എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/മഹാമാരി തുലയട്ടെ നന്മ നിറയട്ടെ.........

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി തുലയട്ടെ നന്മ നിറയട്ടെ.........

ദൈവത്തിന്റെ സ്വന്തം നാടായ കേരം തിങ്ങിയാടുന്ന കേരളക്കര അനുഭവിച്ച ഏറ്റവും വലിയ ദുരന്തങ്ങളാണ് നിപ്പ, പ്രളയം, കോവിഡ് 19 എന്നിവ .മനുഷ്യന്റെ അതിരുകടന്ന പ്രവർത്തനങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ തന്നെയാണിവ. പ്രകൃതിയോട് കാണിച്ച ക്രൂരതകൾക്ക് അത് തന്ന തിരിച്ചടിയായാണിവ .

എന്നാലും കണ്ണിൽച്ചോരയുള്ളവരും ഈ മനുഷ്യരുടെ കൂട്ടത്തിലുണ്ട് .എല്ലാം മറന്ന് തന്റെ സഹോദരങ്ങൾ അനുഭവിക്കുന്ന സങ്കടങ്ങൾ അനുഭവിക്കാൻ അവർ സാന്നിഹിതരായിരിക്കുകയാണ്. ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണം നൽകിയും പാർപ്പിടമില്ലാത്തവരെ ക്യാമ്പുകളിൽ ആക്കിയും വസ്ത്രമില്ലാത്തവർക്ക് വസ്ത്രകട നൽകിയും അവർ നമ്മളെ ഒരു കരക്കെതിക്കാൻ വേണ്ടി പാടുപെടുന്നു .മാത്രമല്ല ഇങ്ങനെ നീണ്ടു കിടക്കുകയാണ് അവരുടെ സഹായത്തിന്റെ ലിസ്റ്റ് .

ഉദാഹരണത്തിന് പ്രളയകാലത്ത് മത്സ്യത്തൊഴിലാളികളും നമ്മുടെ നൗഷാദിക്കയും. കൊറോണ കാലത്ത് സർക്കാരും. പോലിസുകാരും ഇവർക്കുമില്ലേ കുടുംബവും മറ്റും അതെല്ലാം മാറ്റിവച്ചു നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി അവർ പോരാടുന്നു .

എന്നിട്ടും ചിലയാളുകൾ ലോക്ക്ഡൗണും നിയമവും ലംഗിച്ചു പുറത്തിറങ്ങി നടക്കുന്നു. നമ്മുടെ നാട്ടിലെ ആളുകളെ പറഞ്ഞു മനസ്സിലാക്കുന്നതിലുംനല്ലത്‌ കൊറോണയെ പറഞ്ഞു മനസ്സിലാക്കുന്നതാണ്.

ഒരു പോള പോലും കണ്ണടക്കാതെ രോഗികളെ ശുശ്രൂഷിക്കുന്ന ദൈവത്തിന്റെ സ്വന്തം മലാഘമാരും ഡോക്ടർമാരും. സ്വന്തം നാടിനുവേണ്ടി എന്തും നൽകാൻ സജ്ജമായ സർക്കാർ. ഐസുലേഷനുവേണ്ടി സ്ഥാപങ്ങൾ വിട്ട് നൽകുന്നവർ. ഇവർക്കൊന്നും നന്ദി പറഞ്ഞാൽ മതിയാവുകയില്ല .എന്ത് കൊടുത്താലും ഇവരോട് ഉള്ള കടപ്പാട് തീരുകയുമില്ല .കൈ കൂപ്പുന്നു ഇവർക്ക് മുന്നിൽ കേരളം നന്ദിയോടെ .

മാറാൻ നമ്മൾ തയാറാണെങ്കിൽ മാറി നിൽക്കാൻ നിപ്പയും പ്രളയവും കോറോണയുമെല്ലാം സാന്നിഹിതരാണ് .

. കാരുണ്യത്തിന്റെ കടലുകളായ ഇത്തരം ചില ആളുകൾ ഉള്ളപ്പോൾ തോൾക്കില്ല നമ്മുടെ കൊച്ചു കേരളം .വെറും കേരളമല്ല ഇത് കരളുറപ്പുള്ള കേരളം .

കാട്ടാളരധിവസിക്കുന്ന ഈ യവനിയിൽ ഇവരുടെ സ്നേഹസംഗീതം നിരർത്തമാവാതിരിക്കട്ടെ.......

മെഹ്ബിൻ
8 E എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം