എം.ഒ.എൽ.പി.എസ് മുണ്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

യതീംഖാനയിലെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യസം നേടിയിരുന്നത് എടക്കര സ്‌കൂളിൽ ആയിരുന്നു. ഹൈസ്കൂൾ പഠനത്തിന് ക്രൈസ്റ്റ് കിംഗ് ഹൈസ്സ്‍കൂൾ മണിമൂളി, എം.പി.എം  ചുങ്കത്തറ എന്നീ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അക്കാലത്ത് മുണ്ടയിൽ നിന്ന് വളരെ പരിമിതമായ കൂട്ടികൾ മാത്രമേ സ്കൂളുകളിൽ പോയിരുന്നൊള്ളു.  ഒൻപത് മണിക്കും  പത്തു  മണിക്കും ഇടയിൽ കിഴക്കോട്ടേക്കും പടിഞ്ഞാറോട്ടും പോകുന്ന ബസുകൾ മുണ്ടയിൽ നിർത്താറില്ല എന്ന് ചിലർ നമ്മളെ കളിയാക്കി പറയാറുണ്ടായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം തേടാൻ മണിമൂളിയിലേക്കും ചുങ്കത്തറയിലേക്കും ആരും പോകുന്നില്ല എന്ന് സാരം വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റും മുണ്ട വാർഡിൽ നിന്നുള്ള മെമ്പറുമായിരുന്നു ഹംസാക്കയെ കുറച്ഛ് ഒന്നും അല്ല ഇത് പ്രയാസപ്പെടുത്തിയത്.ഇതിനു പരിഹാരമായി മുണ്ടയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണം എന്ന് ഹംസാക്ക അതിയായി ആഗ്രഹിച്ചു. സ്കൂൾ തുടങ്ങുന്നതിനു ആവിശ്യമായ സ്ഥലം കണ്ടത്താൻ ശ്രമം ആരംഭിച്ചു.സ്ഥലം വാങ്ങാനുള്ള പണമൊന്നും അത് യതീംഖാനക്ക് ഉണ്ടായിരുന്നില്ല. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മർഹൂം ചാക്കിരി അഹമ്മദ് കുട്ടി സാഹിബിനെ ഹംസാക്ക സമീപിച്ചു. മുണ്ടയിൽ ഒരു സ്കൂൾ അനുവദിക്കമെന്നും ആവശ്യമായത് എല്ലാം ഒരിക്കിക്കോളു എന്നും മന്ത്രി ഹംസാക്കയുടെ നിർദ്ദേശിച്ചു. ഹംസാക്ക വെല്ലാഞ്ചിറ കമ്മദ് ഹാജിയെ വീട്ടിലേക് വിളിപ്പിച്ചു. ഇന്ന്  എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അദ്ദേഹത്തിന്റെ ആയിരുന്നു.  മുണ്ടയിൽ നമുക്ക് ഒരു എൽ.പി സ്കൂൾ ലഭിക്കാൻ സാധ്യത ഉണ്ടെന്നും തനിക്ക് ഒരേക്കർ സ്ഥലം അതിനു വേണം എന്നും യതീഖാനയിൽ പണമില്ലായെന്നുള്ള വിവരം കമ്മദ് ഹാജിയെ അറിയിച്ചു. അണ്ടികുന്നിലുള്ള അദ്ദേഹത്തിന്റെ വക ഒരേക്കർ സ്ഥലം യതീംഖാനക് കടമായി നൽകിയാൽ നമ്മുടെ സ്കൂൾ വരുമെന്നും സ്കൂൾ വന്നാൽ നാടിൻറെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. അദ്ദേഹം സന്തോഷത്തോടെ അത് സമ്മതിച്ചു. സ്ഥലത്തിന്റെ രെജിസ്ടർഷൻ ചിലവ് പോലും തല്ക്കാലം അദ്ദേഹം വഹിക്കുകയായിരുന്നു. അതെല്ലാം പിന്നെ ഹംസാക്ക ഘട്ടം  ഘട്ടമായി തിരികെ നൽകുകയും ചെയ്തു. മുണ്ടയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് നാന്ദി കുറിച്ച എം ഒ എൽ പി സ്കൂൾ അങ്ങനെ 1976 ൽ മുണ്ട യതീംഖാനക്ക് കിഴിൽ ആരംഭിച്ചു