എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ഇന്നലെ : ഇന്ന് : നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെ : ഇന്ന് : നാളെ

ഇന്നലെ ,

മുറ്റത്തും പറമ്പിലും റോഡിലുമെല്ലാം
ഞങ്ങൾ കളിച്ചുല്ലസിച്ചു
വീട്ടിലെ മാലിന്യ പ്ലാസ്റ്റിക്കുകൾ
വലിച്ചെറിഞ്ഞും
മുറ്റത്തെ വറ്റുകൾ കൊത്തിപ്പെറുക്കുന്ന
പക്ഷികിടാങ്ങളെ കല്ലെറിഞ്ഞും
കൈയൊന്നു കഴുകി കഴിക്കാൻ പറയുമ്പോ
അമ്മയെ കൊഞ്ഞനം കാണിച്ചു ഞങ്ങൾ

ഇന്ന് ,

വീട്ടിലെ മുറികളിൽ കുത്തിയിരിപ്പാണ്
പാർക്കുകളില്ല സിനിമകളും
മധുരം നുണയുന്ന പാർലറുകളും
പരാതികളില്ല പരിഭവവും എന്നാലും
തിരക്കിലാണ് ഞങ്ങൾ
വീടും പരിസരവും വൃത്തിയാക്കണം
ഡെങ്കി ,ചിക്കൻ ,എലിപ്പനി എന്നിവ
നമ്മളിൽ നിന്ന് അകറ്റി നിർത്താൻ
കൈകൾ കഴുകണം സോപ്പ് കൊണ്ടെപ്പോഴും
തുമ്മിയും ചുമച്ചും നടന്നിടുമ്പോൾ
തൂവാല കൊണ്ട് മറച്ചിടേണം
നല്ലൊരു നാടിന്റെ നല്ലൊരു നാളേക്കായ്
ഒന്നിച്ചിരുന്നു പ്രവർത്തിച്ചിടാം

നാളെ ,

നേരം പുലരുമ്പോൾ
കാണുന്ന സൂര്യനെന്തൊരു
ഭംഗിയാണെന്ന് അറിഞ്ഞിടേണം
മാലിന്യമില്ലാത്തെ ഈ മുറ്റത്തും ചുറ്റിലും
പാറിപ്പറക്കുന്ന പക്ഷികിടാങ്ങളെ
നിങ്ങടെ കൂടെ ഞങ്ങളും കളിച്ചിടെട്ടെ

നവനീത് കൃഷ്ണൻ
9 J എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത