിന്തുടർന്നാൽ നമ്മുക്ക് രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ പറ്റും.

ശുചിത്വത്തെ ആദാരമാക്കിയിട്ടുള്ള മറ്റൊന്നാണ് രോഗ പ്രതിരോധം. രോഗ പ്രതിരോധ ശക്തി നമ്മളിൽ നാം തന്നയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. രോഗം പ്രതിരോധിക്കാൻ മരുന്നുകൾ മാത്രം പോരാ അതിനു വേണ്ടി നമ്മൾ പരിശ്രമിക്കുകയും വേണം. അതിനു വേണ്ടി ഒന്നാമതായി ചെയ്യണ്ട കാര്യമാണ് രാസവളം ചേർക്കാത്ത വീട്ടിൽ താനെ കൃഷി ചെയ്ത പഴവർഗങ്ങൾ കഴിക്കണം. പിന്നെ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുകയും വേണം.

ഇതിനെ രണ്ടിനെയും കൂടിയോജിപ്പിക്കുന്ന ഒന്നാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതി സംരക്ഷണം ഏറ്റവും കൂടുതൽ ആവിശ്യമായ ഒരു കാലഘട്ടമാണിത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും താളം തെറ്റിക്കും. അത് മനുഷ്യൻമാരുടെ നിലനിൽപ്പിന് ദോഷം ചെയ്യും. ഇതൊരു തെറ്റായ നിഗമനം അല്ല മറിച്ച് ഈ ലോകത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സത്യമാണ്. . . . . .


Hiba fathima
9 B എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം