എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കായി 


        പരിസ്ഥിതിക്ക് മനുഷ്യജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. പ്രകൃതി നമുക്ക് നൽകുന്നതിന് പകരം നൽകാൻ ഒന്നുമില്ല. നമ്മുടെ അമ്മയായ പ്രകൃതിക്ക് കിട്ടുന്നതിലിരട്ടി സ്നേഹം നൽകി പരിപാലിക്കാൻ ചുമതലയുള്ളവരാണ് നമ്മൾ.  ആധുനിക ജീവിതത്തിന്റെ ഭൗതിക സുഖങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ മനുഷ്യർ അതികഠിനമായി പ്രഹരമേല്പിച്ചുകൊണ്ടിരിക്കുന്നു.മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ നമുക്ക് ഭൂമിദേവി തരുന്ന ശിക്ഷയാണ് പ്രകൃതി ദുരന്തങ്ങൾ .പരിസ്ഥിതിയുടെ നിലനില്പിന് ദോഷകരമായ കാര്യങ്ങൾ നമ്മുടെ ജീീവിതത്തിിൻെറ താളം തെറ്റിക്കും. ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതിബോധത്താൽ അലമുറയിട്ട് കരഞ്ഞിട്ട് കാര്യമില്ല. വേണ്ടത് സ്ഥിരമായ പാരിസ്ഥിതികബോധമാണ്, ' ഒരു മരം നശിപ്പിക്കുമ്പോൾ പകരം പത്തു തൈ നടാനുള്ള ബോധം!' സ്വന്തം അമ്മയുടെ നെഞ്ച് പിളർക്കുന്ന രക്തരക്ഷസുകളാവാതെ ഭൂമിയമ്മയെ പരിപാലിച്ചു വിവേകത്തോടെ പെരുമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

സായ് ലക്ഷ്മി
8 E എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം