എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രോഗപ്രതിരോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് രോഗത്തെ പ്രതിരോധിക്കുവാനുള്ള ശരീരത്തിൻ്റെ കഴിവാണ് .കുട്ടികൾക്കും പ്രായമേറിയവർക്കും പൊതുവേ രോഗ പ്രതിരോധശേഷി കുറവാണ് .നമ്മുടെ ശരീരത്തിൻ്റെ രോഗ പ്രതിരോധ ശേഷി നിർണ്ണയിക്കുന്നത് നാം കഴിക്കുന്ന ആഹാരം ,ചുറ്റുപാട് ,ജീവിത സാഹചര്യം തുടങ്ങിയവയാണ്. രോഗ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ ചെറുക്കുവാനും അതിൽ നിന്ന് മുക്തി നേടാനും സാധിക്കുകയുള്ളൂ . പ്രധാനമായും നമുക്ക് രോഗ പ്രതിരോധ ശേഷി ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ് .ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ പഴങ്ങൾ ,പച്ചക്കറികൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം.കൂടാതെ ധാരാളം വെള്ളം കുടിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. മാത്രവുമല്ല ജംഗ് ഫുഡുകളും ,ഫാസ്റ്റ്ഫുഡുകളും പൂർണമായി ഒഴിവാക്കി ദിവസേന നല്ല വ്യായാമ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയാൽ രോഗ പ്രതിരോധശേഷി കൂടുകയും അതുമൂലം നല്ല ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുകയും ചെയ്യും .രോഗാണുക്കൾ പെരുകുന്നത് മലിനജലം, വുത്തിഹീനമായ അന്തരീക്ഷം ,വ്യക്തിശുചിത്വമില്ലായ്മ തുടങ്ങിയവ വഴിയാണ്. ഈ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ നമുക്ക് രോഗങ്ങൾ ഇല്ലാതെ സുഖമായി ജീവിക്കാം. സ്വാമി വിവേകാനന്ദൻ പറയുന്നതുപോലെ "A healthy body has a healthy mind."

നിവേദ് ആർ നായർ
3 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം