എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

കെട്ടിട സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്‌, മാത്സ് ലാബ്‌,ഐ.റ്റി ലാബ്‌ എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്‌. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 20 ടോയ്‌ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും 8 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം പെൺകുട്ടികൾക്ക് 26 ഉം ആൺകുട്ടികൾക്ക് 30 യുറിനലുകളുമാണുള്ളത്‌. ഈ ടോയ്‌ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 7 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി 2KV സോളാർ പാനൽ സ്ഥാപിച്ചു.

കളിസ്ഥലം

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് വിവിധ കായികശേഷി വർദ്ധിപ്പിക്കുന്നതിന് 2 ഷട്ടിൽ ബാഡ്മിന്റൺ കോർട്ടും , ഒരു ബാസ്ക്കറ്റ് ബോൾ കോർട്ടും നിർമ്മിച്ചട്ടുണ്ട്. അയൽപ്പക്ക വിദ്യാലയങ്ങളിലെ കുട്ടികൾ ഇവിടെ സ്ഥിരമായി കളിക്കാൻ എത്താറുണ്ട്. പൂർണ്ണമായി പണികഴിക്കപ്പെട്ട ചുറ്റുമതിലാണ് സ്കൂളിനുള്ളത്.

ഹൈടെക് സൗകര്യങ്ങൾ

പൂങ്കാവ് സ്കൂളും ഹൈടെക്ക്

ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകൾ ഹൈടെക്ക് ആവുന്നതിന്റ ഭാഗമായി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പതിനെട്ട്‌ ക്ലാസ് റൂമുകളിൽ ഡിജിറ്റൽ ക്ലാസ് റൂം സംവിധാനങ്ങൾ ഏർപ്പെടുത്തി . നവീകരിച്ച ഹൈടെക്ക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം കേരള ധനകാര്യ- കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ്‌ ഐസക്ക് എം എൽ എ നിർവഹിച്ചു . 18 ക്ലാസ്മുറികൾ ഹൈടെക് ആക്കുകവഴി, ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.

ഇന്ററാക്ടീവ് ചാനലും സ്ടുഡിയോയും -- ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പ്പരം ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ സജ്ജീകരിച്ചു. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചർച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ഒരു ലളിതമായ രീതിയിലുള്ള ഒരു സ്റ്റുഡിയോയും നിർമ്മിച്ചു. ചാനലിൽ നിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്റെറാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്. പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവല്ക്കരണ സെമിനാറുകളും ചർച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തനന്നെ അസംബ്ലി നടത്താനും സ്കൂളിൽ ചാനൽ വഴി നടക്കുന്ന എല്ലാ പരിപാടികളും വീഡിയോ റെക്കോർഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും സാധിക്കുന്നു. ടെക്ജെൻഷിയ എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് ഈ സ്റ്റുഡിയോയ്ക്ക് വേണ്ട സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ സൗജന്യമായി സജ്ജീകരിച്ച് നൽകിയത്.

നവീകരിച്ച ഐ.റ്റി ലാബ്‌ -- 50 ഡെസ്ക്ടോപ്പ് കമ്പ്യുട്ടറുകൾ സജ്ജീകരിക്കുവാൻ തക്ക വിധത്തിലുള്ള കുബിക്കിളുകൾ . ഒരു ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് ലാബ്‌ ഉപയോഗിക്കുവാനുള്ള സൗകര്യം.


ഡിജിറ്റൽ ലൈബ്രറി-- ഡിജിറ്റൽ വായന പ്രോത്സാഹിപ്പിക്കുന്നതിനും ആയാസരഹിതമാക്കുന്നതിനുമായി ഇ- ink ഡിസ്പ്ലേ ഉള്ള കിന്ഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കി. സൗജന്യമായി ഇപ്പോൾ ലഭിക്കുന്ന ഒട്ടുമിക്ക ഈ ബുക്കുകൾ എല്ലാം തന്നെ ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികള്ക്ക് ഊഴമിട്ട് പുസ്തകം വായിക്കുവാനുള്ള സൗകര്യം ഒരുക്കുന്നു.


സ്കൂൾ വെബ്‌സൈറ്റ്-- 2008 മുതൽ സ്കൂൾ രജതജൂബിലി സമ്മാനമായി പൂർവ്വ വിദ്യാർഥികൾ സ്കൂൾ വെബ്‌സൈറ്റ് നിർമ്മിച്ചു നല്കി. www.mihs.in എന്ന വെബ്സൈറ്റ് പൊതുജനങ്ങളെ അറിയിക്കേണ്ട സ്കൂൾ സംബന്ധമായ എല്ലാ കാര്യങ്ങളും കൃത്യതയോടെ അപ്ഡേറ്റ് ചെയ്യുന്നു. ഇതിനായി കുട്ടികളുടെയും അധ്യാപകരുടെയും ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു.


ആദ്യത്തെ QR സ്കൂ‍ൾ-- സ്കൂളിനു മുന്നിലും ക്ലാസ് മുറികൾക്ക് മുന്നിലും QR കോഡ്‌ സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ് സ്കൂൾ വെബ്സൈറ്റിലേക്കും, സ്കൂളിന്റെ ഫേസ്‌ബുക്ക്‌ പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്സൈറ്റിലെ പേജിലേക്ക് ഉള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാർഥികളുടെ പേജിൽ ഉള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ -പഠ്യേതര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ്‌ കണ്ടെന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും ഒരു ടീം പ്രവർത്തിക്കുന്നു.


ഐ.റ്റി മ്യുസിയം-- വിവരസാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിനുള്ള ഒരു ചെറിയ മ്യുസിയം സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ കാലഘട്ടത്തിലെ ഐ.റ്റി ഉപകരണങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയെപറ്റി അറിയുവാനും പഠിക്കുവാനും ഈ മ്യുസിയം സഹായിക്കുന്നു.


ഹൈടെക് സന്ദർശനങ്ങൾ


അടൽ ടിങ്കറിംഗ് ലാബ്‌

ജൈവവൈവിദ്ധ്യ പാർക്ക്

ജൈവകൃഷി
ശലഭോധ്യാനം
വെർട്ടിക്കൽ ഗാർഡൻ
തേനീച്ചക്കൂട് [[പ്രമാണം:|250px]]
ഔഷധസസ്യത്തോട്ടം

മറ്റ് സൗകര്യങ്ങൾ

സ്കൂളിലെ മാലിന്യ സംസ്ക്കരണത്തിനായി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളം ലഭ്യമാക്കുന്നതിനായി മഴവെള്ള സംഭരണിയും, ആർ. ഓ പ്ലാന്റും സ്ഥാപിച്ചുട്ടുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടി വളരെ ചിട്ടയോടും കൃത്യതയോടും കൂടി നടന്നു വരുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി LPG സംവിധാനത്തോടുകൂടിയ പ്രത്യേകമായ പാചകപ്പുര ഇവിടെ നിർമ്മിചച്ചിട്ടുണ്ട്. ഇവിടേക്കാവശ്യമായ പാചകത്തൊഴിലാളിയെ നിയമിച്ചിട്ടുണ്ട്.