എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ശുചിത്വ ഭൂമിയിൽ
ശുചിത്വ ഭൂമിയിൽ
നമ്മുടെ ജീവിതത്തിൽ നമ്മൾ പലപ്പോഴും ചെയ്യുന്നതാണ് വീടുകളിലെ വേസ്റ്റും, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകളും, മറ്റു ഭക്ഷ്യ അവശിഷ്ട്ടവും പുരയിടങ്ങളിലും, റോഡ് വാരങ്ങളിലും നിക്ഷേപിക്കുന്നത്. ഇതു പോലെ തന്നെ നമ്മൾ ഈ റോഡുകളും പുരയിടങ്ങളും, പൊതു സ്ഥലങ്ങളും ശുചിത്വം ഇല്ലാതെ ഇട്ടാൽ നമുക്ക് പല രോഗങ്ങളും, പകർച്ചാവ്യാധികളും വന്നു പിടിപെടാം. കേരളത്തിലെ ശുചിത്വമില്ലായ്മയുടെ കാര്യങ്ങൾ അധ്യാപകൻ അരവിന്ദ് എന്ന വിദ്യാർത്ഥിയിൽ എത്തിക്കുന്നത് മൂലം അരവിന്ദ് തന്റെ ജീവിതത്തിൽ കൂടുതൽ വൃത്തിയും അത് പരമായ കാര്യങ്ങളും കൊണ്ട് വന്നു. അത് അരവിന്ദൻ മറ്റ് വിദ്യാർത്ഥികളിലും ബന്ധുക്കളിലും എത്തിക്കാൻ തുടങ്ങി. അരവിന്ദൻ എന്ന കുട്ടിയുടെ കഥയാണ് നമ്മൽ ഇനി കേൾക്കാൻ പോകുന്നത്. പതിവ് പോലെ അരവിന്ദ് വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകാൻ ഇറങ്ങി. അരവിന്ദ് വീടിന്റെ മുറ്റത്തിറങ്ങിയപ്പോൾ കരിയിലകളുടെയും പ്ലാസ്റ്റിക്കവറുകളുടെയും കൂമ്പാരം ആയിരുന്നു. അവൻ റോഡിലേക്കിറങ്ങി സ്കൂളിലേക്ക് നടന്നു. വഴിയോരത്തുകൂടി പോകുമ്പോൾ അവന്റെ ശ്രദ്ധമുഴുവൻ വഴിയോരത്തും പൊതു സ്ഥലങ്ങളിലും കൂടി കിടക്കുന്ന വേസ്റ്റും പരിസരവൃത്തിയില്ലായ്മയുമായിരുന്നു. ബെൽ അടിച്ചു. ക്ലാസ്സിൽ കയറാൻ സമയമായി. അരവിന്ദ് ക്ലാസ്സിൽ കയറി. ആദ്യത്തെ പീരിയഡ് ആരാണെന്നു അവൻ ആലോചിച്ചു. ഒട്ടും വൈകാതെ തന്നെ രവി സർ ആണെന്ന് അവൻ മനസ്സിലാക്കി. രവി സർ ഒരു സാമൂഹിക ശാസ്ത്ര അധ്യാപകൻ ആയിരുന്നു. രവി സാർ ക്ലാസ്സിൽ വന്നതിന് ശേഷം അഞ്ചു മിനിറ്റ് മിണ്ടാതെ നിന്നു. എന്നിട്ട് കുട്ടികളോട് പുസ്തകം എല്ലാം മടക്കിവെക്കാൻ പറഞ്ഞു. ശേഷം രവി സർ ഒരു ചോദ്യം ചോദിച്ചു. "നിങ്ങളിൽ ആരെല്ലാമാണ് പൊതു സ്ഥലത്ത് അല്ലെങ്കിൽ വഴിയോരത്ത് മറ്റുള്ളവർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കണ്ടാൽ പ്രതികരിക്കുന്നത്"എന്ന് ചോദിച്ചു. അടുത്ത നിമിഷം തന്നെ എല്ലാ കുട്ടികളും ഒരുപോലെ ഒരേ മനസ്സോടെ ഞാൻ എന്ന് പറഞ്ഞുകൊണ്ട് കൈകൾ ഉയർത്തി. രവി സർ ഒട്ടും വൈകാതെ തന്നെ ഒരു ചോദ്യവുംകൂടി ചോദിച്ചു "നിങ്ങളിൽ ആരുടെ എല്ലാം വീടുകളിൽ മാലിന്യങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത വൃത്തിയും ശുചിത്വവും ഉള്ളതാണെന്ന് പൂർണമായും ഉറപ്പ് നൽകാൻ കഴിയും". ചില കുട്ടികൾ ഒഴിച്ച് ബാക്കി ഉള്ള കുട്ടികൾ ആരും തന്നെ കൈകൾ ഉയർത്തിയില്ല. രവി സർ പറഞ്ഞു : കുട്ടികളെ നിങ്ങൾക്ക് ഒരാളെ പറഞ്ഞ് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ആദ്യം നാം അതിന് അർഹൻ ആണോന്നും, ഈ പറയുന്ന കാര്യങ്ങൾ നമ്മളിൽ ബാധകമാണോന്നും, നമ്മൾ അത് ചെയ്യുന്നുണ്ടോന്നും നോക്കണം. അതിനു ശേഷം മാത്രമേ നമ്മൾ ഒരാളെ ഉപദേശിക്കാനും, പറഞ്ഞ് മനസ്സിലാക്കാനും ശ്രമിക്കുക പാടുള്ളൂ. അപ്പോഴേക്കും കുട്ടികളുടെ ഇടയിൽ നിന്നും ഒരു ശബ്ദം ഉയർന്നു. അത് അരവിന്ദന്റെ സുഹൃത്തായിരുന്നു. ബാലൻ എന്നാണ് അവന്റെ പേര്. അവൻ ഉറച്ച ശബ്ദത്തോടെ രവി സാറിനോട് വിളിച്ച് പറഞ്ഞു. സാർ അരവിന്ദന് ഒരു സംശയം. സാറിനോട് അവന് എന്തോ ചോദിക്കാനുണ്ട്. രവി സർ പറഞ്ഞു :അരവിന്ദാ എന്താണെങ്കിലും ഒരു മടി കൂടാതെ പറയൂ...... അരവിന്ദൻ പറഞ്ഞു :സർ നമ്മൾ മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കുന്നത് അവർക്ക് ഉൾക്കൊള്ളാനായില്ലെങ്കിലോ? അവർ നമ്മളോട് പ്രതികരിക്കുന്ന രീതി വളരെ ദേഷ്യത്തിലാണെങ്കിലോ? സാർ പറഞ്ഞു :അരവിന്ദാ................നീ നിന്റെ നല്ല മനസ്സാണ് മനുഷ്യരിൽ എത്തിക്കുന്നത്. നീ അവരെ തെറ്റിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്.നീ അവരെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിലും, വലിച്ചെറിയുന്നതിലും നിന്നും പിന്തിരിപ്പിക്കുന്നതോ,തടയുന്നതോ മൂലം നമ്മുടെ ജീവനും ഭൂമിക്കുമാണ് ഫലപ്രദമാകുന്നത്. നീ ചെയ്യുന്നത് നല്ല കാര്യമാണ് .അതുകൊണ്ട് ആളുകൾ എന്ത് പറയും എന്നോർത്ത് നീ വിഷമിക്കുകയോ ഭയപ്പെടാനോ പാടില്ല. നിൻെറ മൗനം ചിലപ്പോൾ വലിയ ആപത്ത് സൃഷ്ടിച്ചേക്കാം . അതുകൊണ്ട് കുട്ടികളെ നിങ്ങളും ഈ സമൂഹത്തിിൻെറ ഭാഗമാണ്. നിങ്ങൾക്കും ഇവിടെ ശബ്ദം ഉയർത്താനുള്ള അവകാശം ഉണ്ട് . തെറ്റ് കണ്ടാൽ നിങ്ങൾ പ്രതികരിക്കണം . അതുമൂലം നിങ്ങൾ ഒരിക്കലും തെറ്റുകാരനാകില്ല. എന്നാൽ നിങ്ങൾ ചിട്ടയോടെ പാലിക്കുന്നവനും ആകണം. ഇത്രയും പറഞ്ഞുകൊണ്ട് സാർ നിർത്തി. വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ അരവിന്ദന് വീട്ടിലേക്ക് പോകാൻ വളരെ തിടുക്കം ആയി. അവൻ വേഗത്തിൽ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അവന് വീട്ടിലേക്ക് പോകാൻ തിടുക്കം ആയത് വേറെ ഒന്നും കൊണ്ടല്ല. രവി സാറിന്റെ വാക്കുകൾ അവനിൽ ധൈര്യം ഉണർത്തുകയും ആഴത്തിൽ പതിയുകയുമുണ്ടായി. അത് കൊണ്ട് തന്നെ അവന് അവന്റെ വീട് ശുചിത്വപൂർണം ആണെന്ന് ഉറപ്പ് വരുത്താനും അവന്റെ വീട്ടിലെ സഹോദരങ്ങളെയും, മാതാപിതാക്കളെയും ശുചിത്വം പാലിക്കുക എന്ന് പറഞ്ഞു മനസ്സിലാക്കാനും വേണ്ടിയാണ്. അവൻ ആഗ്രഹിച്ചത്പോലെ തന്നെ വീടും പരിസരവും അവന്റെ സഹോദരങ്ങൾക്കൊപ്പം അവൻ ശുചിത്വപൂർണമാക്കി എന്ന് അവൻ ഉറപ്പ് വരുത്തി. അതിനുശേഷം ആളുകൾ പൊതുസ്ഥലങ്ങളിലോ, പുരയിടങ്ങളിലോ വേസ്റ്റ്, ഉപയോഗശൂന്യമായ വസ്തുക്കൾ മുതലായവ വലിച്ചെറിയുകയോ, നിക്ഷേപിക്കുന്നതോ കണ്ടാൽ അരവിന്ദ് അടുത്ത നിമിഷം തന്നെ പ്രതികരിക്കുകയും, അവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യും.......... (മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിനു നേരെ വാളോങ്ങി നിൽക്കുന്ന സത്യമായി തീർന്നിരിക്കുന്നു )
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ