എം.എൽ.പി.എസ് തളിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം.എൽ.പി.എസ് തളിക്കുളം
24508-SCHOOL.jpg
വിലാസം
തളിക്കുളം ഇടശ്ശേരി

ജി.എം.എൽ .പി .സ്‌കൂൾ തളിക്കുളം നോർത്ത്

എടശ്ശേരി [പി .ഒ ]

തളിക്കുളം
,
680569
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04872607900
ഇമെയിൽgmlpsthalikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24508 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീജ ടി എ
അവസാനം തിരുത്തിയത്
20-01-2024SINCY XAVIER


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എം.എൽ.പി.എസ് തളിക്കുളം.

ചരിത്രം

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ തളിക്കുളം പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഇടശ്ശേരി സെന്ററിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി 15 സെന്റ് സ്ഥലത്ത്‌ ഇ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1917 ൽ ആണ് ഇ സ്‌കൂൾ പ്രവർത്തനമാരംഭിച്ചത്. അപ്പോൾ ഇടശ്ശേരി സെന്ററിൽ എൻ എച് 17 നു പടിഞ്ഞാറു ഭാഗത്താണ് സ്ഥിതി ചെയ്തിരുന്നത്. 95 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇ സ്കൂൾ കാർസർകോഡ് നിന്നും തളിക്കുളത്ത് വന്നു താമസമുറപ്പിച്ച ശ്രീ. കുഞ്ഞുമുഹമ്മദ് മാഷാണ് സ്ഥാപിച്ചത്. അക്കാലത്തു മുസ്ലിം പെൺകുട്ടികൾക്ക് മത പഠനത്തിനുള്ള സൗകര്യം കുറവായിരുന്നു. അവർക്ക് പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. രാവിലെ 7 മണി മുതൽ 9 മാണി വരെ മതപഠനവും തുടർന്ന് 4 മണി വരെ സ്കൂൾ വിദ്യാഭ്യാസവും നടത്തി വന്നു. ആദ്യകാലങ്ങളിൽ ഒന്നാം തരം മുതൽ അഞ്ചാം തരാം വരെയാണ് അധ്യയനം നടന്നിരുന്നഅത്ത്. പിന്നീട് നാലാം തരം വരെയായി ചുരുങ്ങുകയായിരുന്നു. അക്കാലത്തു അധ്യാപകനിയമനവും ശമ്പളവിതരണവും സാരക്കാരിൽ നിന്നയായിരുന്നില്ല. ശ്രീ കുഞ്ഞുമൊയിദീൻ മാഷിന്റെ ചുമതലയിലായിരുന്നു അത് നടന്നിരുന്നത്. കുട്ടികളിൽ നിന്ന് ചെറിയ തുക ഫീസ് ഈടാക്കിയായിരുന്നു ഇത് നിർവഹിച്ചിരുന്നത്.

പി.ടി.ഭാസ്കരപ്പണിക്കർ മലബാർ ഡിസ്ട്രിക്ട് ബോർഡപ്രസിഡന്റായിരിക്കെ ഈ പള്ളിക്കൂടം ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. അതോടെ ബോർഡ് മാപ്പിള എൽ.പി സ്കൂളായി ഇത് രൂപാന്തരപ്പെട്ടു. ഐക്യകേരളപ്പിറവിക്ക് ശേഷം ശ്രീമാൻ ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്തു. അതിനെ തുടര്ന്നു ഈ വിദ്യാലയം ഗവെർന്മെന്റ് മാപ്പിള ലോർ പ്രൈമറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇവിടത്തെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.പി.വേലായുധൻ മാസ്റ്റർ ആയിരുന്നു. അന്ന് പ്രധാനധ്യാപകൻ ഉൾപ്പെട്ട മൂന്നുപേരാണ് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. എടശ്ശേരി മുസ്ലിം പള്ളിയോട് ചേർന്ന് മദ്രസവസതിയിൽ ഈ വിദ്യാലയത്തിൽ മതപഠനം നിർത്തി. തുടര്ന്നു അറബിക് ഒരു വിഷയമായി പഠിപ്പിച്ചു പോന്നു.

കാലപ്പഴക്കം കൊണ്ട് പഴകി ദ്രവിച്ച തകർന്നു വീഴാറായ കെട്ടിടം സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായില്ല.ഏത് സമയവും ഇടിഞ്ഞു വീഴുമായിരുന്ന ആ കെട്ടിടത്തിലേക്ക് കുഞ്ഞുങ്ങളെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെട്ടു. ഇതോടുകൂടി കുട്ടികളുടെ എണ്ണം ക്രമാതീതമായി ചുരുങ്ങുകയും ചെയ്തു. മികച്ച ഭൗതിക സാഹചര്യങ്ങളുമായി ചുറ്റിലും സ്വകാര്യ വിദ്യാലയങ്ങളുടെ എണ്ണം വർദ്ധിച്ചതും, ഇംഗ്ലീഹ് ഭാഷയോട് സമൂഹത്തിനുള്ള അടങ്ങാത്ത ആവേശവും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് മറ്റൊരു കാരണമായി. ഉറപ്പുള്ള കെട്ടിടത്തിന് വേണ്ടി പല തവണ ബന്ധപ്പെട്ടവർക്ക് അപേക്ഷ സമർപ്പിച്ചു. ഒടുവിൽ തളിക്കുളം പഞ്ചായത്ത് അപേക്ഷ സ്വീകരിക്കുകയും വാടക കെട്ടിടം എന്ന അവസ്ഥയിൽ നിന്ന് മാറി സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാകുന്നതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു. ഇടശ്ശേരിയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റര് പടിഞ്ഞാറു മാറി 15 സെന്റ് സ്ഥലം പഞ്ചായത്തും മുൻസ്ഥല ഉടമ അമീറുദ്ധീൻഷായും ചേർന്ന് പഞ്ചായത്തിന്റെ പേരിൽ വാങ്ങിയിട്ട്. എന്നിട്ടും വര്ഷങ്ങളോളം പഴയ കെട്ടിടത്തിൽ തന്നെ വിദ്യാലയം പ്രവർത്തിച്ചു. അപ്പോഴേക്കും വിരലിൽ എണ്ണാവുന്ന വിദ്യാർത്ഥികൾ മാത്രമായി സ്കൂൾ ചുരുങ്ങി. ഇതിനിടയിൽ സ്കൂളിന്റെ പുരോഗതിക്ക് സഹായകമാകും എന്ന പ്രതീക്ഷയാൽ, കെട്ടിടമില്ലാതെ വിഷമിച്ചു നിന്നിരുന്ന ഒരു അംഗൻവാടിയെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു ക്ലാസ് മുറിയിൽ തതാല്ക്കാലികമായി പ്രവർത്തിക്കുന്നതിന് അനുവാദം നൽകി. വർഷത്തിൽ തകർന്നു വീണ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ മുറ്റത്ത് ഷീറ്റുകൊണ്ട് മേഞ്ഞ ഒരു ഷെഡ് പണിതു. 2007 ലെ ജൂൺ മാസത്തിൽ തകർത്തുപെയ്ത മഴയിലും ശക്തമായ കാറ്റിലും സ്കൂൾ നിലം പറ്റി. തുടർന്ന് പുതുകുളങ്ങരയുള്ള വാടകക്കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി. ഒപ്പം അംഗൻവാടിയും മാറി.


2 ക്ലാസ് മുറികളും ഒരു ഓഫീസിൽ മുറിയും അടങ്ങിയ കെട്ടിടം പണിയുന്നതിനുള്ള രേഖകൾ എത്രയും പെട്ടന്നുതന്നെ അന്നത്തെ ഹെഡ്മാസ്റ്റർ അബ്ദുൽ റഹ്മാൻ മാസ്റ്റർ ശരിയാക്കുകയുണ്ടായി. ഇതിനിടയിൽ ഈ ഹെഡ് മാസ്റ്റർ സ്ഥലം മാറിപോവുകയും സീനിയർ ടീച്ചരായ ശ്രീലത പി.ഡി.ഇന്ചാര്ജ് എടുക്കുകയും ചെയ്തസമയത്താണ് ഈ സ്കൂൾ ഈ സ്കൂളിന്റെ കല്ലിടൽ കർമ്മം നടന്നത്. 2009 ഓഗസ്റ്റ് 28 ന് ബഹുമാനപ്പെട്ട MLA പ്രതാപൻ തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബാബു വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയപ്രകാശ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്ലിടൽ കർമ്മം നടന്നത്. 09-09-2009 ൽ പി.സി.റോസ് മേരി ടീച്ചർ ഹെഡ്മാസ്റ്റർ സ്ഥാനം ഏറ്റെടുത്തു. പി.ടി.എ.പ്രസിഡന്റായ പി.ബി.മുഹമ്മദിന്റെ നേതൃത്വത്തിൽ ഒരു നിർമാണ കമ്മിറ്റി രുപീകരിച്ചിരുന്നു. ആ കമ്മിറ്റി സഹായത്തോടെ ഏകദേശം 10 മാസം കൊണ്ട് സ്കൂൾ നിർമാണം പൂർത്തീകരിച്ചു. എന്നാൽ ചില സാങ്കേതിക ബുന്ധിമുട്ടുകൾ മൂലം സ്കൂൾ അത് ഉദ്ഘടാനം വൈകി.

2010 സെപ്റ്റംബർ 3 ന് പുതിയകെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്തപ്രവർത്തനം ആരംഭിച്ചു. അതിനുശേഷം SSA ഫണ്ട് ഉപയോഗിച്ചു രണ്ടു ഗേൾസ് ടോയ്‌ലറ്റ് നിർമ്മിച്ചു.


ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് റൂം, ഇരു നില കെട്ടിടം, സ്മാർട്ബോർഡ്‌ കമ്പ്യൂട്ടർ ഉൾപ്പടെ പഠനസഹായി, പൂന്തോട്ടം, ഊഞ്ഞാൽ,ഇരിപ്പിടം,ആമ്പൽക്കുളം

പാഠ്യേതര പ്രവർത്തനങ്ങൾ

കായികമേള

പഞ്ചായത്തിന്റെ പൂ കൃഷി

ആഘോഷങ്ങൾ

മുൻ സാരഥികൾ

  • നാരായണി ടീച്ചർ
  • എം.കെ.കുഞ്ഞുമുഹമ്മദ് മാസ്റ്റർ
  • അരവിന്ദാക്ഷൻ മാസ്റ്റർ
  • ക്ലാര ടീച്ചർ
  • രേണുക ടീച്ചർ
  • സതി പ്രഭ ടീച്ചർ
  • പുഷ്‌പാവതി ടീച്ചർ
  • ഭാനുമതി ടീച്ചർ
  • നിർമല ടീച്ചർ
  • അബ്ദുൽ റഹ്മാൻ മാസ്റ്റർ
  • റോസ് മേരീ ടീച്ചർ
  • അമ്മിണി ടീച്ചർ
  • ദേവകി ടീച്ചർ
  • ഓമന ടീച്ചർ
  • ദേവകി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് ഹുസൈൻ അഡ്വക്കേറ്റ് സബിത

നേട്ടങ്ങൾ അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എം.എൽ.പി.എസ്_തളിക്കുളം&oldid=2067094" എന്ന താളിൽനിന്ന് ശേഖരിച്ചത്