എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി നമുക്ക് അമ്മയാണ്.....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമുക്ക് അമ്മയാണ്.....

സർവ്വചരാചരങ്ങളുടെയും നിലനിൽപിന് അടിസ്ഥാനമായി നിൽക്കുന്ന പശ്ചാത്തലമാണ് പ്രകൃതി. പക്ഷെ സ്വാർഥത കൊണ്ടും നാളെ കുറിച്ചുള്ള ചിന്ത തെല്ലും ഇല്ലാത്തതിനാലും പ്രകൃതിയുടെ സ്വാഭാവികതയ്ക്കുമേൽ നമ്മൾ എപ്പോഴും പരിധി ഇല്ലാത്ത ദ്രോഹം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാനുള്ള ബാധ്യത നമ്മുക്ക് ഏവർക്കും ഉണ്ട്. പ്രകൃതി വിരുദ്ധനിലപാട് സ്വീകരിക്കുന്ന സ്വാർഥ ചിന്താഗതിക്കാരെ തിരുത്തുവാൻ നമ്മുക്ക് ആകണം

.

പ്രകൃതിക്ക് ഏറ്റവും ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് പരമാവധി കുറയ്ക്കാൻ നാം നോക്കണം. സാധനങ്ങൾ വാങ്ങാൻ നാം കടകളിൽ ചെല്ലുമ്പോൾ തുണി കൊണ്ടോ ചണം കൊണ്ടോ ഉണ്ടാക്കിയ ക്യാരിബാഗുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനം വിപുലമാക്കണം. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പ്രായോഗിക പരിശീലനം ഈ ക്ലബുകളിൽ ലഭ്യമാക്കണം. പ്ലാസ്റ്റിക്ക്രഹിത വിദ്യാലയമാക്കി വിദ്യാലയങ്ങളെ മാറ്റുവാനുള്ള ശ്രമങ്ങൾ തുടരണം.  വായുവും ജലവുമെല്ലാം ഇത്തരത്തിൽ കാത്തുസൂക്ഷിക്കുവാൻ നമുക്ക് കഴിയണം

.

വായുമലിനീകരണം കുറക്കുവാനായി വാഹനങ്ങളിൽ പുകപരിശോധന കർശനമാക്കണം. ജലസ്രോതസ് ശുദ്ധതയോടെ സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. നമ്മുടെ ജലസ്രോതസ്സുകളിൽ കോളിഫോം ബാക്റ്റീരിയയുടെ അളവ് വർധിക്കുന്നു എന്ന തിരിച്ചറിവ് ഭയം ജനിപ്പിക്കുന്നതാണ്. അതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങൾ ചെറുപ്രായം മുതൽ അഭ്യസിച്ചു വളരുന്നവർക്കേ ഉത്തമ പൗരന്മാരാകാൻ സാധിക്കുകയുള്ളു. അവൻ നാളെയുടെ സംരക്ഷകനും ചരിത്രസൃഷ്ടാവുമാകും. പ്രകൃതി അമ്മയാണെന്ന തിരിച്ചറിവ് കൂടുതൽ ആർജവത്തോടെ പ്രയത്നിക്കാൻ പ്രചോദനമാകും. 

ഷൈമ. എസ്
8 E എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം