എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
വികസനത്തിന്റെ പുതിയ പാഠങ്ങൾ ചരിത്രത്തിൽ സംഭാവന ചെയ്തു കൊണ്ട് നമ്മൾ മുന്നോട്ട് കുതിക്കുകയാണ്. അതിവേഗത്തിലുള്ള വികസനത്തിന്റെ മുന്നേറ്റം പലപ്പോഴും പരിസ്ഥിതിയെ ചൂഷണം ചെയ്തുകൊണ്ടാണ്. കുന്നുകളും മലനിരകളും ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇടിച്ചു നിരത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. അതുവരെ അവിടെ ജീവിച്ചുകൊണ്ടിരുന്ന ജീവികളെ കുറിച്ച് ഒരു നിമിഷം പോലും മനുഷ്യർ ഓർക്കുക ഇല്ല. മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റിയപ്പോൾ അവിടെ താമസിച്ചിരുന്ന കൊച്ചുകുട്ടികളുടെ വേർപിരിയലിന്റെ വേദന മാധ്യമങ്ങളിലൂടെ നമ്മൾ വായിച്ചറിഞ്ഞതാണ്. ഇതുപോലെ നമ്മൾ നശിപ്പിക്കുന്ന ആവാസവ്യവസ്ഥയിൽ എത്രയോ ജീവികൾ കാണും. മനുഷ്യന്റെ വിവേചനശുന്യമായ പ്രവൃത്തി കൊണ്ട് അവയ്ക്ക് അവയുടെ ആവാസം നഷ്ടപെടുന്നു. ഒന്ന് ഉറക്കെ നിലവിളിക്കാനോ കരയാനോ കഴിയാതെ ആ ജീവികൾ മനുഷ്യനെ ശപിച്ചു കൊണ്ട് ഇല്ലാതാകുന്നു. കുന്നുകൾ പരിസ്ഥിതിയുടെ ജലസംഭരണികളാണ്. നദികൾ എല്ലാം ഉത്ഭവിക്കുന്നത് മലകളിൽ നിന്നാണ്. ചൂടിനെ ആഗിരണം ചെയ്യുന്നതിലും കുന്നുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഭൂമിയിൽ ജീവിക്കണമെങ്കിൽ കുന്നുകളും മലകളും പുഴകളും വേണമെന്ന് വിവേചനമില്ലാത്ത മനുഷ്യർ തിരിച്ചറിയുന്നില്ല. അവനവന്റെ ഉന്നമനത്തിനു വേണ്ടി മനുഷ്യൻ നിരന്തരമായി പരിസ്ഥിതിയെ ചുഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ പരിണതഫലമാണ് കടുത്തവേനലും പ്രളയവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും.ഇന്ന് നമ്മൾ നേരിടുന്ന മറ്റൊരു പരിസ്ഥിതി പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. നാം പൊതുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും കാണുന്ന കാഴ്ച ആണ്, റോഡിന്റെ അരികിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത്. നമ്മൾ കേരളിയർ വ്യക്തിശുചിത്വം പാലിക്കുന്നവരാണ്. പക്ഷെ, പലപോഴും നമ്മൾ പരിസ്ഥിതി ശുചിത്വം പാലിക്കാറില്ല. അതുപോലെ പലപ്പോഴും മനുഷ്യർ സ്വാർത്ഥരാകുന്നുണ്ട്. സ്വന്തം വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം മാലിന്യങ്ങൾ മറ്റിടങ്ങളിൽ വലിച്ചെറിയുന്നു. നമ്മുടെ വീട്ടിലെ മാലിന്യങ്ങൾ നാം തന്നെ സംസ്‌കരിക്കണം. നാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴി ശരിയല്ല എന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ആരോഗ്യകരമായ നിലനിൽപ്പിനും, വരും തലമുറയ്ക്കും വേണ്ടി നാം പരിസ്ഥിതി സംരക്ഷിച്ചേ മതിയാകൂ. .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം