എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
അപ്രതീക്ഷിതമായിട്ടായിരുന്നു ഞങ്ങളുടെ സ്കൂൾ പൂട്ടിയത്.പെട്ടന്ന് വന്ന ആ വാർത്തയറിഞ്ഞ് അന്ന് തന്നെ ഒട്ടും മുന്നൊരുക്കമില്ലാതെ സെന്റോഫും നടന്നു.എല്ലാവർക്കും സ്കൂൾ പൂട്ടിയതിന്റെയും പരീക്ഷ ഇല്ലാത്തതിന്റെയും സന്തോഷം. പിന്നീടുള്ള നാളുകൾ വീടിനകത്ത് ആയിരുന്നു. ആദ്യത്തെ കുറച്ച് നാളുകൾ വീടിനകം എൻജോയ് ചെയ്തു. പിന്നീട് അത് മടുപ്പിലേക്ക് വഴിമാറി. ഞങ്ങൾക്ക് വീട്ടിൽ ഉപ്പയോടൊപ്പം കളിക്കാൻ മാസങ്ങളോളം അവസരം ലഭിച്ചു. ഞങ്ങൾ മണ്ണപ്പം ചുട്ടും സാറ്റ് കളിച്ചും കഴിഞ്ഞ് കൂടി. പഴയ കാലത്തിലേക്കാണ് ഈ കൊറോണ എന്ന മഹാമാരി കൊണ്ട് വന്നത്. ചക്കയും ചക്കക്കുരുവും നാട്ടിലെ താരങ്ങളായി. ചക്ക കൊണ്ട് ഒരു നൂറ് കൂട്ടംവിഭവങ്ങളായി .ലോക്ക് ഡൗൺ അവസാനം വെച്ച് വീണ്ടും ദീർഘിപ്പിക്കുന്നത് വളരെ മടുപ്പോടെയാണ് അംഗീകരിച്ചത്.പിന്നീട് മാസ്ക്കും സാനിറ്റൈസറും വീട്ടിലെ നിത്യക്കാരനായി.
സ്കൂൾ പൂട്ടിയപ്പോളുള്ള സന്തോഷം പതിയെ സങ്കടമായി.പെരുന്നാളും വിരുന്ന് പോക്കും പള്ളി നമസ്കാരങ്ങളും കൊറോണ എടുത്തു. പലയിടത്തും പല സഹായ പ്രവർത്തനങ്ങളും നടന്നിരുന്നു. കൊറോണ കാലം തെരുവിന്റെ മക്കൾക്ക് ആശ്വാസമായിരുന്നു. അവരെ സംരക്ഷിക്കാനും അവർക്ക് ഭക്ഷണം നൽകാനും പെട്ടന്ന് തന്നെ നീക്കങ്ങൾ സംഭവിച്ചിരുന്നു.
കൊറോണക്കാലം പരിസ്ഥിതിയെയും ഒരുപാട് സന്തോഷിപ്പിച്ചു. ഓസോൺ പാളിയുടെ ഏറ്റവും വലിയ ദ്വാരം അടഞ്ഞു. പലരും കൃഷിയിലേക്ക് ഇറങ്ങിച്ചെന്നു .ഞങ്ങൾ പച്ചക്കറി നട്ടു. വെണ്ട, മുളക്, ചീര, മാവ്, അങ്ങനയൊക്കെ. കൊറോണക്കാലത്ത് നാം വൃത്തിയും ശുചിത്വവും പഠിച്ചു.
കൊറോണക്കാലത്ത് നാം മറക്കാത്ത ചിലരുണ്ട്. നമ്മുടെ സർക്കാറും അതിലുപരി ആരോഗ്യ പ്രവർത്തകർ ഡോക്ടർമാർ നഴ്സുമാർ പോലീസ് തുടങ്ങി ഒട്ടേറെ മനുഷ്യന്മാർ ഈ മഹാമാരിക്ക് ചങ്ങല ഇടാനായി പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഊണും ഉറക്കവും ഒഴിച്ച് അവർ നമുക്ക് കരുതലാകുന്നു. ഇവർക്ക് എന്റെയും ഈ കേരളക്കാരുടെയും പേരിൽ ഒരായിരം "നന്ദി" ഇവർക്ക് നല്ലത് വരട്ടെ എന്ന് പ്രത്യാശിച്ച് കൊണ്ട് ഈ കൊറോണ എന്ന മഹാമാരിയുമായിട്ടുള്ള പോരാട്ടത്തിൽ ജീവൻ അർപ്പിച്ച ലോകത്തിലെ ആരോഗ്യ പ്രവർത്തകർക്ക് "അന്ത്യാേപചാരം അർപ്പിക്കുന്നു."
ഹൈഫ ടി
4 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം