എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി അതി മനോഹരമാണ്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും തോടും പുഴകളും അതി സുന്ദരികളാണ്. നമുക്ക് ചുറ്റും പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളും പാറിപ്പറക്കുന്നു. പാടത്ത് നെല്ല് കൃഷി ചെയ്യുന്നു. നെൽകൃഷിയുടെ ഘട്ടങ്ങൾ പലതാണ്. നിലമൊരുക്കൽ, വിത്ത് വിതക്കൽ, ഞാറ് നടൽ, വെള്ളവും വളവും നൽകൽ, കള പറിക്കൽ, നെല്ല് കൊയ്യൽ, കറ്റ മെതിക്കൽ, അങ്ങനെ പലതും... പക്ഷെ ഇനി അതൊന്നും കാണാൻ കഴിയില്ല. പാടങ്ങൾ നികത്തി വലിയ വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. കുളങ്ങൾ മണ്ണിട്ട് മൂടി. കൃഷിസ്ഥലങ്ങൾ മുഴുവനും മണ്ണിട്ട് നികത്തി. ഇനി നമ്മൾ എവിടെ കൃഷി ചെയ്യും? ആരും കൃഷി ചെയ്യാതിരുന്നാൽ നാം എന്തു കഴിക്കും? കൃഷിയിടങ്ങൾ സംരക്ഷിച്ചേ മതിയാവൂ. കൃഷി ഇല്ലാത്ത ഒരു നാട്ടിൽ നമുക്ക് എങ്ങനെ ജീവിക്കാൻ കഴിയും? നമുക്ക് ഭക്ഷണം ആവശ്യമാണ്. നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെ ചീത്തയാക്കുന്നു. ഇപ്പോൾ കൊറോണ എന്ന മഹാമാരി വന്നു നമ്മുടെ നാട് ഭക്ഷ്യ ക്ഷാമം നേരിടുന്നു. ഇവിടെ കൃഷി ഉണ്ടായിരുന്നെങ്കിൽ നമ്മൾ ഈ ക്ഷാമം നേരിടേണ്ടി വരില്ലായിരുന്നു. ഇനിയെങ്കിലും നമ്മൾ നമുക്ക് ചുറ്റും ധാരാളം പച്ചക്കറികളും ഭക്ഷ്യ വിഭവങ്ങളും മരങ്ങളും കൃഷികളും ചെയ്യുമെന്ന് ഒരുമിച്ച് ഒരുമനസ്സോടെ പ്രതിജ്ഞ ചെയ്യാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം