എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സ്നേഹിച്ച പട്ടാളക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സ്നേഹിച്ച പട്ടാളക്കാരൻ

നയനമനോഹരമായ പുഴകളും മലകളും കൊച്ചരുവികളും പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങളും വെള്ളച്ചാട്ടങ്ങളും ഒത്തിണങ്ങിയ കേരളം എന്ന അതിമനോഹരമായ നാട്. അവിടുത്തെ ഒരു കൊച്ചു ഗ്രാമം. മലകളും പുഴകളും അരുവികളും പാൽനിറത്തിൽ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളും പച്ചവിരിച്ച നെൽപ്പാടങ്ങളും വനങ്ങളും പക്ഷികളും മൃഗങ്ങളും അങ്ങനെ എല്ലാം ഉൾപ്പെടുന്ന ഗ്രാമം-മാനാക്കാവ്. മാനാക്കാവ് എന്ന കൊച്ചു ഗ്രാമം.

മാനാക്കാവ് എന്ന ഗ്രാമത്തിലെ എല്ലാ നാട്ടുകാർക്കും വീട്ടുകാർക്കും ഇഷ്ടമുള്ള ആളാണ് നമ്മുടെ "പട്ടാളക്കാരൻ മനു”. മനുവിന് പ്രകൃതിയേയും പരിസ്ഥിതിയെയും ഒരുപാട് ഇഷ്ടമാണ് . അവന്റെ വീടിനടുത്ത് ഒരു കാവുണ്ട്. ആ കാവിന്റെ പേരാണ് ആ ഗ്രാമത്തിനും. മനുവിന് ആ കാവും പരിസരവും വളരെയേറെ ഇഷ്ടമാണ്.ആ കാവിൽ ഇടതൂർന്നു നിൽക്കുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അങ്ങനെ ഒരുപാട് സസ്യജാലങ്ങളും ഉണ്ട്. അവിടെ ഒരു ദേവിയുടെ അമ്പലവും ഉണ്ട്. മനുവിന് പട്ടാളത്തിൽ ജോലി കിട്ടി എന്നറിഞ്ഞ് അവൻ ഭയങ്കര സന്തോഷത്തിലാണ് .അവൻ പ്രകൃതിയെ ഇഷ്ടപ്പെടാനുള്ള കാരണം അവന്റെ ചാക്കോ മാഷാണ്. അവൻ സ്കൂളിലെ ഒരു മികച്ച വിദ്യാർത്ഥിയാണ് . സ്കൂളിലെ എല്ലാവർക്കും അവനെ ഇഷ്ടമാണ്. അവന് ആദ്യമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ചാക്കോ മാഷ് നൽകിയ പേര തൈ ആണ് അവൻറെ ജീവിതത്തെ മാറ്റിമറിച്ചത് .അവൻ ആ പേര തൈ അന്നു തന്നെ കൊണ്ടുപോയി നട്ടു വെച്ചു. അവൻ അതിന് എന്നും വെള്ളവും വളവും നൽക‍ും. അവൻറെ സ്കൂളിലും പച്ചക്കറി കൃഷിയുണ്ട് . ഇതിന് നേതൃത്വം കൊടുക്കുന്നത് ചാക്കോ മാഷാണ്. അവൻ കൃഷിയെപറ്റി എല്ലാ സംശയങ്ങളും ചോദിക്കുന്നത് ചാക്കോ മാഷിനോടാണ്.

അവൻ എന്നും ആ പേരയ്ക്ക് വെള്ളവും വളവും നൽകും. അവന് പേരയോട് സംസാരിക്കും. ഒരു തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ക്വിസ് അവരുടെ സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം അവനായിരുന്നു ലഭിച്ചത്. അതുകഴിഞ്ഞ് അവരോട് എല്ലാവരോടും നിങ്ങൾക്ക് ആരാകണം എന്ന് ചോദിച്ചപ്പോൾ മറുപടിയായി മനു പറഞ്ഞത് ഇങ്ങനെയായിരുന്നു. "മഹാത്മാഗാന്ധിയെ പോലെയോ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയെ പോലെയോ മദർ തെരേസയെ പോലെയോ ഒന്നും ആകണ്ട. നമ്മുടെ ഇന്ത്യയെ സ്നേഹിക്കുന്ന പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ സ്നേഹിക്കുന്ന ഒരു പട്ടാളക്കാരൻ ആകാൻ ആണ് എനിക്ക് ഇഷ്ടം"

അവിടെ നിന്ന എല്ലാവരും അറിയാതെ കയ്യടിച്ചു പോയി. അന്നുമുതൽ മനു വീട്ടിൽ കൃഷി ചെയ്യുന്നു. ഇപ്പോൾ മനുവിനെ വീട്ടിൽ ഒരു ഫാം തന്നെയുണ്ട്. അവൻ ഒരു ദിവസം അവൻറെ കൂട്ടുകാരൻറെ കൂടെ ഒരു യാത്ര പോയി. ആ യാത്ര അവന് ഒരിക്കലും മറക്കാൻ കഴിയില്ലായിരുന്നു. അവർ ആ യാത്ര പോയത് ഒരു വനത്തിലേക്ക് ആയിരുന്നു. അവിടെ ഒരുപാട് മൃഗങ്ങളെ അവർ കണ്ടു. അതിനിടയിൽ ഒരു അത്ഭുതം ഉണ്ടായി അവൻ ദിവസവും പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന അവന്റെ മാനാകാവിലമ്മ അവൻറെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അവൻ താൻ നട്ടുവളർത്തിയ പേരയ്ക്ക സംരക്ഷണം നൽകണം എന്നാണ് ആവശ്യപ്പെട്ടത്. ദേവി അത് സമ്മതിക്കുകയും ചെയ്തു. അവൻ പട്ടാളത്തിൽ പോകുന്നതിന് മുമ്പ് പറഞ്ഞു-അപരിചതയായ ഒരു അമ്മൂമ്മയെ കണ്ടാൽ നിങ്ങൾ ആട്ടിയകറ്റരുത് . കാരണം അത് ജീവനാണ് . എന്നെ ചിതയിൽ വയ്ക്കുമ്പോൾ ഞാൻ നട്ട എന്റെ പേരയിൽ നിന്ന് ഒരു കമ്പ് ഒടിച്ച് എൻറെ നെഞ്ചിൽ വച്ച് കത്തിക്കണം എന്ന് പറഞ്ഞ് മനു പട്ടാളക്യാമ്പിൽ ലേക്ക് പുറപ്പെട്ടു. അവന് എപ്പോഴും പേരെയെക്കുറിച്ചായിരുന്നു ചിന്ത. നാലുവർഷം കഴിഞ്ഞ് അവൻ ഒരു ജൂൺ അഞ്ചിന് മടങ്ങിവരികയാണ് . വീടിന് അരികിലെത്തിയപ്പോൾ തന്നെ കാറിൽ നിന്ന് ഇറങ്ങി അവൻ പേരയുടെ അരികിലെത്തി. അപ്പോൾ അവരുടെ പേരയിൽ അവനുവേണ്ടി ഉണ്ടായതുപോലെ ഒരു പേരയ്ക്ക. അവൻ അത് പറിച്ചു കൊണ്ട് എല്ലാവരെയും കൂട്ടി മാനാകാവിലേക്ക് നടന്നു. എന്നിട്ട് പേരയ്ക്ക മാനാകാവിലമ്മയ്ക്ക് നേർച്ച വെച്ചു. അവനു മാത്രം മാനാകാവിലമ്മയെ കാണാൻ പറ്റി.

നാലു വർഷങ്ങൾക്ക് ശേഷം അവൻ സ്കൂളിലെത്തി. അപ്പോൾ സ്കൂളിൽ പരിസ്ഥിതിദിനാഘോഷം നടക്കുകയായിരുന്നു. മനു ചാക്കോ മാഷിന് അടുത്തേക്ക് ചെന്നു. ചാക്കോ മാഷിനെ കയ്യിലിരുന്ന പ്ലാവിൻ തൈ അവൻ സ്കൂളിൽ നട്ടു. സ്കൂളിലെ പച്ചക്കറി ഫാമിലേക്ക് അവൻ കുറെയേറെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മനുവിന്റെ അമ്മ വന്നു അവനെ വിളിച്ചുണർത്തി. മനു ചോദിച്ചു "ചാക്കോ മാഷ് എവിടെ? മീനാക്ഷിക്കുട്ടി എവിടെ ?"അപ്പോഴാണ് അവൻ അറിഞ്ഞത് പരിസ്ഥിതിയെ സ്നേഹിച്ച പട്ടാളക്കാരൻ എന്നത് വെറും ഒരു സ്വപ്നമായിരുന്നു. അറിയാതെ അവൻറെ കണ്ണുകൾ ഒന്ന് ചിമ്മുക മാത്രം ചെയ്തു.

ഗോപിക ആർ. നായർ
7 എ , എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ

.....തിരികെ പോകാം.....