എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം....

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ സംരക്ഷിക്കാം....

ലോകത്തെ മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ മഹാമാരിയാണ് ഇപ്പോൾ നമ്മളെ അലട്ടി കൊണ്ടിരിക്കുന്ന കോവിഡ്‌ 19 എന്ന രോഗം. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നമ്മുടെ അവധിക്കാലം കടന്നു പോകുന്നത്. രോഗ വിമുക്തമായ ഒരു ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സംരക്ഷണം.  മനുഷ്യനെ ഭൂമി ഓരോ ദിവസവും പ്രകൃതിയിലൂടെ ഓരോ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 2018 ലെ പ്രളയവും ഇപ്പോഴത്തെ കോവിഡ്‌ 19 നും.

പരിസ്‌ഥിതി സംരക്ഷണം എന്നത് എക്കാലവും പ്രകൃതി സംരക്ഷണത്തിന് ആവശ്യമായ കാര്യമാണ്. നമ്മുടെ പരിസ്ഥിതി എത്രമാത്രം വൃത്തിഹീനമാകുന്നുവോ അത്രയും ദുരന്തങ്ങൾ നമ്മെ തേടി എത്തും. ഇന്ന് മനുഷ്യൻ അവന്റെ ലാഭത്തിനും വ്യക്തിഗത നേട്ടത്തിനും വേണ്ടി പരിസ്‌ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ വൃക്ഷങ്ങൾ എല്ലാം മുറിച്ചും, തോടുകളും, വയലുകളും നികത്തിയും വൻകിട കെട്ടിടങ്ങൾ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ വലിയ പ്രശ്നം ആയ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നു

.

ഈ ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല എന്നും എല്ലാ ജീവജാലങ്ങൾക്കും അവകാശപെട്ടതാണ് എന്ന കാര്യം മറന്നുകൊണ്ടാണ് നമ്മൾ പരിസ്‌ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. പരിസ്‌ഥിതി സംരക്ഷണം ഇല്ലായ്‌മക്ക് ഉത്തമ ഉദാഹരണം ആണ് ഇത്. 

പരിസ്ഥിയെ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ പല കാര്യങ്ങളും ചെയ്യേണ്ടതായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വൃക്ഷങ്ങളെ സംരക്ഷിക്കുക. അതായത് വന നശീകരണം തടയുക, ശബ്‌ദ മലിനീകരണം തടയുക, വ്യക്തി ശുചിത്വം പാലിക്കുക, വായു മലിനീകരണം തടയുക എന്നിവയൊക്കെ ആണ്. ഇതൊക്കെ ചെയ്താൽ ഒരു പരിധി വരെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം.

അഭിഷേക് എസ്
8 E എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം