എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/അക്ഷരവൃക്ഷം/തിരിച്ചു വരവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചു വരവ്

തിരിച്ചു വരവ്

മാളു മുറ്റത്തേക്കിറങ്ങി പറമ്പിൽ കയറി അവിടെയൊന്ന് കണ്ണോടിച്ചു. ഓരോന്നിലും സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു അവിടെയാകെ ചപ്പും ചവറും മറ്റു മാലിന്യങ്ങളും. കാലങ്ങളായി ആരും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത സ്ഥലം. അച്ഛൻ സിവിൽ എഞ്ചിനീയർ അമ്മ ഡോക്ടർ ആകെയുള്ള മകൾ മാളു പത്താം ക്ലാസ്സിൽ പഠിക്കുന്നു. എല്ലാവരും തിരക്കുള്ളവർ, രാവിലെ പോകുന്നു വളരെ വൈകി തിരിച്ചെത്തുന്നു. അതിനിടയിൽ ആർക്കാണ് വീടും പറമ്പുമൊക്കെ നോക്കാൻ നേരം, വീട് വേലക്കാരി നോക്കും. പക്ഷെ പറമ്പ് പണ്ടാരോ നട്ട പ്ലാവിനാലും മാവിനാലും ഒരു കൂട്ടം മാലിന്യങ്ങളാലും നിറഞ്ഞു നിന്നു. വർഷത്തിൽ ആർക്കോ വേണ്ടി കായ്ച്ചു പഴുത്തു വീണു കെട്ടടിഞ്ഞു, ഇതൊന്നുമരുമറിഞ്ഞില്ല പകരം അവർ കടയിൽ നിന്ന് വാങ്ങിക്കൂട്ടും. ഇപ്പോൾ മിക്ക വീട്ടിലെയും അവസ്ഥ ഇത് തന്നെ. എന്തിന് വീട്ടിലുണ്ടാക്കുന്ന കായ്കനികൾ പോലും ആരും കാണുന്നില്ല അറിയുന്നില്ല ഫലമോ പ്രതിരോധ ശേഷിയില്ലാത്ത ശരീരവും കുറെ രോഗങ്ങളും മലിനമായ അന്തരീക്ഷവും. നാട് രോഗങ്ങൾ കൊണ്ട് നിബിഢമായി.

ഇപ്പോൾ ആർക്കും നേരമില്ല എന്ന് പറയാനാവില്ല, ലോക്ക് ഡൌൺ അല്ലെ സമയം ഇഷ്ടം പോലെ എല്ലാവരും ഉള്ളിലായി പ്രക്രതിയെ കണ്ടു അറിഞ്ഞു മാത്രമല്ല ഈ കൊറോണ വന്നതോടെ എല്ലാവരും നമ്മുടെ മാലാഖമാരുടെ വിലയറിഞ്ഞു.

മാളു അച്ഛനെയും അമ്മയെയും വിളിച്ചു പറമ്പ് കാണിച്ചു കൊടുത്തു. "അമ്മേ ഇതെത്ര mangoyum jackfruitum ആണ് ഇവിടെ ഉള്ളത്, ഇതൊക്കെ ആരാ കുഴിച്ചിട്ടേ?. . . . അങ്ങനെ പല സംശയങ്ങളുമായി അവർ ജോലി തുടങ്ങി പറമ്പങ്ങനെ തെളിഞ്ഞു വന്നു. അവരെ ഇളം തെന്നൽ മൃദുവായി തലോടി.

ലോക്ക് ഡൌൺ ആയിട്ട് പത്തു ദിവസമായി വീടിനും പറമ്പിനുമൊക്കെ പുതു ജീവൻ വച്ചു. നടൻ പഴങ്ങളുടെ രുചി മൂവരുടെയും നാവിൽ തത്തിക്കളിച്ചു. കടയിലേതിനേക്കാൾ എത്രയോ കേമം. ഹോട്ടലിലെ ഫാസ്റ്റഫുഡ് കഴിച്ചു മടുത്ത നാവിന് ഇപ്പോൾ നാടൻ വിഭവങ്ങളോട് പ്രിയം

"അമ്മക്ക് ഇത്ര ടേസ്റ്റുള്ള ഫുഡ്‌ ഉണ്ടാക്കാനറിഞ്ഞിട്ടാണോ ദിവസോം കടേന്നു വാങ്ങിക്കുന്നെ" മാളു ചോദിച്ചു. "അത് മോളെ അമ്മക്ക് എവിടുന്നാ നേരം", അമ്മ കാരണം നിരത്തി. "പക്ഷെ ആഴ്ചയിൽ ഹോസ്പിറ്റലിൽ പോകാൻ നേരമുണ്ട്. "കാര്യം അത്ര പന്തിയല്ലെന്ന് മനസ്സിലായ അച്ഛൻ മെല്ലെ മുങ്ങുന്നതിനിടയിൽ മാളു കയ്യോടെ പിടി കൂടി. "അച്ഛനെന്താ പറമ്പിൽ ഇറങ്ങാത്തെ". "അച്ഛന് ജോലിക്ക് പോണ്ടേ ". "അല്ലാ മോൾക്ക് ഇതിന്നും പറ്റില്ലേ "ഒന്നിച്ചായിരുന്നു ഇരുവരുടെയും ചോദ്യം. "അത് പിന്നെ എനിക്ക് സ്കൂളീ പോണ്ടേ ". ഇത് തന്നെയാ മോളെ എല്ലാരുടെയും അവസ്ഥ. ആർക്കും നേരമില്ല, ഏതുനേരവും ജോലി മാത്രം, പ്രകൃതിയെ മറന്ന്, ആരോഗ്യത്തെ മറന്ന്, എന്തിന് ചിരിക്കാൻ പോലും പലരും മറന്നു. " ഹും, ഈ കൊറോണ ചിലപ്പോൾ ഒരു ഓർമ്മപ്പെടുത്തലായിരിക്കും അല്ലെ അച്ഛാ ". . . . .

ആഴ്ചയിലൊരിക്കൽ ഹോസ്പിറ്റലിൽ കിടക്കൽ മാളുവിന് നിർബന്ധമായിരുന്നു. ഇപ്പോൾ മാളുവിന് അസുഖങ്ങളില്ല പൂർണ ആരോഗ്യവതി. വാട്സ്ആപ്പിലും മറ്റും ഇപ്പോൾ പലവിധവർത്തകൾ വരുന്നു സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാൻ പറ്റില്ല. "അച്ഛാ, ഈ പ്രധിരോധശേഷി രോഗങ്ങളെ തടുക്കാൻ മാത്രമല്ല അതിനേക്കാൾ വേഗത്തിൽ പടർന്നു പിടിക്കുന്ന കള്ള വാർത്തകളെ തടുക്കാൻ കൂടി വേണം "അവൾ വലിയ കണ്ടു പിടിത്തം നടത്തിയ പോലെ അച്ഛനെ നോക്കി. അത് ശെരിയാണെന്ന് അച്ഛനും സമ്മതിച്ചു.

ലോക്ക് ഡൌൺ ആയത് കൊണ്ട് റോഡിൽ വാഹനങ്ങളില്ല പൊടിപടലങ്ങളില്ല അങ്ങനെ പ്രകൃതിക്കാകെ ഒരു കുളിർമ സന്തോഷം സമാധാനം. മാളു പ്രതീക്ഷയിലാണ് ശുദ്ധിയായ മനസ്സും പുതിയ ശീലങ്ങളുമൊക്കെയായി നാം തിരിച്ചു വരും ഈ കാലവും കടന്ന് പോകും.

Fathimathul anshifa
10 E എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ